അതില്‍ ഞങ്ങള്‍ക്ക് ചുംബന രംഗമുണ്ടായിരുന്നു; ടേകിന് മുന്നെ ഇര്‍ഫാന്‍ പരിഭ്രമിച്ചു; ദിവ്യ ദത്ത
ബോളിവുഡിലെ ഇതിഹാസ താരമായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ആരാധകരുടെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തുവെച്ചത്. ദ നേം സേക്കിലെയും, പികുവിലെയും കഥാപാത്രങ്ങള്‍ ജനപ്രീതി പിടിച്ചുപറ്റിയ കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ഇര്‍ഫാന്‍ ഖാനുമൊന്നിച്ച് അഭിനയിച്ച അവസരത്തിലെ അനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് താരം ദിവ്യ ദത്ത.
ദുബായ് റിട്ടേണ്‍ ആണ് ഇര്‍ഫാന്‍ ഖാനുമൊന്നിച്ച് താന്‍ ആദ്യമായി ചെയ്യുന്ന സിനിമ. ആ സിനിമയില്‍ സീന്‍ എടുക്കുന്ന സമയത്ത് താന്‍ ഇര്‍ഫാന്‍ ഖാനോട് പൊട്ടിത്തെറിച്ചുവെന്നും പിന്നീട് മറ്റൊരു ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് ഉണ്ടായ കിസ്സിംഗ് സീനിന് മുമ്പ് ഇര്‍ഫാന്‍ ഖാന്‍ ആകെ പേടിച്ച് ഇരിക്കുന്നത് കണ്ടെന്നും ദിവ്യ പറയുന്നു. ദ ലല്ലന്‍ടോപിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ദത്ത ഇര്‍ഫാന്‍ ഖാനെകുറിച്ച് പറയുന്നത്.

ദുബായ് റിട്ടേണ്‍ ആണ് ഇര്‍ഫാന്‍ ഖാനുമൊന്നിച്ച് ഞാന്‍ ആദ്യമായി ചെയ്യുന്ന സിനിമ. ആ സമയം അദ്ദേഹം സെറ്റില്‍ ഉണ്ട്. ഞാന്‍ ആണെങ്കില്‍ പേടിച്ചൊക്കെയാണ് നില്‍ക്കുന്നത്. എന്നെ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു കുസൃതി ഒളിപ്പിച്ചുവെച്ചിരുന്നു.
ഡയലോഗുകള്‍ റിഹേഴ്‌സ് ചെയ്യുന്നതിന് പകരം ഡയോഗുകള്‍ കാണാപ്പാഠം പഠിക്കുകയായിരുന്നു രണ്ട് പേരും ചെയ്തിരുന്നത്. സീന്‍ എടുക്കുന്നത് തുടങ്ങി. സീന്‍ ഇങ്ങനെയായിരുന്നു. വെള്ളം കുടിച്ച് ഗ്ലാസ് ദിവ്യയ്ക്ക് തിരിച്ച് നല്‍കി ആ വീട്ടില്‍ നിന്ന് പോകണം. എന്നാല്‍ ഇര്‍ഫാന്‍ ഗ്ലാസ് നല്‍കിയില്ല. അത് ദിവ്യയെ സംശയത്തിലാഴ്ത്തി. ദിവ്യ ഗ്ലാസ് വലിക്കാന്‍ ശ്രമിച്ചെങ്കിലും ഇര്‍ഫാന്‍ മുറുക്കിപ്പിടിച്ചു.
ഇത് കാരണം ഹിന്ദിയിലും മറാത്തിയിലുമൊക്കെ പൊട്ടിത്തെറിച്ചു. എന്നാല്‍ സീന്‍ കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍ കട്ട് പറഞ്ഞു. സീന്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും കൈയ്യടിച്ചു. അതിന് ശേഷം 'നിങ്ങള്‍ക്കും ചിലത് കഴിയും' എന്ന് ഇര്‍ഫാന്‍ തന്നോട് പറഞ്ഞു എന്നും ദിവ്യ പറഞ്ഞു.

പക്ഷെ ഒരിക്കല്‍ ഇര്‍ഫാന്‍ ഖാന്‍ ഇതുപോലെ പേടിച്ച് ഇരിക്കുന്നത് താന്‍ കണ്ടു എന്നും ദിവ്യ പറഞ്ഞു. ഹിസ്സ് എന്ന സിനിമയിലും ഇരുവരും ഒന്നിച്ചായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ ഇരുവരും തമ്മില്‍ ചുംബിക്കുന്ന സീന്‍ ഉണ്ട്. അത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന് ഭയങ്കര നാണമായിരുന്നു എന്നാണ് ദിവ്യ പറയുന്നത്.
'ആ സമയത്ത് ഞാന്‍ ഡയറക്ടറോട് ചോദിച്ചു ഇര്‍ഫാന്‍ എവിടെ എന്ന്. അദ്ദേഹം ടെറസ്സില്‍ ഇരിപ്പുണ്ടെന്ന് ഡയറട്കര്‍ എന്നോട് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം നെര്‍വസ് ആയിരിക്കുന്നത് കണ്ടു. അങ്ങനെ അദ്ദേഹത്തെ കണ്ടപ്പോള്‍ സത്യമായും ആദ്യമായി എനിക്ക് സന്തോഷം തോന്നി,' ദിവ്യ പറഞ്ഞു.


Click it and Unblock the Notifications











