ഒരു പെണ്‍കുട്ടിയുമായി അധികകാലം ബന്ധം പറ്റില്ല! സല്‍മാന്‍ ഖാന്റെ പ്രണയം പരാജയപ്പെടാനുള്ള കാരണമിത്

ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ ഒരാളായ സല്‍മാന്‍ ഖാന്‍ ഇപ്പോഴും മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സല്‍മാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാന്‍ മൂന്നാമതും വിവാഹിതനാവുന്നത്. സഹോദരങ്ങള്‍ ഒന്നിലധികം വിവാഹം കഴിച്ച് പങ്കാളികളുടെ കൂടെ താമസിക്കുമ്പോള്‍ സല്‍മാന്‍ മാത്രമാണ് വിവാഹത്തിനോട് നോ പറഞ്ഞിരിക്കുന്നത്.

തൊണ്ണൂറുകള്‍ മുതല്‍ ഹിന്ദി ചലച്ചിത്രലോകം ഭരിക്കുന്ന സൂപ്പര്‍സ്റ്റാറാണ് സല്‍മാന്‍. താരമൂല്യത്തിന് അതിരുകളില്ലാതെ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ്. സിനിമയിലെക്കാളും സല്‍മാന്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് എല്ലായിപ്പോഴും സംസാരവിഷയമാവാറുള്ളത്. അത്തരത്തില്‍ പ്രണയത്തെ കുറിച്ച് നടന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

 salman

സല്‍മാന്‍ ഖാനെ പോലെ ശരീരം ഉണ്ടാവണമെന്ന് ആഗ്രഹിച്ചൊരു തലമുറയായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇന്നും ബോഡി ബില്‍ഡിങ്ങിന്റെ കാര്യത്തില്‍ നടന്‍ മുന്നില്‍ തന്നെയാണ്. അപ്പോഴും വിവാഹം കഴിക്കാനോ കുടുംബമായി ജീവിക്കാനോ നടന് താല്‍പര്യമില്ലെന്നുള്ളതാണ് ശ്രദ്ധേയം. അമ്പത്തിയെട്ട് വയസായിട്ടും സല്‍മാനെ ആരാധിക്കുന്ന നിരവധി ആരാധികമാരാണുള്ളത്. കൂട്ടത്തില്‍ നടിമാരുണ്ടെന്നതും ശ്രദ്ധേയമാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായി, സംഗീത ബിജ്ലാനി, സോമി അലി, കത്രീന കൈഫ്, ലൂലിയ വാന്റര്‍, തുടങ്ങി നിരവധി നടിമാരുമായി സല്‍മാന്‍ ഖാന്‍ പ്രണയത്തിലായിരുന്നു. ഈ പ്രണയബന്ധങ്ങളുടെ പേരിലാണ് സല്‍മാന്‍ ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളതും.

ഒന്നെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ ഒരോ പ്രശ്‌നങ്ങള്‍ കാരണം സല്‍മാന്‍ ഓരോ പ്രണയങ്ങളില്‍ നിന്നും പിന്തിരിഞ്ഞു. അവിവാഹിതനായി ജീവിക്കുകയാണെങ്കിലും ഒരു പങ്കാളിയുമായി വളരെക്കാലം മുന്നോട്ട് പോകുന്നത് വിരസമായി തോന്നുമെന്ന് സല്‍മാന്‍ തന്നെ സമ്മതിച്ച കാര്യമാണ്.

 salman

മുന്‍പൊരിക്കല്‍ നടി ഭാഗ്യശ്രീയാണ് സല്‍മാന്‍ ഖാനെ കുറിച്ച് അധികമാര്‍ക്കും അറിയാത്തൊരു കാര്യം വെളിപ്പെടുത്തിയത്. മേനേ പ്യാര്‍ കിയ എന്ന ചിത്രത്തില്‍ സല്‍മാന്റെ നായികയായി അഭിനയിച്ച നടിയാണ് ഭാഗ്യശ്രീ. 1989 ലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആ സമയത്ത് നടനുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചാണ് വൈല്‍ഡ് ഫിലിംസ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പങ്കുവെച്ചത്.

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു പ്രസ്താവന നടത്തി, അത് ശരിയാണെന്ന് ഞാനിപ്പോള്‍ കരുതുന്നതെന്ന് ഭാഗ്യശ്രീയ പറയുന്നു. 'നല്ല പെണ്‍കുട്ടികള്‍ എന്നെ പ്രണയിക്കുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്' സല്‍മാന്‍ പറഞ്ഞത്. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതിനുള്ള മറുപടിയും അദ്ദേഹം പറഞ്ഞു.

'ഞാനൊരു നല്ല ആളാണെന്ന് കരുതുന്നില്ല. മാത്രമല്ല ഒരാളുമായി തനിക്ക് വളരെക്കാലം ഒരുമിച്ച് പോകാന്‍ കഴിയുമെന്നും തോന്നുന്നില്ല. കുറേ കാലം അങ്ങനെ പോയാല്‍ എനിക്ക് വളരെ എളുപ്പത്തില്‍ ബോറടിക്കും. ഇത് നിയന്ത്രണത്തിലാക്കുന്നത് വരെ എനിക്ക് ആളുകളെ വേണം. അതിന് ശേഷം അകലും. പിന്നീട് അവരെ എന്റെ അടുത്ത് വരാന്‍ ഞാന്‍ അനുവദിക്കില്ലെന്നുമാണ് സല്‍മാന്‍ പറഞ്ഞതെന്ന്', ഭാഗ്യശ്രീ ഓര്‍മ്മിക്കുന്നു.

എന്നാല്‍ സല്‍മാന്‍ ആരെയെങ്കിലും പിന്തുടരുന്നതിനേക്കാള്‍ കൂടുതല്‍ അവനെ പിന്തുടരുകയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വന്തം കുടുംബത്തെ സംരക്ഷിച്ചിരിക്കുന്നത് പോലെ അദ്ദേഹം സ്ത്രീകളെയും സംരക്ഷിക്കുന്ന ആളാണ്. ഇന്നത്തെ സ്ത്രീകള്‍ക്ക് അതൊക്കെ അംഗീകരിക്കാനും ബുദ്ധിമുട്ടായിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X