കൂളിംഗ് ഗ്ലാസും ലെതർ ജാക്കറ്റും ധരിച്ച് ഫ്രീക്ക് ലുക്കിൽ താര പുത്രി!! ചിത്രങ്ങൾ വൈറലാകുന്നു...
അധികം സമയം സിനിമയിൽ നിന്നില്ലെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച താരമാണ് അസിൻ. മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരിയിൽ ചുവട് വെച്ചതെങ്കിലും തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു. ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു താര വിവാഹം. പിന്നീട് സിനിമയിൽ താരം സജീവമായിരുന്നില്ല.

സോഷ്യൽ മീഡിയയിൽ പോലും ആപൂർവ്വമായി മാത്രമാണ് അസിൻ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിത മകൾ അരിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ചിത്രമാണ്താരം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന് 18 മാസമായി എന്ന കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
കൂളിഗ് ഗ്ലാസും, ലെതർ ജാക്കറ്റും നീല ജീൻസും ധരിച്ച് ഫ്രീക്കായി ബുള്ളറ്റിനടത്തു നിൽക്കുന് അരിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. അസിനേ പോലെ തന്നെയാണ് കുഞ്ഞ് എന്നും ഇനിയും ചിത്രങ്ങൾ പങ്കുവെയ്ക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോയും അസിനും ഭർത്താവ് രാഹുലും അധികം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറില്ലായിരുന്നു.


Click it and Unblock the Notifications











