പത്താം ക്ലാസില്‍ നിന്നുമാണ് ആദ്യ കാമുകനുണ്ടാവുന്നത്; അവനാണ് തേച്ചിട്ട് പോയതെന്ന് നടി ആലിയ ഭട്ട്
ഏപ്രിലില്‍ നടന്‍ രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിച്ച നടി ആലിയ ഭട്ട് ഒരു അമ്മയാവാന്‍ ഒരുങ്ങുകയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ തന്നെ സന്തോഷ വാര്‍ത്ത നടി പുറംലോകത്തെ അറിയിച്ചു. ഇതിനോട് അനുബന്ധിച്ച് ആലിയയെ കുറിച്ചുള്ള നിരവധി കഥകളാണ് ഇന്റര്‍നെറ്റിലൂടെ വൈറലാവുന്നത്. അതില്‍ പ്രധാനം നടി തന്നെ വെളിപ്പെടുത്തിയിട്ടുള്ള ചില കാര്യങ്ങളാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ആലിയ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പ്രണയത്തെ പറ്റി ആലിയ പറഞ്ഞിട്ടുണ്ട്. ഇതാണ് വീണ്ടും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

കോഫി വിത് കരണ്‍ എന്ന പരിപാടിയുമായി താന്‍ വീണ്ടും വരികയാണെന്ന് കരണ്‍ ജോഹര്‍ അടുത്തിടെ അറിയിച്ചിരുന്നു. ഏഴാമത്തെ സീസണാണ് ഇനി വരാനുള്ളത്. ഇതിനോട് അനുബന്ധിച്ച് 2004 മുതലുള്ള ഷോ യുടെ എപ്പിസോഡുകള്‍ ഹോട്‌സ്റ്റാറിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. പ്രമുഖരടക്കം നിരവധി താരങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയും ആരാധകരെ പോലും ഞെട്ടിക്കുന്ന മറുപടികള്‍ പറഞ്ഞിട്ടുമുണ്ട്. ഇതെല്ലാം വാര്‍ത്തകളായി മാറുകയും ചെയ്തു.

കോഫി വിത് കരണിന്റെ നാലാമത്തെ സീസണിലാണ് ആലിയ ആദ്യമായി വരുന്നത്. 2013 ല്‍ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ നടന്മാരായ സിദ്ധാര്‍ഥ് മല്‍ഹോത്രയും വരുണ്‍ ധവാനും ഉണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലൂടെയാണ് മൂവരും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ആലിയയ്ക്ക് ഒരുപാട് ബോയ് ഫ്രണ്ട്‌സ് ഉള്ളതായി വരുണ്‍ പറഞ്ഞു. അത് സത്യമാണോന്ന് കരണ്‍ ചോദിച്ചു.

അന്ന് ഇരുപത് വയസുള്ള ആലിയ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി. 'ഇതൊരു സ്ട്രിങ് അല്ലെന്നാണ് ആലിയ പറയുന്നത്. എനിക്ക് ആണ്‍സുഹൃത്തുക്കള്‍ ഉണ്ട്. അതില്‍ രണ്ട് വര്‍ഷത്തോളം നീണ്ടതും ശക്തവുമായ പ്രണയം ഉണ്ടായിരുന്നു. പതിനേഴ് വയസിനുള്ളില്‍ ശക്തമായ രണ്ട് പ്രണയം ഉണ്ടായെന്ന് അറിഞ്ഞതോടെ കരണ്‍ ജോഹറിനെ അത്ഭുതപ്പെട്ടു. അങ്ങനെ എങ്കില്‍ നീ പത്ത് വയസില്‍ തന്നെ പ്രണയിച്ച് തുടങ്ങിയോ? എന്നായി കരണ്‍. അതുകൊണ്ടല്ലേ താനിത് സ്ട്രിങ് അല്ലെന്ന് പറഞ്ഞതെന്നായി ആലിയ.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ പ്രണയിച്ച് തുടങ്ങിയിരുന്നു എന്ന് ആലിയ പറയുമ്പോള്‍ കരണ്‍ ഞെട്ടുകയാണ്. എന്നാല്‍ അത് വ്യക്തയുള്ള പ്രണയമല്ല. ക്ലാസ് റൂമില്‍ നിന്നും പരസ്പരം പുഞ്ചിരിച്ച് കൊണ്ടാണ് അന്നത്തെ പ്രണയം ഉണ്ടായത്. പിന്നീട് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ കാമുകന്‍ ഉണ്ടാവുന്നത്. അത് സീരിയസ് പ്രണയമായിരുന്നു. രണ്ട് വര്‍ഷത്തോളം നീളുകയും ചെയ്തു. ഹൈസ്‌കൂള്‍ പ്രണയം പോലെയാണത്' ആലിയ പറയുന്നു.
Recommended Video

സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ട് ആ കാമുകനെ ഉപേക്ഷിച്ചതല്ലേ എന്ന ചോദ്യത്തിന് അല്ലെന്നാണ് നടിയുടെ മറുപടി. അദ്ദേഹം എന്നെ ഉപേക്ഷിച്ച് പോയതാണ്-ആലിയ പറഞ്ഞു. അതേ സമയം അരങ്ങേറ്റ സിനിമയിലൂടെ ഒന്നിച്ച വരുണ്‍ ധവാനുമായിട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയുമായിട്ടും ആലിയ പ്രണയത്തിലായിരുന്നെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്തായാലും കരണ്‍ ജോഹറിന്റെ പുതിയ സീസണിലും ആലിയ ഭട്ട് വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications