തിരക്ക് മുതലെടുത്ത് അയാൾ തന്നെ സ്പർശിക്കാൻ ശ്രമിച്ചു, ദുരനുഭവം പങ്കുവെച്ച് സീരിയൽ താരം
Television Actress Divyanka Tripathi Slapped A Man For Misbehaving
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദിവ്യങ്ക ത്രിപാഠി. ശക്തമായ സ്ത്രീ കഥപാത്രങ്ങളിലൂടെയാണ് ദിവ്യങ്ക പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത് ഒരു തിയേറ്ററിൽ നടന്ന സംഭവമായിരുന്നു. ബ്ലാക്കിൽടിക്കറ്റ് വിൽക്കുന്ന കാലം. അതിനാൽ തന്നെ അത്യാവശ്യം നല്ല തിരിക്ക് ഇവിടെ ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിൽക്കുകയായിരുന്നു. നല്ല തിരക്കുള്ളതിനാൽ ഒരാൾ അതിനെ മുതലാക്കി തന്നെ സ്പർശിക്കാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ കൈ വലിച്ച് ആ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. പിന്നീട് ആയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി. അടിക്കുന്ന സമയത്ത് അയാളുടെ മുഖത്ത് പോലും നോക്കിയിരുന്നില്ല എന്ന് ദിവ്യങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഭര്‍ത്താവ് വിവേക് ദയ്യക്കൊപ്പം മുംബൈയിലാണ് ദിവ്യങ്ക ഇപ്പോഴുള്ളത്. ഭർത്താവിനോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഭർത്താവിനെ മിസ് ചെയ്യുന്നതായും ദിവ്യങ്ക കുറിപ്പിൽ പറയുന്നു. ഞങ്ങൾ വ്യത്യസ്ത മുറികളിലായിരിക്കുമ്പോൾ ഇപ്പോൾ ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു. ഈ വികാരത്തിന് അവസാനമില്ല .... നന്ദി. എല്ലാവരോടും സുരക്ഷിതമായി വീടുകളിൽ ഇരിക്കാനും നടി പറയുന്നുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2016 ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷവും മിനിസ്ക്രീനുകളുലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു. ദിവ്യങ്കയുടെ കരിയറിൽ തന്നെ വലിയ ബ്രേക്ക് നൽകിയ പരമ്പരയായിരുന്നു സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത് പരമ്പരയിലെ ഡോക്ടർ ഇഷിത എന്ന കഥാപാത്രമായിരുന്നു പ്രേക്ഷകർക്കിയിൽ വലിയ സ്വീകാര്യത നൽകിയത്.ദ് വോയ്സ്, നച്ച് ബലിയ എന്നീ ഷോകളിൽ അവതാരകയായും ദിവ്യങ്ക എത്തിയിരുന്നു.
ഇതിനും മുൻപ് സോഷ്യൽ മീഡിയയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന മോശമായ കമന്റുകളായിരുന്നു ലഭിച്ചത. താരത്തിന്റെ ശരീറ ഭാഗങ്ങളെ കുറിച്ചുള്ള കമന്റുകൾ സോഷ്യൽ മീഡിയയില് പ്രത്യക്ഷപ്പെട്ടിരുന്നു, ഇതിന് മറുപടിയുമായി ദിവ്യങ്ക പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications