ബോളിവുഡ് നടനുമായുളള രഹസ്യ ബന്ധത്തില്‍ കുഞ്ഞ്? അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അവിക ഘോര്‍
തെലുങ്ക് സിനിമകളിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധേയയായ താരമാണ് നടി അവിക ഘോര്‍. ബാലിക വധു പരമ്പരയില്‍ ബാലതാരമായാണ് നടി തുടക്കം കുറിച്ചത്. പിന്നീട് സീരിയലുകളിലും സിനിമകളിലും സജീവമായി താരം. തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് അവിക കൂടുതല്‍ അഭിനയിച്ചത്. അതേസമയം തന്നെ സംബന്ധിച്ച് വന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. സഹതാരം മനീഷ് റായിസിംഗനുമായുളള രഹസ്യബന്ധത്തില്‍ അവിക ഘോറിന് കുഞ്ഞുണ്ടെന്നുളള അഭ്യൂഹങ്ങളാണ് വന്നത്.

ഇതിന് ഒരഭിമുഖത്തിലാണ് നടി മറുപടി നല്‍കിയത്. 'കേള്‍ക്കുന്നത് സത്യമാണോ?' എന്ന് അവതാരകന്‍ അവികയോട് ചോദിച്ചു. 'സത്യമല്ലെന്നും അങ്ങനെ സംഭവിക്കാന്‍ ഒരു വഴിയുമില്ലെന്നും നടി പറഞ്ഞു. ഞങ്ങള്‍ക്ക് രഹസ്യ ബന്ധത്തില്‍ കുട്ടിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞങ്ങള്‍ അടുപ്പമുളളവരാണ്. മനീഷിന് എന്റെ ജീവിതത്തില്‍ എപ്പോഴും ഒരു സ്ഥാനമുണ്ട്. 13 വയസ് മുതല്‍ തുടങ്ങിയ എന്റെ യാത്രയില്‍ അടുത്ത സുഹൃത്തായി എപ്പോഴും അദ്ദേഹമുണ്ട്', അവിക പറയുന്നു.
'ഞാന്‍ മനീഷില്‍ നിന്ന് കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. എന്നേക്കാളും 18 വയസ് പ്രായകൂടുതലുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിനുളളിലെ കുട്ടിത്ത്വം എങ്ങനെ അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അത് പഠിക്കേണ്ട വലിയൊരു കാര്യം തന്നെയാണ്. ഇപ്പോഴും മനീഷിനെയും എന്നെയും ബന്ധപ്പെടുത്തി ആളുകള്‍ ചോദിക്കുമ്പോള്‍ എനിക്ക് പറയാനുളളത്; അദ്ദേഹത്തിന് എന്റെ പിതാവിന്‌റെ വയസിനടുത്ത് പ്രായമുണ്ട് എന്നാണ്', നടി പറഞ്ഞു.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
Recommended Video
'തുടക്കത്തില്‍ ഈ അഭ്യൂഹങ്ങള്‍ തന്നെയും മനീഷിനെയും ബാധിച്ചുവെന്ന്' പറയുകയാണ് നടി. 'രണ്ടാഴ്ചയോളം പരസ്പരം സംസാരിച്ചില്ല. എന്നാല്‍ പലതരത്തിലുളള വാര്‍ത്തകള്‍ വന്നപ്പോള്‍ ഇനി അകലം പാലിക്കുന്നതില്‍ കാര്യമില്ലെന്ന് മനസിലാക്കി. അതിന് ശേഷം ഇതേകുറിച്ച് ഞങ്ങള്‍ അസ്വസ്ഥരാകാറില്ലെന്ന്' അവിക ഘോര്‍ പറഞ്ഞു. 'തങ്ങളെ കുറിച്ചുളള പഴയ വാര്‍ത്തകള്‍ കണ്ടാല്‍ ചിരിക്കാറാണ് പതിവെന്നും' നടി അറിയിച്ചു.


Click it and Unblock the Notifications