twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    500 രൂപയുമായി മുംബൈയിലെത്തി, കോടികൾ പ്രതിഫലം വാങ്ങുന്ന താരമായത് ഇങ്ങനെ, നടി പറയുന്നു

    |

    ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ ആരാധകരുള്ള താരമാണ് നടി ദിഷ പഠണി. തെന്നിന്ത്യൻ സിനിമ ലോകവുമായി നടിക്ക് അടുത്ത ബന്ധമാണ് നടിക്കുള്ളത്. 2015 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ലോഫറിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. ഈ ചിത്രം വൻ പരാജയമായിരുന്നു. ഇതിന് ശേഷമാണ് ദിഷ ബോളിവുഡിൽ എത്തുന്നത്.

    സ്റ്റൈലൻ ലുക്കിൽ നടി മഡോണ, ചിത്രം വൈറലാകുന്നു

    ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനായിരുന്നു മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായ എംസ് ധോണി ദി അൺടോൾഡ് സ്റ്റോറി ആയിരുന്നു ദിഷയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം. ഒറ്റ ചിത്രത്തിലൂടെ തന്നെ നടി ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ തേടിയെത്തുകയും ചെയ്തിരുന്നു. സംഗീത ആൽബങ്ങളിലും നടി സജീവമായിരുന്നു.

    ദിഷയുടെ  ജീവിതകഥ

    ഇന്ന് നടിയുടെ 29ാം പിറന്നാളാണ്. സിനിമാ കോളങ്ങളിൽ വൈറലാകുന്നത് ദിഷയുടെ ജീവിതകഥയാണ്. സിനിമ സ്വപ്നം കണ്ട് ജീവിക്കുന്നവർക്ക് പ്രചോദനമാണ് നടിയുടെ ജീവിതം. സാധരണ കുടുംബത്തിൽ നിന്നാണ് ദിഷ ബോളിവുഡിലേയ്ക്ക് എത്തുന്നത്. കഠിന പ്രയത്നത്തിലൂടെയാണ് നടി ഇന്നു കാണുന്ന താരപപദവിയിൽ എത്തുന്നത്. സിനിമയിൽ എത്തിയതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ...

    സിനിമ സ്വപ്നം

    സിനിമ കാണാന്‍ തുടങ്ങി പ്രായം മുതലെ അഭിനയിക്കാൻ കൊതിച്ചിരുന്നു. എന്നാൽ ലക്ഷ്യത്തിലേയ്ക്കുളള മാർഗം അത്ര എളുപ്പമായിരുന്നില്ല. സിനിമ കുടുംബത്തിലായിരുന്നില്ല ജനിച്ചത്. സിനിമയൽ ആര് അവസരം നൽകുമെന്ന് പോലും അറിയില്ലായിരുന്നു. ഒരുപാട് പരസ്യ ചിത്രങ്ങൾക്കായി രഹസ്യമായ ഓഡീഷന് പോയിരുന്നു. എന്നാൽ ഇതിനൊന്നും ചാൻസ് കിട്ടിയിരുന്നില്ല.

    മുംബൈയിൽ എത്തി

    500 രൂപയുടെ ഒറ്റനോട്ടുമായിട്ടായിരുന്നു മുംബൈയിൽ എത്തിയത്. എന്റെ കയ്യില്‍ പണമെന്നുമില്ലായിരുന്നു. അതിനാൽ തന്നെ സിനിമയല്ലാതെ മറ്റു ജോലികള്‍ നോക്കേണ്ടി വന്നിരുന്നു. എന്നാൽ അതൊന്നും തനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ജോലി കഴിഞ്ഞ് എന്റ റൂമിലെത്തുമ്പോൾ വലിയ നിരാശ തോന്നിയിരുന്നു. ഞാൻ എന്താണ് ചെയ്തു കൊണ്ട് അരിക്കുന്നതെന്നോർത്ത് ഒരുപാട് സങ്കടപ്പെട്ടിരുന്നു. എന്നിട്ടും ഞാൻ എന്റെ പ്രതീക്ഷ കൈവിട്ടില്ല. മനക്കരുത്തോട് കൂടി മുന്നോട്ട് നീങ്ങി. അതാണ് എന്നെ ഇവിടെ എത്തിച്ചത്- ദിഷ പറയുന്നു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    വിമർശനം

    അഭിനയം തനിക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞ് കളിയാക്കിവരുണ്ട്. എന്നാൽ ആരോടും എനിക്ക് ദേഷ്യമില്ല. പക്ഷെ ആ വാശിയാണ് തന്നെ മുന്നോട്ട് നയിച്ചത്. വരുൺ തേജ് നായകനായ ദിഷയുടെ ചിത്ര വൻ പരാജയമായിരുന്നു. 200 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിർമ്മാണ ചെലവ്. ഈ ചിത്രത്തിനിടെ ഒരുപാട് ചിത്രങ്ങളിൽ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ അതെല്ലാ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മുടങ്ങി പോകുകയായിരുന്നു. എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രമായിരുന്നു ദിഷയുടെ കരിയർ മാറ്റി മറിച്ചത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: disha patani
    English summary
    Actress Disha Patani Opens Up Her Life Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X