വിവാഹ ശേഷം ഒന്നും മാറിയില്ല, എന്റെ ആശങ്കകൾ അകന്നു; ആലിയ ഭട്ട്

ബോളിവുഡിലെ ജനപ്രിയ താരദമ്പതികളായിരിക്കുകയാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഈ വർഷം ഏപ്രിലിൽ വിവാഹിതരായ ഇരുവരും പെട്ടന്ന് തന്നെ തങ്ങൾക്കൊരു കുഞ്ഞ് ജനിക്കാൻ പോവുകയാണെന്ന സന്തോഷ വാർത്തയും ആരാധകരെ അറിയിച്ചു. ബ്രഹ്മാസ്തര എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ആലിയയും രൺബീറും പ്രണയത്തിലാവുന്നത്.

ഏറെ നാൾ നീണ്ട പ്രണയ ബന്ധത്തിനൊടുവിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. ആലിയ ഭട്ട് ​ഗർഭിണിയായതിന് പിന്നാലെ ബി ടൗൺ മാധ്യമങ്ങളെല്ലാം നടിയുടെ പിറകെയാണ്. നടിയുടെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും വലിയ തോതിൽ വാർത്തയാവുന്നുണ്ട്.

ഇപ്പോൾ വിവാഹത്തിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് ആലിയ. ഒരു മാറ്റവും വിവാഹ ശേഷം വന്നില്ലെന്നും വിവാഹത്തിന് ശേഷം തനിക്കുണ്ടായിരുന്ന എല്ലാ ആശങ്കകളും അകന്നെന്നും ആലിയ പറഞ്ഞു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 'രൺബീർ വിവാ​ഹ ശേഷവും മാറിയിട്ടില്ല. പഴയ അതേ വ്യക്തിയാണ്. ജീവിത പങ്കാളിയും ഭർത്താവുമാണ്. അവൻ എന്നെ എല്ലായ്പ്പോഴും പിന്തുണയ്ക്കുന്നു. എന്റെ എല്ലാ ആശങ്കകളും വിവാഹ ശേഷം ഇല്ലാതായി,' ആലിയ പറഞ്ഞു.

ranbir

ഒരു നടനെന്ന നിലയിൽ രൺബീറിനോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും ആലിയ പറയുന്നു. ഒപ്പം അഭിനയിക്കാൻ എളുപ്പമുള്ള നടനാണ് രൺബീർ. സെറ്റിൽ അവൻ എല്ലായ്പ്പോഴും ശാന്തനാണ്. അച്ചടക്കമുള്ളവനാണ്. രൺബീറിനൊപ്പം ഷൂട്ട് ചെയ്യുമ്പോൾ ഒരു നിശബ്ദ ഊർജം ലഭിക്കും, ആലിയ പറഞ്ഞു. ആലിയ ഭട്ടും രൺബീർ കപൂറും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. അയാൻ മുഖർജിയാണ് ബ്രഹ്മാസ്ത്രയുടെ സംവിധായകൻ.

രൺബീറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ഷംസേര എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ബി​ഗ് ബജറ്റ് സിനിമയ്ക്ക് മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാനായില്ലെന്നാണ് വിവരം. അതിനാൽ തന്ന ഏറെ പ്രതീക്ഷയോടെയാണ് ബ്രഹ്മാസ്ത്രയുടെ റിലീസിനെ രൺബീർ നോക്കിക്കാണുന്നത്.

ranbir

അതേസമയം ​ഗം​ഗുഭായ് കത്തെവാടി, ഡാർലിം​ഗ്സ് എന്നീ സിനിമകളുടെ വിജയത്തിളക്കത്തിലാണ് ആലിയ ഭട്ട്. ബോളിവുഡിൽ ഇന്ന് ഏറ്റവും ബോക്സ് ഓഫീസ് മൂല്യമുള്ള നടിമാരിൽ ഒരാളായി ആലിയ മാറിക്കഴിഞ്ഞു.

പ്രസവ ശേഷവും താൻ അഭിനയ രം​ഗത്ത് തുടരുമെന്നുമാണ് ആലിയ ഭട്ട് നേരത്തെ വ്യക്തമാക്കിയത്. വിവാഹവും അമ്മയാവുന്നതും വ്യക്തി ജീവിതത്തിലെ കാര്യമാണ്. സിനിമാ ജീവിതത്തെ അത് ബാധിക്കേണ്ട കാര്യമില്ല. ഇത്തരം ചിന്താ​ഗതികൾ മാറേണ്ട സമയം അതിക്രമിച്ചെന്നും ആലിയ പറയുന്നു.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X