ബിഗ്ബോസ് ഹൗസിന് പുറത്ത് ചാടി മത്സരാർഥികൾ! താരങ്ങളുടെ ജീപ്പ് യാത്ര, ഷോയുടെ ചരിത്രം മാറുന്നു
നിരവധി നാടകീയമായ രംഗങ്ങൾക്കാണ് ബിഗ്ബോസ് ഹൗസ് വേദിയാകുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷത സംഭവങ്ങളും വൻ ട്വിസ്റ്റുകളും ഷോയിൽ സംഭവിക്കാറുണ്ട്. പുറം ലോകവുമായി ബന്ധമില്ലാതെ നൂറ് ദിവസം ഒരു വിട്ടിൽ താമസിക്കുക എന്നത് ബിഗ് ബോസ് ഷോയുടെ തന്നെ പൊതുനിയമാണ്. എന്നാൽ ഈ നിയമം ബിഗ്ബോസ് തന്നെ ബ്രേക്ക് ചെയ്താലോ?ബോളിവുഡ് താരം സൽമാൻഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ്ബോസിലാണ് ഷോ അവസാനിക്കുന്നതിനു മുൻപ് അംഗങ്ങൾ പുറംലോകത്തെത്തിയത്. അതു ബിഗ്ബോസിന്റെ അനുവാദത്തോടെ. റിയാലിറ്റി ഷോയിൽ തന്നെ ഇതാദ്യമായിട്ടാണ് ഇത്തരത്തിലുളള ഒരു സംഭവം നടക്കുന്നത്.
സൽമാന്റെ ബിഗ് ബോസ് ഹൗസിലാണ് കഴിഞ്ഞ ദിവസം ചില രസകരമായ സംഭവങ്ങൾ നടന്നത്. ബിഗ് ബോസിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. പിന്നീട് ഷോയുടെ ചരിത്രത്തിലാദ്യമായി എലിമിനിനേറ്റാകാതെ തന്നെ ബിഗ് ബോസ് ഹൗസിന്റെ പുറം ലോകത്തെത്തുകയായിരുന്നു.

നടി ദീപിക പദുകോണാണ് ബിഗ്ബോസിൽ അതിഥിയായി എത്തിയത്. താരത്തിന്റെ പുതിയ ചിത്രമായ ഛാപാക്കിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം ബിഗ് ബോസ് ഹൗസിൽ എത്തിയത്, . ദീപികയ്ക്കൊപ്പം ലക്ഷ്മി അഗർവാളും എത്തിയിരുന്നു. ചിത്രത്തിന്റ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ബിഗ് ബോസ് അംഗങ്ങളുടെ വിശേഷങ്ങളും താരം ചോദിച്ചറിയാനും താരം സമയം കണ്ടെത്തിയിരുന്നു. ദീപികയ്ക്കൊപ്പമാണ് മത്സർഥികൾ വീടിനു പുറത്തു പോയത്.

വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം അംഗങ്ങൾക്ക് രസകരമായ ടാസ്ക്കും ദീപിക നൽകിയിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ടാസ്ക്ക്. അതിൽ വിജയിച്ച ടീം അംഗങ്ങളായിരുന്നു ദീപികയ്ക്കൊപ്പം പുറത്തെത്തിയത്. ടാസ്ക്കിൽ വിജയിക്കുന്ന ടീം അംഗങ്ങൾക്കൊപ്പം ഒരു റെയ്ഡായിരുന്നു ദീപികയുടെ വാഗ്ദാനം. ഓപ്പൺ ജീപ്പിലായിരുന്നു മത്സരാർത്തികൾക്കൊപ്പമുളള ദീപികയുടെ യാത്ര.

വിശാൽ ആദിത്യ സിംഗ്, മധുരിമ തുലി, ഷെഹ്നാസ് ഗിൽ, ആർദി സിംഗ്, ഷെഫാലി ജരിവാല, രശ്മി ദേശായി, സിദ്ധാർത്ഥ് ശുക്ല, പരസ് ചബ്ര,, മഹിര ശർമ, അസിം റിയാസ് എന്നിവരാണ് ഹിന്ദി ബിഗ് ബോസ് പുതിയ സീസണിലെ മത്സരാർത്ഥികൾ. ഇതിൽ വിശാൽ ആദിത്യം സിംഗ്, മധുരിമ തുലി, ആർതി സിംഗ്, ഷഹനാസ് കൗർ ഗിൽ. ശഫാലി ജരിവാല എന്നിവരാണ് ദീപികയ്ക്കൊപ്പം പുറത്തു പോകാൻ അവസരം ലഭിച്ചത്. ദീപികയ്ക്കൊപ്പമുളള മത്സരാർഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഏറെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദീപിക ചിത്രം ഛപാക്ക് പ്രദർശനത്തിനെത്തുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിനെയാണ് ദീപിക അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ദീപികയ്ക്കൊപ്പം ലക്ഷ്മി അഗർവാളും വിക്രാന്താ മാസും ബിഗ് ബോസ് ഹൗസിൽ എത്തിയിരുന്നു. ദീപിക ബിഗ് ബോസിൽ എത്തുമേയെന്ന് താരത്തിനോട് നേരത്തെ ചോദിച്ചിരുന്നു. എന്നാൽ അന്ന് അതിനെ കുറിച്ച് താരം വ്യക്തമായ ഒരു ഉത്തരം നൽകിയിരുന്നില്ല.


Click it and Unblock the Notifications