For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സ്വന്തം, എന്റെ മാത്രം; രണ്‍ബീര്‍ കപൂറിനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി

  |

  ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിലല്‍ക്കുന്ന താരജോഡിയാണ് നടന്‍ രണ്‍ബീര്‍ കപൂറും നടി ആലിയാ ഭട്ടും. ബോളിവുഡിലെ പ്രണയ താരജോഡികളായ ഇരുവരും പലവേദികളും ഒരുമിച്ചെത്താറുണ്ട്. പലപ്പോഴും തങ്ങളുടെ പരസ്പര ഇഷ്ടങ്ങളെ ആരാധകര്‍ക്കു മുന്നില്‍ തുറന്നു പറയാറുണ്ട്. അതുകൊണ്ട് തന്നെ പ്രണയത്തിന്റെ ആദ്യകാലം തൊട്ടേ ഗോസിപ്പ് കോളങ്ങില്‍ നിറഞ്ഞവരാണ് രണ്‍ബീര്‍ കപൂര്‍ -ആലിയ ഭട്ട് താരദമ്പതികള്‍.

  Alia Bhatt

  വിവാഹ ശേഷവും പല അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ട ഇരുവരും തങ്ങളുടെ വ്യക്തിപരവും, പ്രൊഫഷണല്‍ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട് . അടുത്തിടെ നടി ആലിയ ഭട്ട് തന്റെ ഏറ്റവും പുതിയ വീഡിയോയില്‍ ഭര്‍ത്താവായ രണ്‍ബീര്‍ കപൂറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ താന്‍ അഭിമാനിക്കുന്ന ഒരു ഭാര്യയാണെന്ന് ആലിയ ഭട്ട് തെളിയിച്ചു.

  ഭര്‍ത്താവിനോടുളള പ്രണയം ആരാധകര്‍ക്ക് മുന്നില്‍ മറച്ചുവെയ്ക്കാതെ തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. നടിയും നടന്‍ രണ്‍ബീര്‍ കപൂറിന്റെ ഭാര്യയുമായ ആലിയ ഭട്ട് തന്റെ പുതിയ പ്രമോഷണല്‍ വീഡിയോയില്‍ ഭര്‍ത്താവിന്റെ വലിയ ആരാധകയാണെന്നാണ് പറഞ്ഞിരിക്കുന്നത്.

  താന്‍ മികച്ച പ്രകടനം നടത്തുന്നവരുടെ ആരാധികയാണെന്നും. നടനും ഭര്‍ത്താവുമായ രണ്‍ബീര്‍ കപൂറിന്റെ പേരും ഹോളിവുഡ് ഇതിഹാസം മെറില്‍ സ്ട്രീപ്പിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആലിയ പരസ്യത്തില്‍ പറയുന്നു.

  അതേ സമയം, യോഗയുടെയും ആരാധികയാണ്. തനിക്ക് ഗിറ്റാര്‍ വായിക്കാനും, ലൈറ്റുകള്‍ കത്തിച്ച് ഉറങ്ങാനും, ഡയറി എഴുതാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ആലിയ വ്യക്തമാക്കി.

  ഇത് കൂടാതെ, തനിക്ക് പുരുഷന്മാരുടെ പെര്‍ഫ്യൂമുകളും റാഗി ചിപ്സും ഇഷ്ടമാണ്. ജീവിതം നിങ്ങളുടെ മുന്നില്‍ നീട്ടിതരുന്ന എന്തിനെയും പരമാവധി പ്രയോജനപ്പെടുത്തുക എന്ന് വിശ്വസിക്കുന്ന ഒരാളാണ് നടി എന്നും, ജീവിതത്തിലെ ചെറിയ ആഡംബരങ്ങളുടെ ആരാധകിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

  അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത 'ബ്രഹ്‌മാസ്ത്ര' യാണ് ആലിയ ഭട്ട് അവസാനമായി അഭിനിയിച്ച ചിത്രം. നടനും ഭര്‍ത്താവുമായ രണ്‍ബീര്‍ കപൂറിനൊപ്പം ആലിയ എത്തിയ ചിത്രം തിയ്യറ്ററുകളില്‍ നിറഞ്ഞോടി. കരണ്‍ ജോഹറിന്റെ 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യാണ് നടിയുടെ അടുത്തായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നടന്‍ രണ്‍വീര്‍ സിങ്ങുമായി 'ഗളളി ബോയ്' എന്ന ചിത്രത്തിന് ശേഷം രണ്ടാമതായി അഭിനയിക്കു്ന്ന ചിത്രമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കൂടാതെ, 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' എന്ന ചിത്രത്തിലൂടെ നടി ഉടന്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറി്ക്കാനൊരുങ്ങുകയാണ്.

  ബോളിവുഡ് കാത്തിരുന്ന താരവിവാഹമായിരുന്നു നടന്‍ രണ്‍ബീര്‍ കപൂറിന്റെയും നടി ആലിയാ ഭട്ടിന്റേതും. ഈ വര്‍ഷം ഏപ്രിലില്‍ മുംബൈയിലെ രണ്‍ബീറിന്റെ വസതിയലാണ് ഇരുവരും വിവാഹിതരായത്. പഞ്ചാബി ആചാരങ്ങള്‍ അനുസരിച്ച് പരമ്പരാഗത രീതിയിലാണ് വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രണ്‍ബീറും ആലിയെയും വിവാഹിതരാവുന്നത്.

  അന്‍പതില്‍ താഴെ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതീവ സുരക്ഷ ക്രമീകരണങ്ങളാല്‍ നടത്തിയ ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂര്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, കരണ്‍ ജോഹര്‍ ,ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ , സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖരും പങ്കെടുത്തു. എന്നാല്‍ ഇപ്പോള്‍ താര-ദമ്പതിമാര്‍ തങ്ങളുടെ ആദ്യ കണ്‍മണിക്കായി കാത്തിരിക്കുന്നതാണ് വാര്‍ത്തകളില്‍ നിറയുന്നത്.

  Read more about: alia bhatt
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X