'രൺബീറിന്റെ പോയകാലം എന്റെ വിഷയമല്ല, എനിക്കും പ്രണയങ്ങൾ സംഭവിച്ചിട്ടുള്ളതാണ്'; ഭാവിവരനെ കുറിച്ച് ആലിയ

ബോളിവുഡിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹമാണ്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നുവെങ്കിലും വിവാഹം നീട്ടി കൊണ്ടുപോവുകയായിരുന്നു. ഇപ്പോൾ ബോളിവു‍ഡിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം 13-18 നും ഇടയിൽ വിവാഹിതരായേക്കും. ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വെച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടക്കുക.

13 മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കുമെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും. ബോളിവുഡിലെ സെലിബ്രിറ്റി ഡിസൈനറായ സഭ്യസാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു.

വിവാഹത്തിന് ദിവസങ്ങൾ മാത്രം

വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയയും വിവാഹിതരാകുന്നത്. രൺബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷൻ ചെയ്തപ്പോഴായിരുന്നു. രൺബീർ അന്ന് ചിത്രത്തിന്റെ സംവിധാകൻ സഞ്ജയ് ലീല ബൻസാലിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു ആ സമയത്ത്. വർഷങ്ങൾക്ക് ശേഷം ആലിയയും സിനിമയിൽ അരങ്ങേറി. രണ്ടുപേരും സൂപ്പർ താരങ്ങളായി മാറുകയും ചെയ്തു.

പ്രണയത്തിലായത് എങ്ങനെ?

2017ൽ രൺബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാൻ മുഖർജി സിനിമയൊരുക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രൺബീറും ആലിയയും അടുക്കാൻ തുടങ്ങിയത്. ബൾഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രൺബീറും ആലിയയും അടുക്കുന്നത്. അധികം വൈകാതെ തന്നെ രൺബീറും ആലിയയും പ്രണയത്തിലാണെന്ന വാർത്ത സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു. പിന്നീട് 2018ൽ രൺബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവർ പരസ്യമാവുകയും ചെയ്തു. ആലിയയ്ക്ക് മുമ്പും രൺബീറിന്റെ ജീവിതത്തിൽ നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്.

സ്വകാര്യ ചടങ്ങായി വിവാഹം

ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരായിരുന്നു രൺബീറിന്റഎ മുൻ കാമുകിമാർ. രൺബീർ വിശ്വാസ വഞ്ചന കാണിച്ചതിനാലാണ് അദ്ദേഹവുമായുള്ള പ്രണയം വേണ്ടെന്ന് വെച്ചതെന്ന് ദീപിക പദുകോൺ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ശേഷം ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ രൺബീർ കപൂറിനെയും അദ്ദേഹത്തിന്റെ മുൻകാല ബന്ധങ്ങളെയും കുറിച്ച് ആലിയ ഭട്ട് സംസാരിച്ചിരുന്നു. അതേ കുറിച്ച് സംസാരിച്ചപ്പോൾ ആലിയ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'എനിക്കും ഒരു ഭൂതകാലമുള്ളതിനാൽ രൺബീറിന്റെ ഭൂതകാലം എനിക്ക് ഒരിക്കലും പ്രശ്നമല്ല. രൺബീർ ടഫ്ഫായിട്ടുള്ള വ്യക്തിയല്ല. വളരെ അധികം ലാളിത്യമുള്ള ഒരു വ്യക്തിയാണ്. വളരെ നല്ല മനുഷ്യനാണ്. ഒരു നടൻ എന്ന നിലയിൽ, ഒരു വ്യക്തി എന്ന നിലയിൽ എല്ലാം അവനെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നെക്കാൾ മികച്ച വ്യക്തി രൺബീറാണ്' ആലിയ ഭട്ട് പറഞ്ഞു. ബോളിവുഡ് താരം രൺബീർ കപൂറുമായി ഡേറ്റിംഗ് നടത്തുന്നതിന് മുമ്പ് ആലിയയ്ക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നു.

രൺബീറും പ്രണയങ്ങളും ആലിയയും

ആലിയയുടെ ആദ്യത്തെ കാമുകൻ രമേഷ് ദുബെയാണ്. ഇരുവരും ഹൈസ്കൂളിൽ ഒരു സ്കൂളിൽ പഠിച്ചവരാണ്. ജംനാഭായി നർ‍സി സ്കൂളിലായിരുന്നു ഇവർ പഠിച്ചത്. സോഷ്യൽമീഡിയയിൽ സജീവമല്ലാത്തതിനാൽ തന്നെ രമേഷും ആലിയയും ചേ‍ർന്നുള്ള ചിത്രങ്ങൾ ഇതുവരെ സോഷ്യൽമീഡിയയിലോ മറ്റോ പുറത്തുവന്നിട്ടുമില്ല. ആലിയയുടെ രണ്ടാമത്തെ കാമുകനായിരുന്നു അലി. ഇവരൊരുമിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ആലിയ നടിയായതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം അകന്നതായി പറയപ്പെടുന്നത്. ആലിയയുടെ രണ്ടാമത്തെ കാമുകനായിരുന്നു അലി. ഇവരൊരുമിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ആലിയ നടിയായതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം അകന്നതായി പറയപ്പെടുന്നത്. സിദ്ധാർത്ഥ് മൽഹോത്രയും ആലിയയും കുറച്ച് കാലം ഡേറ്റ് ചെയ്തിരുന്നു. ആലിയയും വരുണും തമ്മിൽ ഡേറ്റിംഗിലാണെന്ന് ബോളിവുഡിൽ ഏറെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

Read more about: alia bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X