ഗർഭിണിയായത് കൊണ്ടാണോ പെട്ടെന്ന് വിവാഹം നടത്തിയത്, മറുപടിയുമായി നടി...

2021 ഫെബ്രുവരി 15 നാണ് നടിയും മോഡലുമായ ദിയ മിർസയും വ്യവസായി വൈഭവ് രേഖിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ചിത്രം പങ്കുവെച്ച് കൊണ്ട് നടി തന്നെയാണ് ഇക്കാര്യം ആരാധകരോട് വെളിപ്പെടുത്തിയത്. പിന്നീട് ഗോവിയിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 dia mizra

ദിവസങ്ങൾക്ക് മുൻപ് നടി അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ചിരുന്നു. ഗോവയിൽ നിന്നുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആ സന്തോഷ വാർത്ത നടി പങ്കുവെച്ചത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. വിവാഹത്തിന് മുൻപ് ഗർഭിണിയായത് കൊണ്ടാണ് വേഗം വിവാഹം കഴിച്ചതെന്ന് ആരാധകർ ചോദിച്ചിരുന്നു. ഇത് വിവാഹത്തിന് മുൻപ് തന്നെ വെളിപ്പെടുത്തേണ്ടതായിരുന്നുവെന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ പ്രേക്ഷകരുടെ ഈ ചോദ്യത്തിന് മറുപടി നൽകുകയാണ് ദിയ.

ഗർഭിണിയായത് കൊണ്ടല്ല വേഗം വിവാഹം കഴിച്ചതെന്നാണ് ദിയ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ... മികച്ച ചോദ്യമാണ് ഇത്, കുട്ടിയുണ്ടായത് കൊണ്ടല്ല ഞങ്ങൾ വിവാഹ കഴിക്കാൻ തീരുമാനിച്ചത്. ഒന്നിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ മുതൽ ഞങ്ങൾ വിവാഹിതരാണ്. വിവാഹത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് ഇടയിലാണ് കുഞ്ഞ് ഉണ്ടാകുന്നതിനെ കുറിച്ച് അറിയുന്നത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

അതിനാൽ ഈ വിവാഹം ഗർഭത്തിന്റെ ഫലമല്ല . ഗർഭം സുരക്ഷിതമാണോ എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് വെളിപ്പെടുത്താതിരുന്നത്. എന്റെ ജീവിതത്തിലെ സന്തോഷകരമായ വാർത്തയാണിത്. ഇതിന് വേണ്ടി ഞാൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു. ആരോഗ്യകരമായ കാരണങ്ങൾ കൊണ്ടാണ് അമ്മയാകുന്ന വിവരം വെളിപ്പെടുത്താതിരുന്നതെന്നും നടി പറയുന്നു

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X