For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയുടെ ഉള്ളില്‍ എത്ര മാത്രം സ്‌നേഹം അഭിഷേകിനോടുണ്ട്; ഐശ്വര്യയുടെ ഈ ഉത്തരത്തില്‍ ആ മറുപടിയുണ്ട്

  |

  ഐശ്വര്യ റായിയെ പറ്റി അറിയാത്ത സിനിമാ പ്രേമികള്‍ ആരുമുണ്ടാകില്ല. ഇതിനാല്‍ തന്നെ ഈ താര സുന്ദരിക്ക് ആരാധകരും ഏറെയാണ്. ഒരു നീണ്ട ഇടവേളയക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് നടിയും ലോക സുന്ദരി പട്ടം നേടിയ താരവുമായ ഐശ്വര്യ റായി. സംവിധായകനായ മണിരത്നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിന്‍ സെല്‍വനിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുകയാണ് താരം.

  ബോളിവുഡിലെ താരറാണിയെന്ന് വിശേഷിപ്പിക്കുന്ന ഐശ്വര്യ റായി നടി എന്നതിന് അപ്പുറം ബോളിവുഡിലെ ബിഗ് ബി ആയ അമിതാഭ് ബച്ചന്റെ മരുമകളും നടനും നിര്‍മ്മാതാവുമായ അഭിഷേക് ബച്ചന്റെ ഭാര്യ കൂടിയാണ്. താരപ്പൊലിമ നിറഞ്ഞ കുടുംബത്തിലെ അംഗമായതിനാല്‍ ഐശ്വര്യ റായി ബോളിവുഡ് പാപ്പരാസികളുടെ സ്ഥിരം കണ്ണിയാണ്. താരരാജ്ഞിയെന്ന് വിളിക്കുന്ന നടിയെ കുറിച്ച് പറയുമ്പോള്‍ ആരാധകരുടെ മനസ്സിലേക്കെത്തുന്നത് ഐശ്വര്യയുടെ നിത്യ സൗന്ദര്യമാണ്. താരത്തിന്റ ആകര്‍ഷകമായ സൗന്ദര്യവും അതുല്യമായ ഫാഷന്‍ സെന്‍സും ബോളിവുഡിലെന്നും സ്ഥിരം ചര്‍ച്ചയാകാറുമുണ്ട്. അഭിമുഖങ്ങളിലും ആരാധകരുമായുള്ള ഇടപെടലുകളിലും എത്തുന്ന താരം തമാശ നിറഞ്ഞ പ്രതികരണങ്ങള്‍ക്ക് താല്‍പ്പര്യം കാണിക്കാറുണ്ട്. അത്തരത്തില്‍ ഒരു ചോദ്യത്തെ നേരിട്ട ഐശ്വര്യ റായി, അതിന് നല്‍കിയ മറുപടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

  അഭിഷേക് ബച്ചനെ പറ്റി

  കപില്‍ ശര്‍മ്മയുടെ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന പരിപാടിയില്‍ 2015-ല് ഐശ്വര്യ റായ് തന്റെ ജസ്ബ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയിരുന്നു. ഷോയ്ക്കിടെ, താരത്തിന്റ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകന്ന വേളയിലെ പ്രതികരണമാണ് ഇപ്പോഴത്തെ ചര്‍ച്ച. തലച്ചോറുളള സുന്ദരന്‍ ആരാണ് എന്ന് പ്രേക്ഷകരിലൊരാള്‍ നടിയോട് ചോദിച്ചു. അതിന് നടി നല്‍കിയ ഉത്തരം, നടനും ഭര്‍ത്താവായ അഭിഷേക് ബച്ചന്റെ പേരായിരുന്നു. കണ്ടിരുന്ന കാണികള്‍ നടിയുടെ പ്രതികരണത്തില്‍ ഒരുപാട് കൈയ്യടികള്‍ നേടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയുടെ താഴെ നിരവധി പേരാണ് കമന്റും, ലൈക്കുമായി എത്തിയിരിക്കുന്നത്. ബോളിവുഡിലെ മികച്ച ദമ്പതികള്‍ എന്ന് വിളിക്കപ്പെടുന്ന ഐശ്വര്യ റായി-അഭിഷേക് ബച്ചന്‍ പരസ്പരം സ്പ്പോര്‍ട്ട് ചെയ്യുന്ന വ്യക്തികളാണെന്ന് ആരാധകര്‍ക്കിടയിലെ സംസാരം.

  Aishwarya Rai

  ഐശ്വര്യയും അഭിഷേകും

  1999-ല് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആദ്യ ചിത്രമായ ധായ് അക്ഷര് പ്രേം കേയുടെ (2000-ല് പുറത്തിറങ്ങിയ) ഫോട്ടോഷൂട്ടിന് വേണ്ടി കണ്ടുമുട്ടി. ആദ്യകാലത്ത് സിനിമയില്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും പിന്നീട് പ്രണയത്തിലായി. മുസാഫര്‍ അലി ചിത്രമായ ഉംറാവോ ജാന്‍ ലൊക്കേഷനിലാണ് സുഹൃത്തുക്കളായിരുന്ന അഭിഷേക് പിന്നീട് ഐശ്വര്യയുമായി പ്രണയത്തിലായത്. എന്നാല്‍ ഇതിനു മുന്‍പ് താരം നടനായ സല്‍മാന്‍ഖാനുമായി പ്രണയത്തിലായിരുന്നുവെന്നും. പിന്നീട് ബ്രേക്കപ്പായി എന്നും വാര്‍ത്തകള്‍ ബോളിവുഡില്‍ പരന്നു. ശേഷം ഐശ്വര്യ നടനായ വിവേക് ഒബ്‌റോയിയുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്നും ബോളിവുഡിലെ പാപ്പരാസികള്‍ പറഞ്ഞു. എന്നാല്‍ അതിനൊക്കെ മറുപടിയായി, 2007ല്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായി. വിവാഹത്തിന് ശേഷം നടി ഐശ്വര്യ റായ് ബച്ചന് എന്നറിയപ്പെട്ടു.

  2011 നവംബര്‍ 16 ന് താരദമ്പതികള്‍ക്ക് ആരാധ്യ എന്ന മകള്‍ ജനിച്ചു. റീല്‍ ലൈഫില്‍ നിന്ന റിയല്‍ ലൈഫിലേക്ക് എത്തിയ താര ജോടികളുടെ പ്രണയകഥ ബോളിവുഡിലെങ്ങും പാട്ടാണ്. ധായി അക്ഷര് പ്രേം കേ, സര്‍ക്കാര്‍ രാജ്, ധൂം 2, ഉംറാവു ജാന്‍, ഗുരു, രാവണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

  Read more about: aishwarya rai
  English summary
  rrr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X