നടി രേഖ ഒന്നിലധികം തവണ തല്ലി! സിനിമാ ലൊക്കേഷനില്‍ നിന്നും പുതുമുഖ നടിയെ ഞെട്ടിച്ച സംഭവമിങ്ങനെ

സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് അതിലേക്ക് എത്തിയ പലരും ഒത്തിരി കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് സ്വന്തമായൊരു സ്ഥാനത്തേക്ക് എത്തുന്നത്. അനുഭവങ്ങളില്‍ നിന്നും ഓരോരുത്തരും പുതിയ പാഠങ്ങള്‍ പഠിച്ചിട്ടാണ് മുന്നേറുന്നതും. എന്നാല്‍ ആദ്യ സിനിമയിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവം എല്ലാ കാലത്തും താരങ്ങളെ അലട്ടാറുണ്ട്.

അത്തരത്തില്‍ ബോളിവുഡില്‍ നിന്നും നടി ആരതി ചാബ്രിയ നേരിട്ട അനുഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഹിന്ദി സിനിമയിലെ പ്രമുഖരുടെ കൂടെ അഭിനയിച്ചപ്പോള്‍ തനിക്ക് ഉണ്ടായ മോശം അനുഭവം ആ സിനിമയുടെ സമയത്ത് എത്രത്തോളം ബാധിച്ചിരുന്നു എന്നാണ് നടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

aartichabria

2001ല്‍ രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത 'ലജ്ജ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ആരതി ചാബ്രിയ. സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമയില്‍, രേഖ, മാധുരി ദീക്ഷിത്, മഹിമ ചൗധരി, സൊണാലി ബേന്ദ്രെ, ജാക്കി ഷ്രോഫ്, അജയ് ദേവ്ഗണ്‍, ഡാനി, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങള്‍ക്കൊപ്പമാണ് ആരതി സ്‌ക്രീന്‍ പങ്കിട്ടത്. അങ്ങനെ നിരവധി പരിചയസമ്പന്നരായ അഭിനേതാക്കള്‍ക്കൊപ്പം ആരതി ചാബ്രിയ 'ലജ്ജ'യില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു.

സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗത്തില്‍ ആരതിയെ നടി രേഖ തല്ലുന്നുണ്ട്. പലതവണ തല്ലേണ്ടി വരുന്ന ഈ രംഗത്തില്‍ ഇരുവരും അഭിനയിച്ചു. ആരതി പുതിയ ആളാണെന്ന് മാത്രമല്ല ഇങ്ങനൊരു സീന്‍ എടുക്കുന്നതിനെക്കുറിച്ച് നടിയ്ക്ക് മുന്‍കൂട്ടി അറിവില്ലായിരുന്നു, അതുകൊണ്ട് തന്നെ ഈ രംഗം ചിത്രീകരിച്ചപ്പോള്‍ നടി ഞെട്ടിപ്പോയി. സിനിമയുടെ ഷോട്ടിന് അനുസരിച്ച്, രേഖ തന്നെ പലതവണ ആരതിയെ തല്ലി. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ പുതുമുഖമായ നടിയെ ഞെട്ടുകയും ആശങ്കയിലാവുകയും ചെയ്തു.

aartichabria

ഈ രംഗത്തിന്റെ ചിത്രീകരണം അവസാനിച്ചതിന് ശേഷം മണിക്കൂറുകളോളം സീനില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ആരതി സെറ്റില്‍ കരഞ്ഞു കൊണ്ടിരുന്നു. എന്നിരുന്നാലും, പിന്നീട് രേഖയും സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയും നടിയോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞ് കൊടുത്തു. ഇതിന് ശേഷം നടി കരച്ചില്‍ നിര്‍ത്തുന്നത്.

ആദ്യ സിനിമയിലൂടെ ഇങ്ങനൊരു അനുഭവം ഉണ്ടായെങ്കിലും പിന്നീട് ആരതിയുടെ കരിയര്‍ ഉയര്‍ന്ന് വന്നുത. അരങ്ങേറ്റ ചിത്രമായ ലജ്ജയ്ക്ക് ശേഷം നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം നടി പ്രവര്‍ത്തിച്ചു. നകുല്‍ കപൂറിനൊപ്പം 'തും സേ അച്ഛാ കൗന്‍ ഹേ', അക്ഷയ് കുമാര്‍ 'ആവാര പാഗല്‍ ദീവാന', ഗോവിന്ദ 'രാജാ ഭയ്യ', സല്‍മാന്‍ ഖാന്‍ 'പങ്കാളി' എന്നിവരോടൊപ്പം ആരതി അഭിനയിച്ചു.

എന്നിരുന്നാലും ബോളിവുഡില്‍ വലിയ വിജയം നേടാനാകാത്തതിനെ തുടര്‍ന്ന് അന്യഭാഷാ ചിത്രങ്ങളില്‍ ഭാഗ്യം പരീക്ഷിച്ച നടി അവിടെയും വിജയിക്കാതെ വന്നതോടെ സിനിമയില്‍ നിന്ന് അകന്നു. നിലവില്‍ ഫാഷന്‍ വീഡിയോകളിലൂടെയും മറ്റുമായി കോടിക്കണക്കിന് രൂപയാണ് നടി സമ്പാദിക്കുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിശാരദ് ബീദസിയുമായി വിവാഹിതയായ നടി സിനിമയില്‍ നിന്നും അകന്ന് നില്‍്ക്കുകയാണിപ്പോള്‍.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X