»   » 'നൈസ് ആയി ഒഴിവാക്കുക' മാത്രമല്ല, സംവിധായകനോട് തര്‍ക്കുത്തരം പറയാനും മിടുക്കിയാണ് ഈ നടി!!

'നൈസ് ആയി ഒഴിവാക്കുക' മാത്രമല്ല, സംവിധായകനോട് തര്‍ക്കുത്തരം പറയാനും മിടുക്കിയാണ് ഈ നടി!!

Posted By:
Subscribe to Filmibeat Malayalam

'അരുണേട്ടാ... സന്തോഷമായില്ലേ..' ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ അനുശ്രീയുടെ ഈ ഒരു ഡയലോഗ് ഹിറ്റായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഒറ്റ സിനിമയിലുടെ അനുശ്രീ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിലുടെയാണ് അനുശ്രീ സിനിമയിലേക്കെത്തുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ അനുശ്രീ റിയാലിറ്റി ഷോ യില്‍ ലാല്‍ ജോസിനോട് തര്‍ക്കുത്തരം പറഞ്ഞിരുന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു.

നടിയെ റിയാലിറ്റി ഷോ യിലുടെ തിരഞ്ഞെടുത്ത് ലാല്‍ ജോസ്

തന്റെ പുതിയ സിനിമയിലേക്ക് നടിയെ തിരഞ്ഞെടുക്കുന്നതിനായി ലാല്‍ ജോസ് സൂര്യ ടിവിയില്‍ നടത്തിയ റിയാലിറ്റി ഷോ യിലുടെയാണ് നടി അനുശ്രീയെ മലയാളി പ്രേക്ഷകര്‍ സ്വന്തമാക്കിയത്.

ലാല്‍ ജോസിനോട് തര്‍ക്കുത്തരം പറഞ്ഞ് നടി

ഈ ഷോയില്‍ ജയിച്ചാലും നിന്നെ നായികയാക്കിയില്ലെങ്കിലേ എന്ന ലാല്‍ ജോസിന്റെ ചോദ്യത്തിനാണ് അനുശ്രീ തര്‍ക്കുത്തരമായി മറുപടി പറഞ്ഞത്.

അനുശ്രീയുടെ മറുപടി

സംവിധായകന്റെ പെട്ടെന്നുള്ള ചോദ്യത്തിന് മറുപടിയായി അനുശ്രീ പറഞ്ഞത്, സാര്‍ മാത്രമല്ലല്ലോ ഷോ കാണുന്നത്. വേറെ ഏതെങ്കിലും സംവിധായകന്‍ വിളിച്ചു കൊള്ളുമെന്നുമായിരുന്നു. നടിയുടെ മറുപടി രസകരമായിരുന്നെങ്കിലും സിനിമയിലെടുത്തിരുന്നില്ല.

ഡയമണ്ട് നെക്ലേസിലെ രാജശ്രീ

നാട്ടിന്‍ പുറത്തുകാരിയായ രാജശ്രീയുടെ വേഷത്തില്‍ ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലേക്ക് അനുശ്രീക്ക് അവസരം നല്‍കുകയായിരുന്നു. പിന്നീടങ്ങേട്ട് അനുശ്രീക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല.

തേപ്പുകാരി സൗമ്യ

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ സൗമ്യ എന്ന കഥാപാത്രത്തിലുടെ അനുശ്രീ വീണ്ടും ജനഹൃദയങ്ങളിലേക്കെത്തുകയായിരുന്നു. സിനിമയില്‍ നായനെ പറ്റിച്ച് വേറെ വിവാഹം കഴിക്കുന്ന സൗമ്യ എന്ന കഥാപാത്രമായിരുന്നു അനുശ്രീയുടേത്. ഇന്നത്തെ സാഹചര്യവുമായി അടുത്ത് നിക്കുന്ന കഥയായതിനാല്‍ സിനിമക്കൊപ്പം തേപ്പുക്കാരിയായി അനുശ്രീയും ഹിറ്റാവുകയായിരുന്നു.

English summary
Actress Anusree shares the experience of Lal Jose's reality show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam