നടനും ഭര്‍ത്താവുമായിരുന്ന സെയിഫിനെ ഫ്രൈയിങ് പാന്‍ കൊണ്ട് അടിക്കാന്‍ തോന്നിയിട്ടുണ്ടെന്ന് മുന്‍ഭാര്യ അമൃത
ബോളിവുഡ് സുന്ദരി കരീന കപൂറിനെ വിവാഹം കഴിച്ച് രണ്ട് ആണ്‍മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് നടന്‍ സെയിഫ് അലി ഖാന്‍. എന്നാല്‍ കരീനയ്ക്ക് മുന്‍പ് നടന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. 1991 ലാണ് ബോൡവുഡിലെ തന്നെ മുന്‍കാല നടിയായ അമൃത സിംഗിനെ സെയിഫ് വിവാഹം കഴിക്കുന്നത്. 2004 വരെ ഇരുവരും ദമ്പതിമാരായി ജീവിക്കുകയും ചെയ്തു.
അമൃതയുമായിട്ടുള്ള സെയിഫിന്റെ വിവാഹമോചനം പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. കേവലം 21 വയസുള്ളപ്പോഴാണ് സെയിഫ് അമൃതയുടെ ഭര്‍ത്താവാകുന്നത്. അന്ന് നടിയ്ക്ക് 33 വയസ്സുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും സെയിഫുമായിട്ടുണ്ടായിരുന്ന ബന്ധത്തെ കുറിച്ചും അമൃത പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്.

തൊണ്ണൂറുകളില്‍ അമൃത സിംഗ് എന്ന പേര് ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ പ്രശസ്തമായിരുന്നു. പിന്നീട് സെയിഫുമായിട്ടുള്ള വിവാഹശേഷമാണ് അമൃത എല്ലാം ഉപേക്ഷിച്ച് മാറി നില്‍ക്കുന്നത്. ലൈംലൈറ്റില്‍ നിന്ന് മാറി കുടുംബിനിയാകാന്‍ അമൃത തീരുമാനിക്കുകയായിരുന്നു. അങ്ങനെ സന്തുഷ്ടമായ കുടുംബജീവിതം പാതി വഴിയില്‍ അവസാനിച്ചു. ഈ ബന്ധത്തില്‍ സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ട് മക്കളും ജനിച്ചു.
സാറാ അലി ഖാനും ഇബ്രാഹിം അലി ഖാനും അമ്മയായ അമൃതയ്ക്കൊപ്പമാണ് വളര്‍ന്നത്. ഇതിന് ശേഷമാണ് കരീന കപൂറിനെ നടന്‍ വിവാഹം കഴിക്കുന്നത്. ഇതില്‍ തൈമൂര്‍ അലി ഖാന്‍, ജഗാംഗീര്‍ അലി ഖാന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളും ജനിച്ചു. ഇവരെല്ലാം തമ്മില്‍ നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേ സമയം പഴയൊരു അഭിമുഖത്തിലല്‍ ഭര്‍ത്താവ് മറ്റ് നടിമാരുടെ കൂടെ അഭിനയിക്കുമ്പോള്‍ തനിക്ക് തോന്നിയ അരക്ഷിതാവസ്ഥയെക്കുറിച്ച് സിമി ഗരേവാളിനൊപ്പം ഒരു അഭിമുഖത്തില്‍ അമൃത സിംഗ് തുറന്ന് പറഞ്ഞിരുന്നു. അക്കാലത്ത് അമൃത സിംഗ് ഒരു വലിയ താരമായിരുന്നെങ്കില്‍ സെയിഫ് പുതുമുഖം മാത്രമായിരുന്നു. വിവാഹശേഷമാണ് സെയിഫ് വലിയൊരു നടനാവുന്നത്.
അഭിമുഖത്തിനിടെ, മറ്റ് നടിമാര്‍ക്കൊപ്പം ഭര്‍ത്താവ് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടോ എന്ന് അമൃതയോട് ചോദിച്ചിരുന്നു. 'സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നുന്നത് സാധാരണമാണെന്ന് അവര്‍ പറയുന്നത്. അങ്ങനെ ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുകയാവും. എനിക്കും അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും അതൊക്കെ വഴക്കുകളായി മാറുകയും ചെയ്തു. ഒരു സ്ത്രീക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത് സാധാരണമാണെന്ന് ഞാന്‍ കരുതുന്നു', അമൃത പറയുന്നു.

മാത്രമല്ല താന്‍ കടന്നുപോയ എല്ലാ പ്രയാസകരമായ സമയങ്ങളെയും കുറിച്ച് അമൃത സംസാരിച്ചു. അതൊക്കെ ഒരു 'വേദനിപ്പിക്കുന്ന' അനുഭവം എന്ന് വിളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ സെയിഫിന്റെ തല ഒരു ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പോലും ആഗ്രഹിച്ച ദിവസങ്ങളുണ്ടെന്ന് നടി വെളിപ്പെടുത്തി.
'ഞാന്‍ കരഞ്ഞു, പോരാടി, ഏതൊരു സ്ത്രീയും ചെയ്യാന്‍ ആഗ്രഹിക്കുന്ന സാധാരണ കാര്യങ്ങള്‍ ചെയ്തു. എന്നിട്ടും നടക്കാതെ വന്നതോടെ ഒരു ഫ്രൈയിംഗ് പാന്‍ കൊണ്ട് സെയ്ഫിന്റെ തലയില്‍ അടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നാണ്', അമൃത സിംഗ് പറയുന്നത്. ഇക്കാര്യം മുന്‍പ് സെയിഫ് അലി ഖാനും തുറന്ന് പറഞ്ഞിരുന്നു.
വിവാഹമോചനത്തിന് ശേഷം താനൊരു അവിഹിത ദാമ്പത്യത്തിലാണ് ജീവിച്ചതെന്നാണ് സെയിഫ് അലി ഖാന്‍ വെളിപ്പെടുത്തിയത്. മാത്രമല്ല അമൃതയ്ക്ക് താന്‍ അഞ്ച് കോടി നല്‍കാനിരുന്നതായും അതില്‍ രണ്ടര കോടിയോളം രൂപ നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നിലവില്‍ മക്കളുടെ ആവശ്യങ്ങള്‍ക്കെല്ലാം ഇരുവരും മാതാപിതാക്കളായി കൂടെ തന്നെയുണ്ട്.
സെയിഫ് മറ്റൊരു ജീവിതത്തിലേക്ക് പോയെങ്കിലും അമൃത സിംഗിള്‍ മദറായി ജീവിക്കാനാണ് ആഗ്രഹിച്ചത്. ശേഷം മകളെ വളര്‍ത്തി സിനിമയിലേക്ക് കൊണ്ട് വരികയും ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ത്തുകയും ചെയ്തു. എല്ലാത്തിനും സെയിഫിന്റെ പിന്തുണയും ഉണ്ട്.


Click it and Unblock the Notifications