3 കുട്ടികളുടെ അമ്മയാവുമായിരുന്നു! വിവാഹത്തിന് മുന്‍പേ കുഞ്ഞുങ്ങളെ പറ്റി നടി ദീപിക പദുക്കോണ്‍ പറഞ്ഞതിങ്ങനെ

ബോളിവുഡില്‍ നിന്നും നടി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും വീണ്ടും മാതാപിതാക്കളായ വിവരം കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞാണ് രണ്ടാമതും ജനിച്ചത്. ഇതിന് പിന്നാലെ തങ്ങളും മാതാപിതാക്കളാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് നടി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും.

സെപ്റ്റംബറില്‍ ഒരു കുഞ്ഞതിഥി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം താരങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി. ഇതിന് പിന്നാലെ ഭാവിയെ കുറിച്ചും മക്കള്‍ക്ക് ജന്മം കൊടുക്കുന്നതിനെ പറ്റിയും ദീപിക മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

ranveer-deepika

ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിമാരില്‍ ഒരാളായി ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് നടി ദീപിക പദുക്കോണ്‍. രണ്‍വീറുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ താരദമ്പതിമാരെ ചുറ്റിപ്പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. അതില്‍ പ്രധാനം നടി ഗര്‍ഭിണിയായെന്ന വാര്‍ത്തകളാണ്. ഏറ്റവുമൊടുവില്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നത് പോലെ ദീപിക അമ്മയാവാന്‍ ഒരുങ്ങുകയാണിപ്പോള്‍.

എന്നാല്‍ ഏറെ കാലം മുന്‍പ് തന്നെ ഗര്‍ഭധാരണവും മാതൃത്വത്തെ സംബന്ധിച്ചും വ്യക്തമായ ധാരണകള്‍ നടിയ്ക്കുണ്ടായിരുന്നു. 2013 ല്‍ ദീപിക നടത്തയൊരു അഭിമുഖത്തില്‍ വരാന്‍ പോകുന്ന 10 വര്‍ഷത്തെ തന്റെ പദ്ധതികള്‍ എന്താണെന്ന് വെളിപ്പെടുത്തിയിരുന്നു. 'ഞാന്‍ ഒരു അഭിനേതാവ് ആയില്ലായിരുന്നെല്ലെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്ന് എനിക്കറിയില്ല. എങ്കിലും എനിക്ക് ചുറ്റും കുറച്ച് കുട്ടികള്‍ ഉണ്ടാവുമായിരുന്നെന്ന് പ്രതീക്ഷിക്കാം.

ചിലപ്പോള്‍ അത് മൂന്ന് കുട്ടികളായിരിക്കുമെന്നും നടി പറഞ്ഞു. അതിന് ശേഷമാണ് താന്‍ നടിയായതെങ്കില്‍ അവരെ ഷൂട്ടിംഗിലേക്ക് കൊണ്ടുപോകാന്‍ വേണ്ടത്ര പ്രവര്‍ത്തിക്കുമെന്നും സന്തോഷകരമായ ഒരു കുടുംബം ഉണ്ടാവുമായിരുന്നു എന്നും ദീപിക പറയുന്നു.

ranveer-deepika

അതേ സമയം, രണ്‍വീര്‍ സിംഗും ഒരു പിതാവാകുന്നതിനെ പറ്റിയുള്ള കാര്യങ്ങളും മുന്‍പ് പങ്കുവെച്ചിരുന്നു. തനിക്കും ഒരു പിതാവാകാന്‍ ആഗ്രഹിമുണ്ടെന്ന് പറഞ്ഞ നടന്‍ ജനിക്കാന്‍ പോകുന്ന തന്റെ മക്കള്‍ക്ക് ഇടാന്‍ സാധ്യതയുള്ള പേരുകളും അന്ന് വെളിപ്പെടുത്തിയിരുന്നു.

'എല്ലാ സമയത്തും ഞാന്‍ പേരുകളെ കുറിച്ച് ചിന്തിക്കാറുണ്ട്. അതെന്താണ് അങ്ങനെയെന്ന് എനിക്ക് അറിയില്ല, എന്നാലും എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു പകര്‍പ്പവകാശക്കാരന്‍ എന്ന വസ്തുതയാണ് ഇതിന് കാരണമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് യഥാര്‍ത്ഥത്തില്‍ പേരുകളോട് ഒരു അഭിനിവേശമുണ്ട്. പ്രത്യേക പേരുകളില്‍ എനിക്ക് താല്‍പ്പര്യമുണ്ട്. സ്വരസൂചകമായി ഓരോ പേരിനും ഒരു പ്രത്യേക ഫസ്റ്റ് ക്ലാസ് ഉണ്ടെന്നാണ്'രണ്‍വീര്‍ പറഞ്ഞത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2018 നവംബര്‍ പതിനാലിനായിരുന്നു ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരാവുന്നത്. വിവാഹശേഷം ഇരുവരും സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായി. ഇതിനിടെ കുഞ്ഞിനെ പറ്റി ചിന്തിക്കുന്നില്ലേ എന്ന ചോദ്യങ്ങള്‍ ഇരുവര്‍ക്കും നിരന്തരമായി കേള്‍ക്കേണ്ടി വന്നിരുന്നു. ഒടുവില്‍ സന്തോഷവിവരം പങ്കുവെച്ച താരദമ്പതിമാരെ ആശംസിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: ranveer singh deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X