ഞാൻ വിശന്ന് ഇരിക്കുകയായിരുന്നു, എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചില്ല, സൂപ്പർ താരത്തെ കുറിച്ച് നടി
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. സിനിമ ഷൂട്ടിങ്ങും മറ്റ് സ്റ്റേജ് ഷോകളുമില്ലാതെ ഇത്രയും ദിനങ്ങൾ വീടുകളിൽ ഇരിക്കുന്നത് ഇതാദ്യമായിട്ടായിരിക്കണം. വീട്ടിലാണെങ്കിലും താരങ്ങൾ തിരക്കിലാണ്. ലോക്ക് ഡൗണിലെ താരങ്ങളുടെ പ്രധാന വിനോദം പഴയകാല ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ദീപിക പദുകോൺ പങ്കുവെച്ച ഒരു ചിത്രമാണ്. 20 വർഷം മുൻപത്തെ ഒരു കുടുംബ ചിത്രമാണ് ദീപിക പങ്കുവെച്ചിരിക്കുന്നത്.

കുടുംബാംഗങ്ങൾക്കൊപ്പം നടൻ ആമിർ ഖാനും ചിത്രത്തിലുണ്ട്. ചിത്രത്തിനെക്കാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി നൽകിയ അടിക്കുറിപ്പാണ്. ദീപികയുടെ കുറിപ്പ് ഇങ്ങനെ...2000 ൽ എടുത്ത ഫോട്ടോ ആണിത്. അന്ന് എനിയ്ക്ക് പ്രായം 13. അതിന്റെ എല്ലാ പരുങ്ങലും എനിയ്ക്കുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. തൈരുസാദമാണെന്നാണ് എന്റെ ഓർമ.
എപ്പോഴത്തേയും പോലെ ഞാൻ വിശന്ന് ഇരിക്കുകയായിരുന്നു. അദ്ദേഹം ഭക്ഷണം കഴിക്കുമ്പോൾ എന്നോട് വോണോ എന്ന് ചോദിച്ചില്ല. ഞാനും വേണമെന്ന് പറഞ്ഞതുമില്ലെന്ന് ദീപിക കുറിപ്പിൽ പറയുന്നു. ചിത്രത്തിൽ അച്ഛനും മുന്‍ ബാറ്റ്മിന്റഡന്‍ താരവുമായ പ്രകാശ് പദുകോണ്‍, അമ്മ ഉജ്വല, സഹോദരി അനിഷ എന്നിവരും ഉണ്ട്. ആമിറിന് ചിത്രം ടാഗ് ചെയ്തു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. എന്നാൽ ഇതുവരെ ഈ ചിത്രത്തിന് ആമിർ പ്രതികരിച്ചിട്ടില്ല. അതേസമയം ദീപികയുടെ പോസ്റ്റിന് കമന്റുമായി ഭർത്താവും നടനുമായ രൺവീർ സിങ്ങ് രംഗത്തെത്തിയിട്ടുണ്ട്.'ശരിക്കും വല്ലാത്ത ഓര്‍മയായി പോയി' എന്നാണ് രണ്‍വീര്‍ കമ്മന്റ് ചെയ്തിരിക്കുന്നത്.
ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപിക. തന്റെ കുടുംബ വിശേങ്ങളും ലോക്ക് ഡൗൺ വിനോദങ്ങളും താരം സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗണിൽ താരം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് പാചക പരീക്ഷണത്തിനാണ്. രൺവീറിന് പ്രിയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി നൽകുന്നതിന്റെ തിരക്കിലാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications