For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛൻ വീട്ടിൽ തോർത്ത് മാത്രമെ ഉടുക്കൂ, അതുകൊണ്ട് അതിഥികളെ ക്ഷണിക്കാൻ പോലും ഭയമാണ്'; അനന്യ പാണ്ഡെ!

  |

  ഇന്ത്യൻ സിനിമാ മേഖലയിൽ എല്ലാവരും ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ബോളിവുഡ്. ദിവസവും അവിടെ ഒരു നടനെങ്കിലും പുതുതായി പിറവികൊള്ളാറുണ്ട്. അതിനാൽ തന്നെ ബോളിവുഡിൽ പിടിച്ച് നിന്ന് ജനശ്രദ്ധ നേടിയെടുത്ത് മുൻനിരയിലേക്ക് വരികയെന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. മുൻകാല അഭിനേതാക്കളുടെ മക്കൾക്ക് പോലും ബോളിവുഡിൽ പിടിച്ച് നിൽക്കാൻ മാതാപിതാക്കളുടെ സിനിമാ പാരമ്പര്യം കൊണ്ട് മാത്രം സാധിക്കാറില്ല. നെപ്പോട്ടിസം എന്ന പ്രയോ​​ഗം എല്ലാവരും ഏറ്റവും കൂടുതൽ പറയുന്നത് ബോളിവുഡിനോട് ചേർത്താണ്.

  'ഡീ​ഗ്രേഡിങ് നടത്താൻ മാത്രം മോശം സിനിമയല്ല മേപ്പടിയാൻ'; അണിയറപ്രവർത്തകരെ പ്രശംസിച്ച് സീരിയൽ താരം അശ്വതി!

  അത്തരത്തിൽ നെപ്പോട്ടിസത്തിന്റെ കൂട്ടുപിടിച്ച് സിനിമയിലേക്ക് എത്തിയ താരപുത്രിയാണ് അനന്യ പാണ്ഡെ. 1987 മുതൽ 1994 വരെ ബോളിവുഡ് സിനിമയിൽ തിളങ്ങി നിന്നിരുന്ന നടൻ ചങ്കി പാണ്ഡെയുടെ മൂത്ത മകളാണ് അനന്യ പാണ്ഡെ. ചങ്കി പാണ്ഡെ ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ മകളാണ് ബോളിവുഡിലെ താരം. സിനിമയിൽഡ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് സുയാഷ് പാണ്ഡെ എന്ന പേര് ഉപേക്ഷിച്ച് ചങ്കി പാണ്ഡെ എന്ന പേര് നടൻ സ്വീകരിച്ചത്. നൂറിന് മുകളിൽ ബോളിവുഡ് ചിത്രങ്ങളിൽ ചങ്കി പാണ്ഡെ അഭിനയിച്ച് കഴിഞ്ഞു.

  'സിനിമയ്ക്കും അശ്വതിക്കുമൊപ്പം കൂടിയിട്ട് 34 വർഷം'; പറഞ്ഞാൽ തീരാ‍ത്ത കടപ്പാടുണ്ടെന്ന് ജയറാം!

  1994 മുതൽ ചില ചിത്രങ്ങളിൽ നായകനായി ചങ്കി പാണ്ഡെ പ്രത്യക്ഷപ്പെട്ടിരുന്നു. അപ്പോൾ മുതലാണ് അദ്ദേഹത്തിന്റെ കരിയറിൽ പരാജയങ്ങൾ സംഭവിച്ച് തുടങ്ങിയത്. ശേഷം കുറച്ച് കാലം സിനിമകളിൽ നിന്നും വിട്ടുനിന്ന ശേഷം ചങ്കി പാണ്ഡെ തിരികെ എത്തിയത് 2003ൽ ആണ്. ഇപ്പോൾ വളരെ സെലക്ടീവായി വല്ലപ്പോഴും ‌മാത്രമാണ് അദ്ദേഹം ബോളിവുഡ് സിനിമകളുടെ ഭാ​ഗമാകുന്നത്. അച്ഛന്റെ സിനിമാ ജീവിതത്തിന്റെ അരിക് പിടിച്ചാണ് അനന്യയും ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. ഇരുപത്തിയൊന്നാമത്തെ വയസിലാണ് അനന്യ തന്റെ ആദ്യ സിനിമയിൽ അഭിനയിച്ചത്. പുനീത് മൽഹോത്ര സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 ആയിരുന്നു അനന്യയുടെ അരങ്ങേറ്റ ചിത്രം. അനന്യയ്ക്ക് പുറമെ ടൈ​ഗർ ഷ്റോഫ്, താര സുതാരിയ തുടങ്ങിയവരും സിനിമയുടെ ഭാ​ഗമായിരുന്നു.

