For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തിന് നീ ഇത് തുടങ്ങിയത്..?...ഇന്ന് അതിനുളള ഉത്തരം എന്റെ കൈയ്യിലുണ്ട്; ആലിയ ഭട്ട്

  |

  പ്രണയത്തിന്റെ ആദ്യ നാളുകള്‍ തൊട്ടേ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങില്‍ നിറഞ്ഞതാണ് ആലിയ ഭട്ട് -രണ്‍ബീര്‍ കപൂര്‍ എന്നിവരുടെ പേരുകള്‍. തന്റെ ആദ്യ കാമുകിമാരായ കത്രീന കൈഫ്, ദീപിക പദൂക്കോണിന് ശേഷം ആരാധകര്‍ക്കിടയില്‍ നിറഞ്ഞ പേരായിരുന്നു ആലിയ ഭട്ടിന്റേത്. വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും സജീവമായ നടി ആലിയ ഭട്ട് രണ്‍ബീര്‍ കപൂറിന്റെ ഭാര്യ ആയി മാറി.

  Alia Bhatt

  ഈ വര്‍ഷം ഏപ്രിലില്‍ വിവാഹിതരായ ഇരുവരും ഇപ്പോള്‍ തങ്ങളുടെ ആദ്യകണ്‍മണിക്കായുളള ഒരുക്കത്തിലാണ്. ആലിയ തന്റെ മറ്റേണിററി ഷൂട്ടിന്റെ തിരക്കിലാണ്. ആയാന്‍ മുഖര്‍ജിയുടെ പുതിയ ചിത്രമായ ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലെത്തയ നടിയുടെ ഡ്രസ് സ്റ്റൈല്‍ വാര്‍ത്ത കളില്‍ ഇടം നേടിയിരുന്നു. ശരീരത്തോട് അലസമായി ചേര്‍ന്നു കിടക്കുന്ന താരത്തിന്റെ മറ്റേണിറ്റി ഫാഷനെ പ്രശംസിച്ച കൊണ്ട് നിരവധി പേര്‍ വന്നു. വാര്‍ത്തകളില്‍ ഇടം നേടിയ താരത്തിന്റെ ഫോട്ടോസുകളെല്ലാം വൈറലായിരിക്കുകയാണ്.

  2 വര്‍ഷം മുമ്പ് താന്‍ ഒരു കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡ് ആരംഭിച്ചപ്പോള്‍, കുട്ടികളില്ലാത്തപ്പോള്‍ എന്തിനാണ് നടി ഒരു കിഡ്‌സ് ബ്രാന്‍ഡ് ചെയ്യുന്നതെന്ന് എല്ലാവരും തന്നോട് ചോദിച്ചതായി നടി പറഞ്ഞു. അതിന് നടി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ,

  നടി ഇപ്പോള്‍ സ്വന്തം മറ്റേണിറ്റി ഷൂട്ടിനുളള വസ്ത്രങ്ങളുടെ യാത്രയിലാണ്.പണ്ട് ഞാന്‍ വാങ്ങിച്ചു ഇരുന്ന ഡ്രസ്സുകള്‍ പോലെയല്ല. ആകെ ആശങ്കയിലാണ് ഇന്ന് , ഏത് വസ്ത്രമാണ് എനിക്ക് ഇണങ്ങുന്നത് എന്നറിയാന്‍ എനിക്ക് കൂടുതല്‍ സമയം എടുക്കുന്നുവെന്ന് താരം പറഞ്ഞു.

  താന്‍ എപ്പോഴും ഭര്‍ത്താവിന്റെ ഒാവര്‍ സൈസായി വസ്ത്രങ്ങള്‍ അണിയാറുണ്ട്. കാരണം ഈ സന്ദര്‍ഭത്തില്‍ ശരീരത്തിന് പ്രാധാന്യം കൊടുക്കേണ്ട സമയമാണ്. ശരീരത്തില്‍ മാററം വരുംമ്പോള്‍ നമ്മള്‍ വസ്ത്ര ധാരണത്തിലും മാറ്റം വരുത്തണമെന്ന് നടി പറഞ്ഞു.

  ഈ മാസങ്ങളിലെല്ലാം മെറ്റേണിറ്റി ഫാഷന്റെ ശക്തമായ വാദം ഉന്നയിച്ച ആലിയ, തന്റെ വ്യക്തിഗത ശൈലി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ തീരുമാനിച്ചെന്ന് പറഞ്ഞു. ഞാന്‍ എന്റെ പ്രിയപ്പെട്ട ജീന്‍സിലേക്ക് ഇലാസ്റ്റിക് ചേര്‍ത്തു, എന്റെ ഭര്‍ത്താവുമായി പങ്കിടേണ്ടതില്ലാത്ത ഷര്‍ട്ടുകള്‍ ഉണ്ടാക്കിയെടുത്തു, അനാവശ്യമായ വയറു തൊടുന്നത് കാണാതിരിക്കാന്‍ ഒഴുകുന്ന വസ്ത്രങ്ങള്‍ ധരിച്ചു''.

  എയര്‍പോര്‍ട്ട് ലുക്കുകള്‍ക്ക് പ്രാധാന്യം നല്‍കി. തന്റെ നിലവിലുള്ള വാര്‍ഡ്രോബിലെ ഒരു വിടവ് നികത്താന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയത്, ഒരു മുഴുവന്‍ പ്രസവ ശേഖരണത്തിലേക്ക് നയിച്ചുവെന്ന് നടി പറഞ്ഞു.

  അടുത്തിടെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ബ്രഹ്‌മാസ്ത്ര സംവിധായകന്‍ അയാന്‍ മുഖര്‍ജിയും ഒരു യൂട്യൂബ് ലൈവില്‍ ഒന്നിച്ചു പങ്കെടുത്തിരുന്നു. സെഷനില്‍, ആലിയ പ്രമോഷനുകളെക്കുറിച്ചും മറ്റും സംസാരിച്ചിരുന്നു. ഇതിനിടയിലാണ് രണ്‍ബീര്‍ ആലിയയുടെ നിറ വയര്‍ ചൂണ്ടി കളിയാക്കി പറഞ്ഞത്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ഒരു തമാശ പറഞ്ഞതാണെന്ന് അപ്പോള്‍ തന്നെ രണ്‍ബീര്‍ പറഞ്ഞിരുന്നു.

  അതേ സമയം, പുറത്തിറങ്ങിയ തന്റെ ചിത്രമായ 'ബ്രഹ്‌മാസ്ത്ര'യുടെ വിജയത്തിലാണ് ആലിയ ഇപ്പോള്‍. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ ചിത്രം 300 കോടി പിന്നിട്ടു. ചിത്രത്തിനായി ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പം നിരവധി വേദികളില്‍ താരം എത്തി. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന അക്കിനേനി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു, ഷാരൂഖ് ഖാന്റെ ഒരു നീണ്ട അതിഥി വേഷവും ഉണ്ടായിരുന്നു.

  ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് ആലിയ. ഇത് കൂടാതെ, കരണ്‍ ജോഹറിന്റെ അടുത്ത ചിത്രമായ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയിലും ആലിയ അഭിനയിക്കുന്നുണ്ട്. എന്നാല്‍, അണിയറയില്‍ ഒരുങ്ങുന്ന സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായ ആനിമലിലാണ് അനില്‍ കപൂറിനും ബോബി ഡിയോളിനുമൊപ്പം രണ്‍ബീര്‍ കപൂര്‍ അഭിനയിക്കാനിരിക്കുന്നത്.

  Read more about: alia bhatt
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X