ലീവ് ഇൻ റിലേഷനാണ് നല്ലത്, ഒരു വർഷമെങ്കിലും പങ്കാളികൾ ഒന്നിച്ചു ജീവിക്കണം, കാരണം...
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ സജീമാണ് താരങ്ങൾ. തങ്ങളുടെ ചിത്രങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ച് താരങ്ങൾ എത്താറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയും ചെയ്യാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമയ്റ ദസ്തൂറിന്റെ വാക്കുകളാണ്. സോഷ്യൽ മീഡിയയിൽ ലൈവിൽ പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു ലീവ് ഇൻ റിലേഷൻ ഷിപ്പിനെ കുറിച്ച് താരം തന്റെ നയം വ്യക്തമാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വിവാഹത്തിന് മുൻപ് പങ്കാളിയുമായി ഒരു വർഷമെങ്കിലും ജീവിക്കണമെന്നാണ് താരം പറയുന്നത്. സമൂഹത്തിൽ വിവാഹ മോചനക്കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...വിവാഹമോചന നിരക്കുകൾ ഉയരുകയാണ്. അതിനാൽ വിവാഹത്തിനു മുമ്പ് പങ്കാളികൾ ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും ഒന്നിച്ചു ജീവിക്കണമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു''- ആരാധകന്റെ ചോദ്യത്തിലായിരുന്നു താരത്തിന്റെ മറുപടി.
2013ൽ ഇസാക്ക് എന്ന സിനിമയിലൂടെയാണ് അമെയ്റ ബോളിവുഡിൽ അരങ്ങേറ്റം കുരിച്ചത്. പിന്നീട് കുങ്ഫു യോഗ' എന്ന ജാക്കി ചാൻ ചിത്രത്തിലൂടെ നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാവുകയായിരുന്നു. ആരാധകരുമായി സംവദിക്കുന്നതിനിടെ ജാക്കി ചാനുമയുള്ള ബന്ധത്തെ കുറിച്ചും താരം പറഞ്ഞു. ഇതിനിടയിലായിരുന്നു ചോദ്യം സിനിമയിൽ നിന്ന് വഴിമാറി ലീവിങ് റിലേഷനിൽ എത്തിയത്.
ജാക്കി ചാൻ ചിത്രമായ കുങ്ഫു യോഗയുടെ തീം സോങ്ങ് ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ചൈനീസ് ആക്ഷന്‍ കോമഡി ചിത്രമായിരുന്നു ഇത് ജാക്കി ചാന്റെ നൃത്തമാണ് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചത്.ഇന്തോ- ചൈനീസ് സംരംഭമായ ഈ ചിത്രത്തിൽ ക്കി ചാന്‍, ആരീഫ് റഹ്മാന്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ താരങ്ങളായ സോനു സൂദ്, അമീറ ദസ്തൂര്‍, ദിഷാ പട്‌ലാനി എന്നിവരും പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു.സ്റ്റാന്‍ലി തോങ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ തീം സോങില്‍ ഫറാ ഖാനായിരുന്നു ചിട്ടപ്പെടുത്തിയത്.


Click it and Unblock the Notifications