  പിന്നീട് പതി പത്നി ഓർ വോ എന്ന സിനിമയിൽ അനന്യ പാണ്ഡെ അഭിനയിച്ചു. കാർത്തിക്ക് ആര്യൻ, ഭൂമി പട്നേക്കർ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശേഷം ഖാലി പീലി എന്നൊരു സിനിമയിലും അനന്യ അഭിനയിച്ചു. ഇപ്പോൾ പിതാവ് ചങ്കി പാണ്ഡയെ കുറിച്ച് അനന്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കാത്തതിന് കാരണം അച്ഛൻ ചങ്കി പാണ്ഡെയാണെന്നാണ് അനന്യ പറയുന്നത്. അച്ഛനെപ്പോഴും വീട്ടിൽ തോർത്ത് മാത്രം ധരിച്ചാണ് നടക്കുന്നതെന്നും അതിനാൽ‌ തന്നെ അതിഥികളെ വീട്ടിലേക്ക് ക്ഷണിക്കാൻ ഭയമാണെന്നുമാണ് അനന്യ പാണ്ഡെ പറയുന്നത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ​​ഗെഹ്രായാന്റെ പ്രമോഷനെത്തിയപ്പോഴാണ് സഹതാരങ്ങളുടെ ചോദ്യത്തിന് മറുപടിയെന്നോണം അനന്യ ഇക്കാര്യം പറഞ്ഞത്. അനന്യ തങ്ങളെ ഒരിക്കലും വീട്ടിലേക്ക് ക്ഷണിക്കാൻ തയ്യാറായിട്ടില്ലെന്നാണ സഹതാരങ്ങൾ പരാതിപ്പെട്ടത്. ഇതോടെയാണ് അതിന് പിന്നിലെ കാരണം അനന്യ വെളിപ്പെടുത്തിയത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അനന്യ ഭക്ഷണം പങ്കുവെക്കാൻ താൽര്യമില്ലാത്ത പെൺകുട്ടിയാണെന്നും തങ്ങൾ ഒരു ദിവസം വീട്ടിലേക്ക് വന്നോട്ടെ എന്ന് ചോദിച്ചാൽ പോലും അനന്യ ഒഴിഞ്ഞുമാറുമെന്നുമാണ് സഹതാരങ്ങളായ ദീപികയും സിദ്ധാഥും പറഞ്ഞത്. ഉടൻ തന്നെ അനന്യയുടെ മറുപടി എത്തി. 'എന്റെ ഡാഡിയാണ് അതിന് കാരണം. അദ്ദേഹം എപ്പോഴും വീട്ടിൽ ഒരു ടവ്വൽ മാത്രം ധരിച്ചാണ് നടക്കുക. അതുകൊണ്ട് നിങ്ങളെ അവിടേക്ക് കൂട്ടികൊണ്ടുപോകാനുള്ള ധൈര്യം എനിക്കില്ല' അനന്യ പറഞ്ഞു. ദീപിക, സിദ്ധാഥ്, അനന്യ തുടങ്ങിയവർ‌ കേന്ദ്രകഥാപാത്രങ്ങളായ ​ഗെഹ്റായാൻ ദിവസങ്ങൾക്ക് മുമ്പാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

  Read more about: ananya pandey
  English summary
  Actress Ananya Pandey has revealed that her father Chunky Pandey was the reason for not inviting guests to her house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X