കുടുംബം തകര്‍ക്കുന്ന നഗരമാണിത്! ഹൃത്വിക് റോഷനും ഭാര്യയും വേര്‍പിരിഞ്ഞതിന് കാരണം? വെളിപ്പെടുത്തി നടന്‍ സെയിദ്

നടനും നിര്‍മാതാവുമായ സെയിദ് ഖാന്‍ ഹിന്ദി സിനിമയില്‍ സജീവമാണ്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള സെയിദ് ഇപ്പോള്‍ നടന്‍ ഹൃത്വിക് റോഷനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. നടനും നിര്‍മാതാവുമായ സഞ്ജയ് ഖാന്റെ മകനാണ് സെയിദ്. അദ്ദേഹത്തിന്റെ തന്റെ സഹോദരിയാണ് സുസന്നെ ഖാന്‍.

നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ കൂടിയാണ് സുസന്നെ. ഏറെ കാലം ദമ്പതിമാരായിരുന്ന ഹൃത്വികും സുസന്നെയും പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിരുന്നു. ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകളും നേരിടേണ്ടതായി വന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഹൃത്വിക് റോഷനും സഹോദരി സൂസന്നെ ഖാനും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചൊരു ചോദ്യം സെയിദിനും നേരിടേണ്ടതായി വന്നു.

zayd-susanne

14 വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതമാണ് 2014 ഹൃത്വിക്കും സുസന്നെയും അവസാനിപ്പിച്ചത്. ശേഷം ഇരുവരും മറ്റ് രണ്ട് റിലേഷന്‍ഷിപ്പുകളിലേക്ക് പോവുകയും ചെയ്തു. മാത്രമല്ല മക്കളുടെ ആവശ്യങ്ങള്‍ക്ക് ദമ്പതികള്‍ ഒരുമിച്ചെത്തുന്നതും ശ്രദ്ധേയമാണ്. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന മുംബൈ പോലുള്ള നഗരത്തില്‍ ശല്യപ്പെടുത്തുന്നതിനായി നിരവധി ആളുകളുണ്ടെന്ന് പറയുകയാണ് സെയിദ്. നിരവധി വിവാഹബന്ധങ്ങള്‍ തകരുന്നതിന് ഈ നഗരം കാരണമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഹൃത്വികിന്റെയും സൂസന്നയുടെയും വേര്‍പിരിയലിനു ശേഷം അവരെ ആക്രമിക്കുന്ന തരത്തിലെ ട്രോളുകള്‍ കുടുംബത്തെ ബാധിച്ചോ എന്നാണ് അഭിമുഖത്തിനിടെ അവതാരകന്‍ സെയിദിനോട് ചോദിച്ചത്. 'ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും തൊലിക്കട്ടി ഉണ്ടായിരിക്കണം. സഹോദരിയുടെ കാര്യത്തില്‍ അവര്‍ക്ക് വൈകാരിക പിന്തുണ നല്‍കാന്‍ ഞങ്ങളുടെ കുടുംബം ഒരുമിച്ച് നിന്നിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഞങ്ങളുടെ കുടുംബം ഒരു പാറ പോലെയാണ്. ഞങ്ങളില്‍ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഞങ്ങളെല്ലാവര്‍ക്കും സംഭവിക്കുന്നത് പോലെയാണ്. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല, പക്വതയോടെ നോക്കേണ്ട കാര്യങ്ങളാണിവ. അത് ആര്‍ക്കും സംഭവിക്കാം.' സെയിദ് പറയുന്നു.

'നമ്മുടെ നഗരം നോക്കൂ, ഞങ്ങള്‍ താമസിക്കുന്നത് വളരെയധികം ശ്രദ്ധ തിരിക്കുന്ന ഒരു നഗരത്തിലാണ്. എന്റെ സ്വന്തം കുടുംബത്തില്‍ മാത്രമല്ല ഒരുപാട് വിവാഹങ്ങള്‍ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടുള്ള നഗരമാണിത്. ഒരു അചഞ്ചല ശക്തിയാണെന്ന് പറയേണ്ടതില്ലല്ലോ' എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

hritik-susanne-

വിവാഹമോചനത്തിന് ശേഷവും ഹൃത്വികും സുസന്നെയും പരസ്പരം കുടുംബം പോലെ കൂടി ചേരുന്നതിനെ കുറിച്ചും സെയിദ് സംസാരിച്ചു. 'ഞങ്ങള്‍ വളരെ ആധുനിക കുടുംബമാണ്. വെള്ളത്തേക്കാള്‍ കട്ടിയുള്ളതാണ് രക്തമെന്നൊരു ചൊല്ലുണ്ട്. രണ്ട് ആളുകള്‍ക്ക് പരസ്പരം ഒരുമിച്ച് പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അവര്‍ക്ക് മറ്റ് പല കാര്യങ്ങളും പൊതുവായി ഉണ്ടെങ്കില്‍, ഒരാള്‍ അവരെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും വേണം.

കുടുംബം, കുട്ടികള്‍, എല്ലാവരും അവിടെയൊരു ബാധ്യതയാണ്. എന്നാല്‍ എല്ലാത്തിനും മുകളിലാണ് ഉത്തരവാദിത്തങ്ങള്‍. പരസ്പരം ബഹുമാനം ഉള്ളിടത്തോളം കാലം ഞങ്ങള്‍ വളരെ തുറന്ന മനസ്സുള്ള കുടുംബമാണ്. ഞങ്ങളില്‍ മാത്രമല്ല, കുട്ടികളിലും ഞങ്ങള്‍ അത് പകര്‍ന്ന് കൊടുത്തിട്ടുണ്ട്. എന്ത് സംഭവിച്ചാലും ഞങ്ങള്‍ ഒരു പക്ഷത്തെയും ചീത്ത പറയില്ല. ചില കാര്യങ്ങള്‍ ഇതുപോലെയാണെന്ന് ഞങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കി കൊടുത്തു.

നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് സന്തോഷിക്കാം, അല്ലെങ്കില്‍ ഒരുമിച്ച് സങ്കടപ്പെടാം. നിങ്ങള്‍ എന്ത് തിരഞ്ഞെടുക്കും? ഹൃത്വിക് എന്റെ സഹോദരന്‍ തന്നെയാണ്. അദ്ദേഹത്തിനേട് എനിക്ക് വളരെ അടുപ്പമുണ്ട്. അദ്ദേഹം ഒരു രത്‌നം പോലെയാണ്, ഹൃദയമുള്ളവനാണ്. ഇരുവരുടെയും പങ്കാളികളും മികച്ച ആളുകളാണ്. ഹൃത്വികിൻ്റെ പങ്കാളി സബ ഒരു മികച്ച സ്ത്രീയാണ്, അര്‍സലാനും വളരെ നല്ല ആളാണെന്നും എല്ലാവരുടെയും ജീവിതം മുന്നോട്ട് പോവുകയാണെന്നും' താരം കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X