ദീപികയും കുടുംബവും വിവാഹത്തിന് തയ്യാർ!! ആഭരണക്കടയിൽ താര കുടുംബം, വിവാഹം നവംബറിൽ?
ദീപികയും അമ്മ ഉജ്ജലയും കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പ്രശസ്തമായ ആഭരണ കടയിൽ എത്തിയിരുന്നു
ബോളിവുഡ് സൂപ്പർ താരങ്ങളായ ദീപികയുടേയും രൺവീറിന്റേയും വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. കല്യാണ തീയതിവരെ പലതും പുറത്തു വന്നിരുന്നു. എന്നാൽ തീയതി അടുക്കുമ്പോൾ വിവാഹം ഉടനെയില്ല എന്നുളള വാർത്തകൾ പുറം ലോകത്തെത്തും. ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ദീപികയും രൺവീറും. അതിനാൽ തന്നെ ഇവരുടെ കല്യാണത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
അനുഷ്ക- വിരാട് വിവാഹത്തിനു ശേഷം അടുത്തത് ദീപിക രൺവീർ വിവാഹമായിരിക്കുമെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വിവാഹത്തിനെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിരുന്നില്ല. കുറച്ചു നാൾ ഇവരുടെ വിവാഹ വാർത്ത ഗോസിപ്പ് കോളങ്ങൾ ആഘോഷിച്ചിരുന്നുവെങ്കിലും പിന്നീട് ശമിക്കുകയായികരുന്നു.സോനം ആനന്ദ് വിവാഹത്തിനു ശേഷമായിരുന്നു വീണ്ടും ദീപിക-രൺവീർ വിവാഹം വാർത്ത വീണ്ടും സജീവമായി. ഇപ്പോഴിത വിവാഹത്തിനെ കുറിച്ചുളള കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുകയാണ്. ദീപികയുടെ ഭാഗത്ത് നിന്നാണ് ഇത്തവണ വിവാഹത്തെ കുറിച്ചുള്ള നീക്കമുണ്ടായിരിക്കുന്നത്.

ആഭരണങ്ങൾ വാങ്ങി
രൺവീർ ദീപിക വിവാഹം ഉടനടി ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദീപികയും അമ്മ ഉജ്ജലയും കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പ്രമുഖ ആഭരണ കടയിൽ എത്തിയിരുന്നു. ഇരുവരുടേയും ചിത്രങ്ങൾ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുമുണ്ട്. വിവാഹത്തിനായി ആഭരണം വാങ്ങാൻ എത്തിയതാകുമെന്നാണ് പുറത്തു വരുന്ന വാർത്ത. അതേ സമയം വിവാഹത്തിനു വേണ്ടിയുളള മററു ഷോപ്പിങ്ങുകൾ താരം കുടുംബം നടത്തിയെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

വിവാഹം നവംബറിൽ തന്നെ
ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ദീപിക-രൺവീർ വിവാഹം ഈ വർഷം നവംബറിൽ തന്നെയുണ്ടാകും. ജൂലൈയിൽ വിവാഹം എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ തിരക്കിലായതു കൊണ്ട് വിവാഹം നവംബറിലേയ്ക്ക് മാറ്റുകയാണെന്നുള്ള വാർത്തകൾ വന്നിരുന്നു. അതേസമയം വിവാഹത്തിനെ കുറിച്ചോ പോസ്പോണ്ട് ചെയ്തതിനെ കുറിച്ചോ ഇരു താരങ്ങളുടേയും വീട്ടുകൾ പ്രതികരിച്ചിട്ടില്ല. അതേസമയം അഭരണങ്ങൾ വാങ്ങാൻ എത്തിയതോടു കൂടി വിവാഹത്തിനെ കുറിച്ചുള്ള വാർത്ത ദൃഢമാകുകയാണ്.

വിവാഹം സ്വിറ്റ്സർലാൻഡിൽ
താര വിവാഹത്തിനു സ്വിറ്റ്സർലാന്റാകും വേദിയാകുക. അപ്രതീക്ഷിതമായിട്ടുളള രൺവീർ സ്വിറ്റ്സർലാൻഡ് സന്ദർശിച്ചിരുന്നു. ഇത് പ്രേക്ഷകരിൽ അന്നേ സംശയം ജനിപ്പിച്ചിരുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്നും. ഹിന്ദു ആചാര പ്രകാരമാകും വിവാഹം നടക്കുകയെന്നും താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഉദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ശ്രദ്ധേയം.

മുത്തശ്ശിയുടെ മരണം
രൺവീറിന്റെ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് താര വിവാഹം മാറ്റി വയ്ക്കും എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കുടുംബത്തിനു ബന്ധങ്ങൾക്കും ഏറെ പ്രധാന്യം നൽകുന്ന വ്യക്തിയാണ് രൺവീർ. കൂടാതെ മുത്തശ്ശിയുമായി താരത്തിന് വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കുറച്ചു നാളുകളിലായി സുഖമില്ലാതെ കിടക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ജനുവരിയിൽ ദീപിക മുത്തശ്ശിയെ സന്ദർശിച്ചിരുന്നു.

ആറ് വർഷത്തെ ബന്ധം
കഴഞ്ഞ ആറ് വർഷമായി ദീപികയും - രൺവീർ തമ്മിൽ പ്രണയത്തിലാണത്രേ. വിവാഹ വാർത്തകൾ ചൂട് പിടിക്കുമ്പോഴും പ്രണയം സ്ഥിരീകരിക്കാൻ ഇരു താരങ്ങളും തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും നിഷേധിച്ച് ഒഴിഞ്ഞു മാറുകയാണ്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ സത്യമാകുന്ന രീതിയിലാണ് താരങ്ങളുടെ പെരുമാറ്റം. പല പൊതുപരിപാടിയിലും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർ.


Click it and Unblock the Notifications