കള്ളക്കഥകൾ ജീവിതത്തിൽ അപകടം ഉണ്ടാക്കും!! ആരോപണത്തിന് തെളിവു സഹിതം മറുപടി നല്‍കി നടി
ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ വൻ ചർച്ചയായിരുന്നു നടി അനന്യ പാണ്ഡെയുടെ വിദ്യാഭ്യാസ വിഷയം. തനിയ്ക്ക് കലിഫോർണിയയിലെ അനെർബെഗ് സ്കൂൾ ഫോർ കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം യൂണിവേഴ്സിറ്റിയിൽ കമ്യൂണിക്കേഷൻ കോഴ്സിന് അഡ്മിഷൻ എടുത്തിരുന്നു എന്നായിരുന്നു എന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ അനീപീ എന്ന യുവതി രംഗത്തെത്തിയിരുന്നു. നടി പറയുന്നത് നുണയാണെന്നും താൻ അനന്യയുടെ സഹപാഠിയാണെന്നും അവർ ഒരു വിദേശ സർവകലാശാലയിലും അപേക്ഷനൽകിയില്ലയെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ഇത് ബോളിവുഡ് കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും വൻ ചർച്ചയായിരുന്നു. ഇപ്പോഴിത തനിക്ക് എതിരെ ഉയർന്ന വന്ന ആരോപണത്തിന് മറുപടിയുമായി അനന്യ രംഗത്തെത്തിയിട്ടുണ്ട്.

യൂണിവേഴ്സിററിയിൽ നിന്ന് അഡ്മിഷന്റെ ഭാഗമായി വന്ന ലെറ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു നടിയുടെ മറുപടി. സ്റ്റുഡൻസ് ഓഫ് ഇയർ 2ന്റെ ഷൂട്ടിങ്ങ് നടക്കുമ്പോഴായിരുന്നു യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്മിഷൻ ലെറ്റർ വന്നത്. തുടർന്ന് അഡ്മിഷൻ എടുക്കാനുളള തീയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ അപേക്ഷ നൽകിയിരുന്നു. തുടർന്ന് അവർ അനുവദിച്ചിരുന്നു. സ്റ്റുഡൻസ് ഓഫ് ഇയർ2 സൂപ്പർ ഹിറ്റായതോടെ സിനിമയിൽ തന്നെ സജീവമാകാൻ തീരുമാനിക്കുകയായിരുന്നു താരം.
തനിയ്ക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തിയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ്. അവർ തന്റെ സഹപാഠി അല്ലെന്നും ആയിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും ചെയ്യില്ലായിരുന്നെന്നും അനന്യ പറഞ്ഞു. കൂടാതെ വ്യാജ കഥകളും സംഭാഷണങ്ങളും ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications