ജീവിതത്തിൽ നിർണായക തീരുമാനമെടുത്ത് നടി ഭൂമി, സ്വാഗതം ചെയ്ത അനുഷ്ക ശർമ

ലോക്ക് ഡൗൺ കാലം പല രീതിയിലാണ് താരങ്ങൾ ചെലവഴിച്ചത്. ഭൂരിഭാഗം താരങ്ങളും പാചകം പരീക്ഷണങ്ങൾക്കാണ് സമയം വിനിയോഗിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളു പങ്കുവെയ്ക്കുകയും ചെയ്തിരുന്നു സാധാരണക്കാരൻരെ വലിയൊരു സംശയമാണ് ലോക്ക ഡൗൺകാലത്തോടെ മാറിയത്. സെലിബ്രിറ്റികൾ വീട്ടുജോലികൾ ചെയ്യുമോ എന്നായിരുന്നു ഇവരുടെ സംശയം. എന്നാൽ ഈ സംശയം മാറിയിരിക്കുകയാണ്. . പാചകം, വീട് വൃത്തിയാക്കൽ, കൃഷി ഇവയായിരുന്നു താരങ്ങളുടെ പ്രധാന വിനോദം.

anushka sharma-bhumi

ഇപ്പോഴിത ലോക്ക്ഡൗൺ കാലത്തെടുത്ത നിർണ്ണായക തീരുമാനത്തെ കുറിച്ച് ബോളിവുഡ് താരം ഭൂമി പട്നേക്കർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പൂർണ്ണമായും വെജിറ്റേറിയൻ ആയിരിക്കുകയാണ് താരം.വർഷങ്ങളായി വെജിറ്റേറിയൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തന്റെ ശീലങ്ങൾ കാരണം അതിന് കഴിഞ്ഞിരുന്നില്ലെന്നും ഭൂമി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു

ക്ലൈമറ്റ് വാരിയേഴ്സിനൊപ്പമുളള അനുഭവങ്ങള്‍ തനിക്ക് വലിയ പാഠമായെന്നും മറ്റു ജീവികളോട് കൂടുതൽ അനുകമ്പയുണ്ടാവാൻ ശീലിച്ചുവെന്നും ഭൂമി പറയുന്നു. അങ്ങനെയിരിക്കുമ്പോൾ മാംസം കഴിക്കുന്നത് ഒരിക്കലും നല്ല അനുഭവം നൽകില്ല .ലോക്ഡൗൺ കാലത്താണ് താൻ ഈ തീരുമാനമെടുത്തതെന്നാണ് ഭൂമി പറയുന്നത്. ഒരു ദിവസം, താൻ മാംസാഹാരങ്ങൾ പാടേ ഉപേക്ഷിക്കുകയാണെന്ന് വീട്ടിൽ പറയുകയായിരുന്നു- ഭൂമി പറഞ്ഞു. ഇപ്പോൾ താൻ മാംസാഹാരം ഉപേക്ഷിച്ചിട്ട് മാസങ്ങളായി, ഇപ്പോൾ തനിക്ക് സന്തോഷമുണ്ടെന്നും കുറ്റബോധം ഇല്ലെന്നും ആരോ​ഗ്യപരമായി ശക്തയായെന്നും നടി കുറിച്ചു.

ഭൂമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. നടിയെ അഭിനന്ദിച്ച് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഭൂമിയുടെ തീരുമാനത്തിന് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. ഭൂമിക്ക് ആശംസയുമായി നടി അനുഷ്ക ശർമയും രംഗത്തെത്തിയിട്ടുണ്ട്. നടിയെ വെജിറ്റേറിയൻ ക്ലബിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് അനുഷ്ക്, . ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് അനുഷ്ക ഭൂമിയെ വെജിറ്റേറിയൻ ക്ലബിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X