പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ അനുകരിച്ച് ബോളിവുഡ് താരം ദിഷ പഠാണി! വീഡിയോ വൈറല്‍! കാണൂ
അഡാറ് ലവിലെ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കിയ താരമാണ് പ്രിയാ പ്രകാശ് വാര്യര്‍. ചിത്രത്തിലെ മാണിക്യ മലരായ പൂവി ഗാനരംഗത്തിലൂടെയായിരുന്നു പ്രിയ വാര്യര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ തരംഗം സൃഷ്ടിച്ചിരുന്നു.
ഒറ്റ രാത്രി കൊണ്ടായിരുന്നു പ്രിയ ലോകമറിയുന്ന സെലിബ്രിറ്റിയായി മാറിയിരുന്നത്. ഇന്‍സ്റ്റഗ്രാമിലും മറ്റുമായി നിരവധി ഫോളോവേഴ്‌സിനെ ഒറ്റ രാത്രിക്കൊണ്ട് പ്രിയയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യയിലെന്ന പോലെ വിദേശത്തും പ്രിയയ്ക്ക് നിരവധി ആരാധകരെ ലഭിച്ചിരുന്നു.

തുടര്‍ന്ന് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിലും പ്രിയ തിളങ്ങിയിരുന്നു. പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ചു മറ്റു താരങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എറ്റവുമൊടുവിലായി ബോളിവുഡ് നടി ദിഷ പഠാണിയായിരുന്നു പ്രിയയുടെ കണ്ണിറുക്കലിനെ അനുകരിച്ച് എത്തിയിരുന്നത്.
ദിഷ അഭിനയിച്ച എറ്റവും പുതിയ പരസ്യത്തിലാണ് നടി പ്രിയാ വാര്യരെ അനുകരിച്ച് എത്തിയിരിക്കുന്നത്. ഡ്രസിംഗും പ്രിയയുടെ കണ്ണിറുക്കലും അതേപടി അനുകരിച്ചാണ് ദിഷ പഠാണി എത്തിയിരിക്കുന്നത്. നെസ്‌കഫേ കമ്പനിയുടെ പരസ്യമാണ് ദിഷയുടെതായി സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications