എന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം എനിയ്ക്ക് ഒന്നിനെയും പേടിക്കേണ്ട
സിനിമ താരങ്ങളെ സംബന്ധിച്ചിടത്തോളം ഗോസിപ്പുകള്‍ എന്നും കൂടെയുണ്ടാകും. പക്ഷേ ആ ഗോസിപ്പുകളെ പേടിച്ചാല്‍, പിന്നീട് അവരുടെ കരിയറിനെ ബാധിക്കുമെന്ന് തീര്‍ച്ച. അതുക്കൊണ്ട് തന്നെ കുറച്ച് തൊലി കട്ടിയൊക്കെ വേണം അഭിനയരംഗത്ത് പിടിച്ച് നില്‍ക്കാന്‍. അങ്ങനെ കുറച്ച് തൊലി കട്ടിയുള്ള കൂട്ടത്തിലാണ് ബോളിവുഡ് താരം ആലി ഭട്ട്.
ബോളിവുഡിലെത്തി കുറഞ്ഞകാലം കൊണ്ട് അഭിനയരംഗത്ത് തിളങ്ങിയ ഒരു നടിയാണ് ആലിയ ഭട്ട്. ആ കുറഞ്ഞകാലം കൊണ്ട് അത്യാവശ്യം ഗോസിപ്പുകളൊക്കെ ആലിയയുടെ പേരിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഗോസിപ്പുകളെയൊന്നും തനിയ്ക്ക് പേടിയില്ലെന്ന് ആലിയ പറയുന്നു. തന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം താന്‍ എന്തിന് പേടിക്കണം-ആലിയ ഭട്ട്.

എന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം എനിയ്ക്ക് ഒന്നിനെയും പേടിക്കേണ്ട
ആലിയ ഭട്ടിനെ കുറിച്ചുള്ള പുതിയ ഗോസിപ്പാണിത്. സിദ്ദാര്‍ത്ഥ് മല്‍ഹോത്രയുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാരുമായി ഗെയിം കളിച്ചതാണ് പുതിയ ഗോസിപ്പ്. പക്ഷേ അങ്ങനെ സംഭവിച്ചിട്ടില്ല. ഫോട്ടോഗ്രാഫേഴ്‌സുമായി സീരിയസായ ഒരു കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് ആലിയ പറയുന്നു.

എന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം എനിയ്ക്ക് ഒന്നിനെയും പേടിക്കേണ്ട
താന്‍ എവിടെ പോയാലും ഫോട്ടോഗ്രാഫേഴ്‌സ് പിന്നാലെ ഉണ്ടാകും. പക്ഷേ അവരോടൊന്നും എന്റെ ഫോട്ടോ എടുക്കരുതെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പിന്നീടൊരിക്കല്‍ ഫോട്ടോ എടുക്കാന്‍ എനിക്ക് അങ്ങോട്ട് ആവശ്യപ്പെടേണ്ടി വരും. ആലിയ പറയുന്നു.

എന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം എനിയ്ക്ക് ഒന്നിനെയും പേടിക്കേണ്ട
എനിയ്ക്ക് പാപ്പരാസികളെ പേടിയില്ല. ഫോട്ടോ എടുക്കുന്നവര്‍ എടുക്കും. എന്റെ ബാത്ത് റൂമില്‍ കയറി വാരത്തിടത്തോളം കാലം പാപ്പരാസികളെ തനിയ്ക്ക് പേടിയില്ല. ആലിയ ഭട്ട് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഭട്ട് ഇക്കാര്യം പറയുന്നത്.

എന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം എനിയ്ക്ക് ഒന്നിനെയും പേടിക്കേണ്ട
ഷാന്ദറിന്റെ പരാജയത്തില്‍ തനിയ്ക്ക് വിഷമമില്ല. താന്‍ അഭിനയിച്ച സിനിമകളില്‍ പരാജയപ്പെടുന്ന ഒരു ആദ്യ ചിത്രമാണ് ഷാന്ദാര്‍. ഒരു ചിത്രം പരാജയപ്പെട്ടാല്‍ എങ്ങനെയെന്ന് മനസിലായി-ആലിയ ഭട്ട്.

Click it and Unblock the Notifications