'ഇത് കൈവിട്ട് പോകുമെന്ന് എന്റെ ടീം പറഞ്ഞിരുന്നു, എന്നെ വേദനിപ്പിച്ചത് അത് മാത്രം, രൺബീർ ടോക്സിക്കല്ല'; ആലിയ!

നിലവിൽ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. എന്നിരുന്നാലും ആലിയയുടെ പ്രൊഫഷണൽ ജീവിതത്തേക്കാൾ നടിയുടെ സ്വകാര്യ ജീവിതമാണ് എപ്പോഴും സോഷ്യൽമീഡിയയിൽ കൂടുതൽ ചർച്ച ചെയ്യപ്പെടാറുള്ളത്.

രൺബീറിനും ആലിയയ്ക്കും റാഹ എന്നൊരു മകളുണ്ട്. പക്ഷെ ഇതുവരെയും മകളുടെ ചിത്രങ്ങൾ താരദമ്പതികൾ പുറത്തുവിട്ടിട്ടില്ല. മകളെ സോഷ്യൽമീഡിയയിലെ കോണ്ടന്റാക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ആലിയ കുഞ്ഞിനെ ലൈം ലൈറ്റിൽ നിന്നും ഒളിപ്പിച്ച് പിടിച്ചിരിക്കുന്നത്. രൺബീർ സോഷ്യൽമീഡിയയിൽ ആക്ടീവല്ല.

ആലിയയാണ് ഭർത്താവിന്റെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ളത്. അടുത്തിടെ രൺബീറിനെ കുറിച്ച് ആലിയ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പേരിൽ രൺബീർ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. അതോടെ ടോക്സിക്ക് ഭർത്താവാണ് രൺബീറെന്നും സോഷ്യൽമീഡിയ താരത്തെ വിശേഷിപ്പിച്ചിരുന്നു.

Alia Bhatt, Ranbir Kapoor

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് താൻ ലിപ്സ്റ്റക്ക് ധരിക്കുന്നത് ഭർത്താവ് രൺബീർ കപൂറിന് ഇഷ്ടമല്ലെന്നും അതുകൊണ്ട് തന്നെ അത് പലപ്പോഴും ഇട്ടതിന് ശേഷം മായ്ക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കിയത്. ആലിയയുടെ അഭിമുഖത്തിന് പിന്നാലെ രൺബീർ ടോക്സിക്കാണെന്നും എന്തിനാണ് ഇത്തരത്തിലുള്ള റിലേഷൻഷിപ്പെന്നുമെല്ലാം വിമർശനം ഉയർന്നിരുന്നു.

ആ വിഷയത്തിൽ ഏറെനാൾ മൗനം പാലിച്ചിരിക്കുകയായിരുന്നു രൺബീർ കപൂർ. പിന്നീട് താരം തന്നെ അതിൽ പ്രതികരിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. ആരാധകരുമായുള്ള സംവാദത്തിനിടെയാണ് രൺബീർ താൻ നേരിടുന്ന വിമർശനങ്ങളെ പറ്റി പറഞ്ഞത്. 'ഞാൻ സോഷ്യൽ മീഡിയയിൽ ഇല്ല. അതുകൊണ്ട് അതിനെ കൈകാര്യം ചെയ്യേണ്ട ആവശ്യം ഇല്ല.'

'എന്നാൽ നെഗറ്റിവിറ്റി വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും നിങ്ങൾ ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ. പോസിറ്റിവിറ്റിയും നെഗറ്റിവിറ്റിയും ആവശ്യമാണ് കാരണം ഒരുമിച്ചാണെങ്കിലേ അത് ബാലൻസാകൂ. അടുത്തിടെ ഞാൻ ടോക്സിക്കാണ് എന്ന തരത്തിലുള്ള വാർത്തകൾ കണ്ടിരുന്നു. ടോക്സിക് മസ്കുലനിറ്റിക്ക് വേണ്ടി പോരാടുന്നവരുടെ ഒപ്പമാണ് ഞാൻ. അവർ എന്നിൽ ടോക്സിക്കായൊരു മനുഷ്യന്റെ മുഖമാണ് കാണുന്നതെങ്കിൽ അതെനിക്ക് പ്രശ്നമില്ല.'

'കാരണം എന്നെ പറ്റി ആളുകൾ ഇങ്ങനെ പറയുമ്പോൾ എനിക്കുണ്ടാകുന്ന വിഷമത്തേക്കാൾ വലുതാണല്ലോ ടോക്സിക് മസ്കുലിനിറ്റിക്കെതിരെയുള്ള പോരാട്ടങ്ങൾ', എന്നാണ് രൺബീർ പറഞ്ഞത്. ഇപ്പോഴിതാ ലിപ്സ്റ്റിക് വിവാദത്തില്‍ പ്രതികരണവുമായി ആലിയ ഭട്ട് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

Alia Bhatt, Ranbir Kapoor

കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആലിയ വിവാദത്തിൽ പ്രതികരിച്ചത്. 'ഞാന്‍ വളരെ ഓപ്പണായി സംസാരിക്കുന്ന ആളാണ്. ജീവിതത്തില്‍ സംഭവിച്ച എന്തിനേയെങ്കിലും പറ്റി സംസാരിക്കുമ്പോള്‍ അതില്‍ പറയുന്ന വ്യക്തിയെ അനുകരിക്കാനും ആ കഥകള്‍ പറയാനും എനിക്ക് ഇഷ്ടമാണ്. അടുത്തിടെ പ്രചരിച്ച വീഡിയോ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്.'

'കാര്യങ്ങള്‍ കൈ വിട്ടുപോവുകയാണല്ലോയെന്ന് എന്റെ ടീം എന്നോട് പറഞ്ഞിരുന്നു. അത് അതിന്റെ വഴിക്ക് പോട്ടെ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. പക്ഷെ പിന്നീട് രണ്‍ബീര്‍ എത്ര വലിയ ടോക്‌സിക്കായ വ്യക്തിയാണെന്ന് പറഞ്ഞ് വലിയ ലേഖനങ്ങള്‍ വരുന്നത് കണ്ടു. എന്താണീ സംഭവിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.'

'നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ട എത്രയോ വലിയ വിഷയങ്ങള്‍ ലോകത്ത് നടക്കുന്നു. എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ആളുകൾ പറയുന്നതിന്റെ നേർ വിപരീതമാണ് രൺബീർ എന്നതാണ്. ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാം... നിന്റെ സിനിമകൾ നന്നായി പോകുന്നിടത്തോളം കാലം വെറുതെ ഇരുന്ന് പരാതി പറയേണ്ട ആവശ്യമില്ല', എന്നാണ് രൺബീർ ഇതിനെ പറ്റി പറയാറുള്ളത് എന്നായിരുന്നു വിവാദത്തിൽ പ്രതികരിച്ച് ആലിയ പറഞ്ഞത്.

Read more about: alia bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X