ഓര്‍മകള്‍ മിഠായിപ്പെട്ടികള്‍ പോലെ, മുൻ കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി, കമന്റുമായി ഭർത്താവ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് രൺബീർ കപൂറും ദീപിക പദുകോണും. സിനിമയിലെ പോലെ ജീവിതത്തിലും ഇവർ ഒന്നിക്കുമെന്ന് വിചാരിച്ചുവെങ്കിലും അവസാന നിമിഷം ഇരു വഴികളിലേക്ക് പോകുകയായിരുന്നു. ബോളിവുഡിൽ പ്രണയവും ബ്രേക്കപ്പും സ്ഥിര കാഴ്ചയാണെങ്കിലും ഇവരുടെ വേർപിരിയൽ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. വേർപിരിയലിന് ശേഷം പരസ്പരം കുറ്റം പറയുകയും പഴിചാരുകയും ചെയ്യുന്ന കപ്പിൾസിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുെട രീതി. ഇപ്പോൾ ബോളിവുഡിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവർ.
ദീപികയുടേയും രൺബീറിന്റേയും കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു അയാൻ മുഖാർജി സംവിധാനം ചെയ്ത യേ ജവാനി ഹേ ദീവാനി. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും കൈനിറയെ ആരാധകരെ ലഭിച്ചിരുന്നു. പ്രണയം, സൗഹൃദം, യാത്ര എന്നിങ്ങനെ എല്ലാ പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരുന്നു ഇത്. അയാൻ മുഖർ ജി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിട്ട് 7 വർഷം പൂർത്തിയാകുകയാണ്. ഇപ്പോഴിത ആ മനോഹരമായ ഓർമ പങ്കുവെച്ച് നടി ദീപിക പദുകോൺ. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്കിടയിൽ മാത്രമല്ല ഗോസിപ്പ് കോളങ്ങളിലും ചർച്ചയായിരിക്കുകയാണ്.

ചിത്രത്തിലെ ഫസ്റ്റ്ലുക്ക് ടെസ്റ്റിന്റെ ചിത്രങ്ങളായിരുന്നു ദീപീക തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. നൈന നൈന തല്‍വാര്‍ എന്ന അടി കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഓര്‍മകള്‍ മിഠായിപ്പെട്ടികള്‍ പോലെയാണ്. ഒരുവട്ടം തുറന്നാല്‍ പിന്നെ ഒരു ചെറിയ കഷ്ണം പോലും കഴിക്കാന്‍ കിട്ടില്ല. ഇത് ഞങ്ങളുടെ ഫസ്റ്റ്ലുക്ക് ടെസ്റ്റ്. താരം കുറിച്ചു. ദീപികയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ആരാധകർ ഉൾപ്പെടെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

ദീപികയുടെ പോസ്റ്റിന് ലഭിച്ച കമന്റുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഭർത്താവും നടനുമായ രൺവീറിന്റെ കമന്റാണ്. ക്യൂട്ട് എന്നാണ് രൺവീർ കമന്റ് ചെയ്തിരിക്കുന്നത്. നടന്റെ കമന്റ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട് സംവിധായകനും ചിത്രത്തിന്റെ നിർമ്മാതാവുമായ കരൺ ജോഹറും 7 വർഷത്തെ ഓർമ പങ്കുവെച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.ഈ ചങ്ങാതിക്കൂട്ടം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് 7 വർഷമായി, ഒപ്പം സൗഹൃദത്തെയും സ്നേഹത്തെയും കുറിച്ച് ഞങ്ങളെ പഠിപ്പിച്ചു. ഏതൊരു കലാഘട്ടത്തിലും പ്രസക്തമായ സിനിമ എന്നായിരുന്നു കരൺ ജോഹർ കുറിച്ചത്.

2013 ൽ ഏറ്റവും സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു ഇത്. നൈന തൽവാർ എന്ന കഥാപാത്രമായി ദീപിക എത്തുമ്പോൾ ബണ്ണിയെ രൺബീർ അവതരിപ്പിക്കുകയായിരുന്നു. ഓരേ സ്കൂളിൽ പഠിച്ച രണ്ട് പേർ ട്രക്കിങ്ങിനിടെ വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടുകയും ഇവർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും പ്രണയവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. രൺബീർ, ദീപിക എന്നിവർക്കൊപ്പം ആദിത്യ റോയ് കപൂർ, കൽക്കി, കരുൺ റോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ദീപിക രൺബീർ ജോഡിയായിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ ബോളിഡിലെ മികച്ച താര ജോഡിയാവുകയായിരുന്നു ഇരുവരും. യെ ജവാനി ഹേ ദീവാനിക്ക് ശേഷം 2015ല്‍ പുറത്തിറങ്ങിയ തമാശയിലാണ് ദീപികയും രണ്‍ബീറും വീണ്ടും ഒരുമിച്ചത്. ബ്രേക്കപ്പിന് ശേഷം ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഇത്,ഫറാ ഖാന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപിക ബോളിവുഡിൽ എത്തിയത്.


Click it and Unblock the Notifications