'വാടക ​ഗർഭധാരണമാണ് അല്ലാതെ ദീപിക പ്രസവിക്കാൻ പോവുന്നില്ല'; വിമർശിച്ചവർക്ക് മുന്നിൽ ബേബി ബംബുമായി എത്തി ദീപിക!

നടി ദീപിക പദുകോണും ഭർത്താവ് രൺവീർ സിങ്ങും അവരുടെ ആദ്യത്തെ കണ്മണിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. താൻ കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാൻ ആരംഭിച്ചുവെന്ന് കുറച്ച് നാളുകൾക്ക് മുമ്പ് ദീപിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ദി വീക്കാണ് ദീപിക ഗർഭിണിയാണെന്ന വിശേഷം ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നാലെ രൺവീറും ദീപികയും സോഷ്യൽമീഡിയ വഴി കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷം പങ്കുവെക്കുകയായിരുന്നു. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ബോളിവുഡിലെ ഗ്ലാമര്‍ ദമ്പതികളായ രൺവീർ സിങും ദീപിക പദുകോണും വിവാഹിതരായത്.

ഇരുവരുടെയും ആദ്യത്തെ കുട്ടിയാണ് വരാന്‍ പോകുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പദുകോൺ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം അടുത്തിടെ അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാ​​ഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് ​തനിക്കും രൺവീറിനും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ദീപിക പദുകോൺ ആരാധകരെ അറിയിച്ചത്.

Deepika Padukone

ദീപികയ്ക്കും രൺവീറിനും ഈ അറിയിപ്പോടെ ആശംസകളുടെ ഒഴുക്കായിരുന്നു. സെലിബ്രിറ്റികൾ അടക്കം താരദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഒരു മില്ല്യണ്‍ ലൈക്കുകളും. പതിനായിരക്കണക്കിന് ആശംസകളുമാണ് ദീപികയുടെ പോസ്റ്റിന് എത്തിയത്. പ്രസവം ഈ വർഷം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് മാത്രമാണ് ദീപിക അറിയിച്ചത്.

ഗ്ലാമറായി പൊതുവേദികളില്‍ വരാറുള്ള ദീപിക അടുത്തിടെ വയറ് മറച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയതോടെയാണ് ഗര്‍ഭിണിയാണ് എന്ന അഭ്യൂഹം പരന്നത്. അടുത്തിടെ ബാഫ്റ്റ പുരസ്‌കാര ചടങ്ങ് അവതാരകയായി ദീപിക വന്നിരുന്നു. അന്ന് വയര്‍ മനപൂര്‍വ്വം മറച്ചുപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ​ഗർഭിണിയാണെന്ന വിവരം പുറത്തുവിട്ടശേഷവും താരത്തിന് നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.

പല വേദികളിലും പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു ​ഗർഭിണിയുടെ ചെയ്തികളൊന്നും ആയിരുന്നില്ല ദിപീയുടേതെന്നും അതുകൊണ്ട് തന്നെ വാടക​ ​ഗർഭധാരണത്തിലൂടെയാകും താരദമ്പതികൾ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നതെന്നുമായിരുന്നു പ്രധാന വിമർശനം. എന്നാൽ ഇപ്പോഴിതാ ആദ്യമായി ബേബി ബംബുമായി പാപ്പരാസികളുടെ കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ദീപിക.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടം മഹാരാഷ്ട്രയിൽ ആരംഭിച്ചപ്പോൾ ദീപിക രൺവീറിനൊപ്പം വോട്ട് ചെയ്യാൻ എത്തിയിരുന്നു. വോട്ട് ചെയ്ത് തിരികെ വാഹനത്തിൽ കയറാൻ ഭർത്താവ് രൺവീറിനൊപ്പം പോകുന്ന ദീപികയുടെ വീഡിയോയാണ് വൈറലാകുന്നുത്. ഓവർസൈസ്ഡ് വെളുത്ത ഷർട്ടും നീല ഡെനിം ജീൻസുമായിരുന്നു ഇരുവരുടെയും വേഷം.

Deepika Padukone

വീഡിയോയിൽ നിരവധി പേരാണ് കമന്റുകൾ കുറിച്ചത്. വിമർശിച്ചവർക്കുള്ള മറുപടിയാണ് ദീപികയുടെ പുതിയ വീഡിയോ എന്നാണ് ഏറെയും കമന്റുകൾ. ഹൃഥ്വിക് റോഷനൊപ്പം അഭിനയിച്ച ഫൈറ്ററായിരുന്നു ദീപികയുടെ അവസാനത്തെ ചിത്രം. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് രണ്‍വീര്‍ സിംഗ്.

രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്താണ് ദീപികയും രണ്‍വീറും പ്രേമത്തിലാകുന്നത്. നിരവധി പ്രണയ പരാജയങ്ങൾക്ക് ശേഷമാണ് രൺവീറിൽ തന്റെ പ്രണയം ദീപിക കണ്ടെത്തിയത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X