For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വളര്‍ച്ചയ്ക്ക് ആരും തടസമാകാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും, പരിഹസിക്കാനും മടിയില്ലാത്തവര്‍'; ദീപിക

  |

  ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ് ദീപിക പദുക്കോണ്‍. വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം മോഡലിംങ്ങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 2008-ല് ഫറാ ഖാന്‍ സംവിധാനം ചെയ്ത ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായിക വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ എത്തിയ താരം ബോളിവുഡിലെ മികച്ച നടിമാരിലൊരാളായി മാറി.

  2015-ല് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബാജിറാവു മസ്താനി എന്ന ചിത്രത്തില്‍ താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വര്‍ഷം നടന്‍ അമിതാഭ് ബച്ചനൊപ്പം പികുവിലെ പ്രകടനത്തിന് നിരൂപക പ്രശംസ ഏറ്റുവാങ്ങി. തുടര്‍ന്ന്, 2015-ലെ ഫിലിംഫെയറിന്റെ മികച്ച നടിക്കുളള അവാര്‍ഡ് സ്വന്തമാക്കി.

  Deepika Padukone

  അഭിനയത്തിലെ താരത്തിന്റെ വേഷപ്പകര്‍ച്ചകള്‍ പലതും ബോളിവുഡില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കഥാപാത്രങ്ങള്‍ക്കനുസരിച്ച് അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ദീപികയുടെ പ്രകടനങ്ങള്‍ ശ്രദ്ധ നേടി. ഇത് ദീപികയെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെട്ടു.

  അഭിനേത്രി, നിര്‍മ്മാതാവ് എന്നതിലുപരി ഫാഷന്‍ ഐക്കണായും, ഗ്ലോബല്‍ ഇന്‍ഫ്‌ലുവന്‍സറായും പ്രത്യക്ഷപ്പെട്ടു. പലവേദികളിലും, താരം തന്റെ വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതത്തിന്റെയും അനുഭവങ്ങളെ പറ്റി പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞു. അതുകൊണ്ട് തന്നെ നടിയുടെ വാക്കുകള്‍ പലതും ആരാധകര്‍ക്ക് പ്രോത്സാഹനം നല്‍കി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, തന്റെ ആരാധകര്‍ക്കായി ഫോട്ടോയും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്.

  അടുത്തിടെ പാരീസില് വെച്ച് സംഘടിപ്പിച്ച ഫാഷന്‍ ഇവന്റില്‍ ദീപിക പങ്കെടുത്തിരുന്നു. മോഡലിംങ്ങ് മേഖലയിലുളള തന്റെ ആഗ്രഹങ്ങളെ പറ്റിയും, ഹോളിവുഡ് സിനിമ ലോകത്ത് താന്‍ നേരിട്ട വംശീയ വിദ്വേഷങ്ങളെ കുറിച്ചും നടി സംസാരിച്ചു. ഹോളിവുഡ് സിനിമ ലോകത്ത് നിലനില്‍ക്കുന്ന വേര്‍ത്തിരുവുകള്‍ക്കെതിരെ പ്രതികരിക്കുന്നതായിരുന്നു ദീപികയുടെ വാക്കുകള്‍.

  ആഗോള സിനിമകളില്‍ അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും മോഡലിംങ്ങിലൂടെ താന്‍ എത്താന്‍ ആഗ്രഹിച്ചതും ഇതേ മേഖലയിലേക്കാണ്. എന്നാല്‍ ഇവിടം എത്രമാത്രം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നാണ് നടി വെളിപ്പെടുത്തി. പലപ്പോഴും തന്റെ ആരാധകരില്‍ പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് താന്‍ ഹോളിവുഡില്‍ സിനിമകള്‍ ചെയ്യാത്തതെന്ന് നടി പറഞ്ഞു. അതിന് ഉത്തരം തേടി പോകുമ്പോ അറിഞ്ഞ പല കാര്യങ്ങളും തന്നെ ഞെട്ടിച്ചിട്ടുണ്ട് എന്ന് താരം വെളിപ്പെടുത്തി.

  സിനിമ ലോകത്ത് നില്‍ക്കുന്ന വംശീയ ചിന്താഗതിക്കാരാണ് ഇതിന് മറ്റൊരു കാരണം. പലപ്പോഴും ഹോളിവുഡ് പുറം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് അവസരം കൊടുക്കുന്നുണ്ടെങ്കിലും. അവരുടെ വളര്‍ച്ചയ്ക്ക് മറ്റൊരാളും തടസ്സമാകരുതെന്ന് ചിന്തിക്കുന്ന മനുഷ്യരാണ് അവര്‍.

  ഭാഷയിലും വേഷത്തിലും പുറത്തു നിന്നുളളവരെ പരിഹസിക്കുന്ന രീതിയാണ് പലപ്പോഴും താന്‍ ഹോളിവുഡില്‍ കണ്ടിട്ടുള്ളത് നടി പറഞ്ഞു. ഓരോ തവണ താന്‍ യുഎസ്സിലേക്ക് പോകുമ്പോഴും അവിടെയുളള മനുഷ്യര്‍ തന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. പുറം ലോകത്ത് നിന്ന് വരുന്ന വരെ സ്വീകരിക്കാന്‍ പോലും അറിയത്ത ഇത്തരം ചിന്താഗതികാരുടെ ഇടയില്‍ ജോലി ചെയ്യുക പ്രയാസകരമാണെന്ന് നടി വെളിപ്പെടുത്തി.

  ഹോളിവുഡ് സിനിമ ലോകത്ത് നില്‍ക്കുന്ന വേര്‍ത്തിരുവകള്‍ പലതും ഇന്ത്യന്‍ സിനിമ ലോകം ഇതിന് മുന്‍പും ചര്‍ച്ച ചെയ്തിട്ടുണ്ട്. ദീപികയ്ക്ക് മുന്‍പ് ഹോളിവുഡിലേക്കെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. നടിയായും, മോട്ടിവേഷണല്‍ സ്പീക്കറായും എത്തിയ പ്രിയങ്ക ചോപ്ര ഹോളിവുഡ് സിനിമ ലോകത്ത് നിലനില്‍ക്കുന്ന ഇത്തരം വേര്‍ത്തിരുവുകളെ കുറിച്ച് സംസാരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  2017-ല് വിന്‍ ഡീസല്‍ അഭിനയിച്ച എക്‌സ്എക്‌സ്എക്‌സ്: റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജില്‍' എന്ന ചിത്രത്തിലൂടെ ദീപിക ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. 2015-ല് താരം തനിക്കുണ്ടായ വിഷാദരോഗത്തിന്റെ അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു. പിന്നീട്, വിഷാദരോഗത്തിനെതിരെ പോരാടാന്‍ മറ്റുള്ളവരെ സഹായിക്കുന്നതിനായി ലൈവ് ലവ് ലാഫ് ഫൗണ്ടേഷന്‍ ആരംഭിച്ചു.

  ഗഹ്റൈയാന് എന്ന ചിത്രത്തിലാണ് ദീപിക പദുക്കോണ്‍ അവസാനമായി അഭിനയിച്ചത്. ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍, ഹൃത്വിക് റോഷന്‍ ചിത്രമായ ആക്ഷന്‍ ഫൈറ്റര്‍ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. 'ക്രോസ്-കള്‍ച്ചറല്‍ റൊമാന്റിക്-കോമഡി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഹോളിവുഡ് പ്രോജക്റ്റിന്റെയും ഭാഗമായിട്ടുണ്ട്.

  Read more about: deepika padukone
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X