For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ച് വർഷം അവ​ഗണിച്ചു, ഇപ്പോൾ ശ്രദ്ധാലുവാണ്; സംവിധായകരോട് ഇതേപറ്റി തുറന്ന് പറയും; ഫാത്തിമ

  |

  സെലിബ്രറ്റികളെ സംബന്ധിച്ച് ജീവിതത്തിലെ ഭൂരിഭാ​ഗം സമയവും ലൈം ലെെറ്റിലാണ്. തങ്ങളുടെ സന്തോഷവും ദുഖവുമെല്ലാം മിക്ക താരങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. തങ്ങളുടെ അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞ താരങ്ങളും ഏറെയാണ്. സമാന അസുഖം മൂലമോ ആരോ​ഗ്യ സ്ഥിതി മൂലമോ ബുദ്ധിമുട്ടുന്നവർക്ക് ഇത് പലപ്പോഴും ആശ്വാസം ആവാറുണ്ട്. മലയാളത്തിൽ നടി മമംത മോഹൻദാസ് തനിക്ക് കാൻസർ ബാധിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞത് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.

  Also Read: അമ്മയ്ക്ക് താലിയും മാലയും സമ്മാനം; താരയുടെ വിവാഹമാണോ, സൗഭാഗ്യയും അര്‍ജുനുമൊരുക്കിയ സര്‍പ്രൈസില്‍ താര കല്യാണ്‍

  ഏറെനാൾ താൻ വിഷാദ രോ​ഗത്തിന് അടിമ ആയിരുന്നെന്ന് ബോളിവുഡ് നടി ദീപിക പദുകോൺ പറഞ്ഞപ്പോഴും ഇത് വലിയ ചർച്ച ആയി. ദീപികയുടെ തുറന്ന് പറച്ചിൽ മാനസിക ആരോ​ഗ്യ ചികിത്സാ രം​ഗത്ത് തന്നെ ചലനം ഉണ്ടിക്കായിട്ടുണ്ട്. ഇത്തരത്തിൽ താരങ്ങളുടെ തുറന്ന് പറച്ചിൽ വലിയ സ്വാധീനം സമൂഹത്തിലുണ്ടാക്കുന്നു. ഇപ്പോഴിതാ അപസ്മാരത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി ഫാത്തിമ സന ഷെയ്ഖ്.

  നവംബർ അപസ്മാര ബോധവൽക്കരണ മാസം ആണ്. ഇതിന്റെ ഭാ​ഗമായാണ് തനിക്ക് അപസ്മാരം ബാധിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ഫാത്തിമ തുറന്ന് സംസാരിച്ചത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി ആയാണ് ഫാത്തിമ അപസ്മാരത്തെക്കുറിച്ച് വിശദീകരിച്ചത്.

  ദം​ഗൽ സിനിമയുടെ ഷൂട്ടിം​ഗിനിടെ ആണ് തനിക്ക് അപസ്മാര രോ​ഗം വന്നതെന്ന് ഫാത്തിമ പറയുന്നു, സെറ്റിൽ വെച്ച് അപസ്മാരം വന്നു പിന്നീട് കണ്ണ് തുറക്കുന്നത് ആശുപത്രിയിലാണ്. അഞ്ചു വർഷം ഇതിനെ ഞാൻ അവ​ഗണിച്ചു. പക്ഷെ ഇപ്പോൾ ഞാനതിൽ ശ്രദ്ധാലുവാണ്.

  Also Read: മമ്മൂട്ടി കഥപറയുമ്പോളിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ, കാരണം ഭാര്യ സുൽഫത്ത്; മുകേഷ് വെളിപ്പെടുത്തിയപ്പോൾ

  തനിക്ക് അപസ്മാരമുണ്ടെന്ന കാര്യം മറച്ചു വെക്കാറില്ല. സിനിമകളിൽ ഒപ്പു വെക്കുന്നതിന് മുമ്പ് സംവിധായകരോട് ഇതേ പറ്റി പറയും. എല്ലാവരിൽ നിന്നും തനിക്ക് വലിയ പിന്തുണ ആണ് ലഭിച്ചതെന്നും ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു. ഇപ്പോൾ അപസ്മാരമോർത്ത് തനിക്ക് ഭയമില്ലെന്നും നടി വ്യക്തമാക്കി. ദം​ഗൽ എന്ന ആമിർ ഖാൻ സിനിമയിലൂടെ ആണ് ഫാത്തിമ സന ഷെയ്ഖ് പ്രശസ്തയായത്.

  ക്രെെം ത്രില്ലറായ ഥാർ ആണ് ഫാത്തിമയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അനിൽ കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. സാം ബഹദൂർ ആണ് ഫാത്തിമയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയെ ആണ് ഫാത്തിമ സന ഷെയ്ഖ് അവതരിപ്പിക്കുന്നത്. ഫാത്തിമയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്ന് ദം​ഗൽ ആണ്.

  സിനിമാ താരങ്ങളിൽ നിരവധി പേർ തങ്ങൾ അനുഭവിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളെ പറ്റി ഇതിനോടകം സംസാരിച്ചിട്ടുണ്ട്. അടുത്തിടെ സമാന്തയാണ് ഇതിൽ വലിയ വാർത്താ പ്രാധാന്യം നേടിയത്. പേശികളെ ബാധിക്കുന്ന അപൂർവ രോ​ഗമായ മയോസിറ്റിസ് ആണ് സമാന്തയെ ബാധിച്ചത്.

  നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇതേ പറ്റി തുറന്ന് സംസാരിച്ചത്. അസുഖം ഭേദമായി വരികയാണെന്ന് നടി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസമായി ഇതിന്റെ ചികിത്സയിലാണ് സമാന്ത. അസുഖം മാറി നടി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

  Read more about: bollywood
  English summary
  Actress Fatima Sana Shaikh Open Up About Her Struggles With Epilepsy; Says She Is Careful Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X