ഇത് ലൗ ജിഹാദാണെന്ന് പറഞ്ഞു, അദ്ദേഹം മതം മാറിയതിന് കാരണം; ആറ് മാസം ഞാൻ അകന്ന് നിന്നു: നൂറാൻ
ഹിന്ദി ടെലിവിഷൻ രംഗത്ത് തരംഗം സൃഷ്ടിച്ച നായക നടനാണ് വിവിയൻ ഡിസെന. ഇപ്പോൾ ബിഗ് ബോസ് ഹിന്ദി 18ാം സീസണിൽ മത്സരാർത്ഥിയാണ് വിവിയൻ. നടന്റെ വ്യക്തിജീവിതം ഏറെ ചർച്ചയായതാണ്. ആദ്യ വിവാഹ ബന്ധം തകർന്ന ശേഷമാണ് നടൻ ഈജിപ്ഷ്യൻ ജേർണലിസ്റ്റ് നൂറാൻ അലിയെ വിവാഹം ചെയ്തത്. നൂറാന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. വിവിയനും നൂറാനും ഒരു മകളാണ് പിറന്നത്. വിവാഹത്തിന് കുറച്ച് വർഷം മുമ്പേ വിവിയൻ മതം മാറിയിരുന്നു.
ഇപ്പോഴിതാ വിവിയനുമായുള്ള വിവാഹത്തിന്റെ പേരിൽ തനിക്ക് നേരെ വന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നൂറാൻ അലി. ഒരു അഭിമുഖത്തിലാണ് നൂറാന്റെ തുറന്ന് പറച്ചിൽ. ഞാനാണ് അദ്ദേഹത്തെ മതം മാറ്റിയത്, ഇത് ലൗ ജിഹാദ് ആണെന്നൊക്കെ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് നേരെയും ഇത്തരം കമന്റുകൾ വന്നു. ഒരുപക്ഷെ അത് വർക്കിനെ ബാധിച്ചിരിക്കാം. വിശ്വാസപരമായും ഭാഷാപരമായും ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.

എനിക്ക് മറ്റൊരു മതത്തിലെ ആളെ വിവാഹം ചെയ്യാൻ പറ്റില്ല. കാരണം എന്റെ ആളുകൾ അത് അംഗീകരിക്കില്ല. അദ്ദേഹം മതം മാറിയില്ലെങ്കിൽ ആ തീരുമാനത്തെയും ഞാൻ ബഹുമാനിച്ചേനെ. അദ്ദേഹം ഹിന്ദുവല്ല, ക്രിസ്ത്യനാണ്. ക്രിസ്ത്യനും ഇസ്ലാമും എബ്രഹാമിക് മതങ്ങളാണ്. പക്ഷെ ഞങ്ങളുടെ മതത്തിൽ സ്ത്രീകൾ മതം മാറില്ല.
അടുത്ത സമയത്ത് ആറ് മാസം ഞാൻ മാറി നിന്നു. കാരണം എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം എനിക്ക് വേണ്ടി അദ്ദേഹം അത് ചെയ്യും. പക്ഷെ സമൂഹം വെറുതെ വിടില്ല. പ്രത്യേകിച്ചും ഒരു സ്ത്രീക്ക് വേണ്ടിയാണ് ഇത് ചെയ്തതെങ്കിൽ. എന്നെയും സമൂഹം വെറുതെ വിടില്ല. രണ്ടാമത്തെ കാര്യം പിന്നീട് ഇതിൽ ഖേദം തോന്നും. ഒരു സ്ത്രീക്ക് വേണ്ടി ഇത് ചെയ്തിട്ട് വിവാഹ ജീവിതത്തിൽ അവർ തന്റെ പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെങ്കിൽ വേണ്ടിയിരുന്നില്ലെന്ന് എപ്പോഴും തോന്നും.

അതിനാൽ ആറ് മാസം ഞാൻ അകലം പാലിച്ചു. ഞങ്ങൾ സംസാരിച്ചില്ല. മെസേജുകൾക്ക് മറുപടി നൽകിയില്ല.അദ്ദേഹം എന്റെ മതത്തെക്കുറിച്ച് പഠിക്കുകയാണെന്ന് ഒരു സുഹൃത്ത് മുഖേന ഞാൻ അറിഞ്ഞു. അദ്ദേഹം മതം പഠിച്ചതിൽ എന്റെ ഇടപെടൽ ഇല്ല. ആറ് മാസത്തിന് ശേഷം എന്നോട് സംസാരിക്കണമന്ന് സുഹൃത്തിനെ അറിയിച്ചു.
എനിക്ക് വേണ്ടിയല്ല, അദ്ദേഹത്തിന് വേണ്ടിയാണ് മതം മാറുന്നത്. ഞാൻ തിരിച്ച് വന്നാലും ഇല്ലെങ്കിലും അദ്ദേഹം മതം മാറിയേനെ. വിവിയന്റെ കുടുംബ എതിർത്തില്ല. വിവിയൻ സെൽഫ് മേഡ് മാൻ ആണ്. 17 വയസിൽ വീട് വിട്ട് എല്ലാ നേടിയെടുത്തു. ഇക്കാര്യം പറഞ്ഞപ്പോൾ ഇത് നിന്റെ ജീവിതമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം മറുപടി നൽകിയതെന്നും നൂറാൻ വ്യക്തമാക്കി. നമ്മളുടേതായി മക്കൾ പിറന്നില്ലെങ്കിലും ഇവരിൽ തൃപ്തനാണെന്ന് വിവിയൻ എന്നോട് പറഞ്ഞിരുന്നു. എന്റെ ആദ്യ ബന്ധത്തിലെ മക്കളുമായി അദ്ദേഹം പെട്ടെന്ന് അടുത്തു. ഇന്ന് മക്കൾക്ക് തന്നേക്കാൾ അടുപ്പം വിവിയാനോടാണെന്ന് നൗറൻ പറയുന്നു.


Click it and Unblock the Notifications











