'ഓഡിഷൻ വീഡിയോ കണ്ടു, വളരെ ഇഷ്ടമായി'; റോഷൻ മാത്യുവിന്റെ അഭിനയത്തെക്കുറിച്ച് ആലിയ

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബോളിവുഡ് ചിത്രം ഡാർലിം​ഗ്സ്. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവർക്കൊപ്പം മലയാളി താരം റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാ​ഗതയായ ജസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആ​ഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോമഡി, സസ്പെൻസ് മൂഡിലുള്ള സിനിമയാണിതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ​ഗം​ഗുഭായ് കത്തെവാടി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ആലിയ നായികയായെത്തുന്ന സിനിമയിൽ ഏറെ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. ആലിയ ഭട്ടും ഷാരൂഖ് ഖാനും ഡാർലിം​ഗ്സിന്റെ പ്രൊഡക്ഷനിൽ പങ്കാളികളാണ്.

'അദ്ദേഹത്തിന്റെ ഓഡിഷനിൽ എനിക്ക് മതിപ്പ് തോന്നി'

ഇപ്പോൾ നടൻ റോഷൻ മാത്യുവിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് ആലിയ ഭട്ട്. റോഷന്റെ ഓഡിഷൻ വീഡിയോ കണ്ടപ്പോൾ തന്നെ തനിക്ക് ഏറെ ഇഷ്ടമായെന്ന് ആലിയ പറയുന്നു. 'ജസ്മിൻ ചിത്രത്തിലേക്ക് കാസ്റ്റിം​ഗ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ (റോഷന്റെ) ഓഡിഷൻ എന്നെ കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഡിഷനിൽ എനിക്ക് മതിപ്പ് തോന്നി,' ആലിയ ഭട്ട് പറയുന്നു.

സിനിമയിലെ എന്റെ പ്രിയപ്പെട്ട രം​ഗങ്ങളിൽ ഒന്നാണത്


'സ്വീകരണ മുറിയിൽ അദ്ദേഹം ഉൾപ്പെടുന്ന ഒരു രം​ഗം ഉണ്ടായിരുന്നു. സിനിമയിലെ എന്റെ പ്രിയപ്പെട്ട രം​ഗങ്ങളിൽ ഒന്നാണത് ഒരു നടന് തനിയെ എക്സിക്യൂട്ട് ചെയ്യാൻ‌ ബുദ്ധിമുട്ടുള്ള രം​ഗമായിരുന്നു അത്. ഒരു വീഡിയോകോളിൽ അദ്ദേഹം ഓഡിഷൻ നടത്തി. വളരെ മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ എനർജി മറ്റ് അഭിനേതാക്കളുടെ എനർജിയുമായി പൊരുത്തപ്പെടുന്നു. സുഹൃത്തുക്കളോടൊപ്പം മുംബൈയിൽ ചെലവഴിച്ചതിനാൽ അദ്ദേഹത്തിന് ഹിന്ദിയും വഴങ്ങും,' ആലിയ പറഞ്ഞു.
സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാണത്. ഡാർലിം​ഗ്സിൽ അഭിനേതാക്കളുടെ ഊർജം തമ്മിൽ ചേർച്ചയുണ്ടാവേണ്ടത് അത്യാവശ്യമായിരുന്നെന്നും ആലിയ പറഞ്ഞു.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സിനിമ വൻ വിജയമായിരുന്നു

കപ്പേള, മൂത്തോൻ, കൂടെ, ആണും പെണ്ണും, സീ യു സൂൺ, കുരുതി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട റോഷൻ നേരത്തെ സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ ചോക്ഡ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ​ഗം​ഗുഭായ് കത്തെവാടിയാണ് ആലിയ ഭട്ടിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സിനിമ വൻ വിജയമായിരുന്നു.

ഡാർലിം​ഗ്സിൽ ഏറെ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്

കാമാത്തിപുരയിലെ ​ഗം​ഗുഭായ് എന്ന ലൈം​ഗിക തൊഴിലാളിയുടെ വേഷമായിരുന്നു ചിത്രത്തിൽ ആലിയ അവതരിപ്പിച്ചത്. ചിത്രത്തിെല ആലിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ബോക്സ് ഓഫീസ് വിജയത്തിനൊപ്പം നിരൂപക പ്രശംസയും ചിത്രം നേടി. ഈ വിജയത്തിളക്കത്തിൽ നിൽക്കുന്നതിനാൽ തന്നെ അടുത്ത ചിത്രമായ ഡാർലിം​ഗ്സിൽ ഏറെ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും നേരത്തെ ഹിറ്റായിരുന്നു.

More from Filmibeat

Read more about: alia bhatt roshan mathew
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X