ആ സംഭവത്തിന് ശേഷം ഗൂഗിളില്‍ തന്റെ ചിത്രം തിരയില്ലെന്ന് തീരുമാനിച്ചു! വെളിപ്പെടുത്തി അദിഥി റാവു

By Midhun Raj

ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് അദിഥി റാവു ഹൈദരി. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു നടി സിനിമയില്‍ തിളങ്ങിയിരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത പ്രജാപതിയിലൂടെ നടി മലയാളത്തിലേക്കും എത്തിയിരുന്നു. സഹനടിയായും നായികാ വേഷങ്ങളിലും നടി സിനിമയില്‍ തിളങ്ങിയിരുന്നു.

അടുത്തിടെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലിലൂടെയും നടി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. സിനിമയില്‍ എത്തിയ കാലം നേരിട്ട ദുരനുഭവങ്ങളാണ് നടി വെളിപ്പെടുത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഗൂഗിളില്‍ തന്റെ ചിത്രങ്ങള്‍ തിരയാറില്ലെന്ന് അദിഥി റാവു തുറന്നുപറഞ്ഞിരുന്നു. ഇതിനുളള കാരണവും നടി വെളിപ്പെടുത്തുകയുണ്ടായി.

അദിഥി റാവു പറഞ്ഞത്

അദിഥി റാവു പറഞ്ഞത്

സിനിമാത്തിരക്കുകള്‍ക്കിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. തന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നോക്കാന്‍ താല്‍പര്യമുണ്ടാവാറില്ലെന്നാണ് നടി പറഞ്ഞത്. ഒരിക്കല്‍ ഞാന്‍ എന്റെ ചിത്രം തിരഞ്ഞിരുന്നുവെന്നും പക്ഷേ കണ്ട ഫോട്ടോകള്‍ എനിക്ക് സന്തോഷമുണ്ടാകുന്നതായിരുന്നില്ല എന്നും അഭിമുഖത്തില്‍ സംസാരിക്കവേ അദിഥി റാവു ഹൈദരി തുറന്നുപറഞ്ഞു.

എന്റെ നഗ്നമായ പുറം ഭാഗം

എന്റെ നഗ്നമായ പുറം ഭാഗം

ഒരു സിനിമയിലെ എന്റെ നഗ്നമായ പുറം ഭാഗം കാണിക്കുന്ന ഫോട്ടോകളായിരുന്നു അത്. അതിന് ശേഷമാണ് എന്റെ ചിത്രം ഗൂഗിളില്‍ തിരയില്ലെന്ന് തീരുമാനിച്ചത്. അദിഥി റാവു ഹൈദരി പറയുന്നു. അടുത്തിടെ നടന്ന ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവേ ആയിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്. തമിഴില്‍ മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ആദിഥി റാവു ഹൈദരി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മുന്‍പ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്

മുന്‍പ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്

മുന്‍പ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി നടത്തിയ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ഏട്ടുമാസത്തോളം സിനിമയില്ലാത്ത സാഹചര്യമുണ്ടായതായി അതിഥി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മാനസികമായി തളര്‍ന്നു പോയെന്നും വളരെ കഷ്ടപ്പെട്ടാണ് അതില്‍ നിന്നും കരകയറിയതെന്നും നടി തുറന്നുപറഞ്ഞിരുന്നു.

സിനിമകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരുപാട്

സിനിമകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരുപാട്

സിനിമകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരുപാട് കരഞ്ഞിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ അതില്‍ പശ്ചാത്താപമില്ല. സിനിമ പോയതുകൊണ്ട് മാത്രമല്ല കരഞ്ഞത്, സിനിമാ രംഗത്തുളളവര്‍ പെണ്‍കുട്ടികള്‍ക്കെതിരെ ഇങ്ങനെയാണ് സമീപിക്കുന്നതെന്നും കാസ്റ്റിംഗ് കൗച്ച് സത്യമാണെന്നുളളത് തിരിച്ചറിഞ്ഞതു കൊണ്ടുമാണ്.

സ്ത്രീകള്‍ക്ക് വേര്‍ക്കുളള ഒരു കെണിയാണ്

സ്ത്രീകള്‍ക്ക് വേര്‍ക്കുളള ഒരു കെണിയാണ്

സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് വേര്‍ക്കുളള ഒരു കെണിയാണ് കാസ്റ്റിംഗ് കൗച്ചെന്ന് അതിഥി വെളിപ്പെടുത്തിയിരുന്നു.. സ്വയം തീരുമാനമെടുക്കാന്‍ കഴിവുളളവരായി സ്ത്രീകള്‍ മാറണമെന്നും സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സിനിമകള്‍ നിങ്ങളെ തേടിയെത്തുമെന്നും അതിഥി മുന്‍പ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X