സിനിമയിലേയ്ക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു, പക്ഷെ ഒരു പ്രശ്നം... റീ എൻട്രിയെ കുറിച്ച് ജെനീലിയ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരജോഡിയാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. വിവാഹത്തിന് ശേഷം ജലീനിയ സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ താരം ചർച്ച വിഷയമാണ് . 2003 ൽ ബോയ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ജെനീലിയ. ആ ഒരൊറ്ററ ചിത്രം കൊണ്ട് തെന്നിന്ത്യയിലെ സൂപ്പർ താരമായി മാറുകയായിരുന്നു. പിന്നീട് ഹിന്ദി, തമിഴ്, മറാത്തി, തെലുങ്ക് എന്നീ സിനിമകളിൽ താരം സജീവമായി.

ജെനീലയുടെ ബോളിവുഡ് എൻട്രി താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു തുജെ മേരി കസം എന്ന ചിത്രത്തിലൂടെയായിരുന്നു താരം ബോളിവുഡിൽ എത്തിയത്. ചിത്രത്തിലെ നായകൻ തന്നെ ജീവിതത്തിലേയും നായകനാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ജെനീലിയ വിവാഹിതയാകുന്നത്. തുടർന്ന് സിനിമ ജീവിതത്തിന് വിട പറയുകയായിരുന്നു. ഇപ്പോഴിത സിനിമയിലേയ്ക്ക് മടങ്ങി വരുന്നതിന കുറിച്ച് നടി. സോഷ്യൽ മീഡിയിൽ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവം

സിനിമയിൽ നിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും സോഷ്യൽ മീ‍ഡിയയിൽ താരം സജീവമാണ്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാനും ഭർത്താവ് റിതേഷുമായുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ചും താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. സമൂഹ മാധ്യമങ്ങളി പ്രത്യക്ഷപ്പെടുന്ന ജെനീലിയയോട് പ്രേക്ഷകർ സ്ഥിരമായി ചോദിക്കുന്നത് സിനിമ റീ എൻട്രിയെ കുറിച്ചാണ്. സിനിമയോട് താൽപര്യമില്ലേ എന്നും എപ്പോഴാണ് വീണ്ടും കാണാൻ സാധിക്കുക എന്നുമാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിത സിനിമ പ്രവേശനത്തിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

മടങ്ങി വരവ്

സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയപ്പോഴാണ് സിനിമയിലേയ്ക്കുളള തിരിച്ച് വരവിനെ കുറിച്ച് നടി പറഞ്ഞത്. സിനിമയിൽ തിരികെ എത്താൻ താൽപര്യമുണ്ടെന്ന് താരം പറഞ്ഞു. എന്നാൽ ഇപ്പോഴില്ലെന്നും താരം പറഞ്ഞു. കുഞ്ഞുങ്ങൾ തീരെ ചെറുതാണ് . ഇപ്പോൾ അവർക്ക് തന്റെ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് താരം പറഞ്ഞു. ടിക് ടോക്കിൽ ലൈവിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

റിതേഷിനോടൊപ്പം

റിതേഷിനോടൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് ജെനീലിയ വ്യക്തമാക്കി. ഇതിന് മുൻപും താരം ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പ്രേക്ഷകരുട പ്രിയപ്പെട്ട താരജോഡികളാണ് റിതേഷും ജെലീനിയയും. ഇരുവരെ ഒന്നിച്ച് സ്ക്രീനിൽ കാണാനും പ്രേക്ഷകർക്ക് അതിയായ താൽപര്യമുണ്ട്. റിതേഷ് നായകനായി എത്തിയ മറാത്തി ചിത്രമായ മൗലിയിൽ ജെനീലിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പാട്ട് രംഗത്തിൽ റിതേഷിനോടൊപ്പമായിരുന്നു താരം എത്തിയത്. വിവാഹത്തിന് ശേഷം നടി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയ ചിത്രം കൂടിയായിരുന്നു. ഭാര്യയ്ക്കൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം റിതേഷ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.നാലു വർഷങ്ങൾക്ക് ശേഷമാണ് ഭാര്യയോടൊപ്പം സ്ക്രീനിൽ എത്തുന്നത്. ആദ്യ ചിത്രത്തിലുള്ള അതേ സ്ക്രീൻ മാജിക് അതുപോലെ ഇപ്പോഴുമുണ്ടെന്ന് റിതേഷ് ഗാനത്തിനോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു.

റിതേഷിന്റെ ആഗ്രഹം

ജെനീലിയയെ പോലെ ജെനീലിയയ്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം റിതേഷിനുമുണ്ട്. അദ്ദേഹം ഇത് അഭിമുഖങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്.ജെനീലിയയുടെ മടങ്ങിവരവിനെ കുറിച്ച് റിതേഷ് ചെറിയ സൂചന നൽകിയിരുന്നു.ജെനീലിയ ഉടൻ തന്നെ ഒരു സിനിമ ചെയ്യുമെന്നാണ് കരുതുന്നത്. ഒരു മറാത്തി സിനിമ ജെനീലിയയ്‍ക്കൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു.നീലിയയ്‍ക്ക് മറാത്തി ഭാഷയറിയാം. ജെനീലയ്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഒരവസരവും ഞാൻ പാഴാ‍ക്കാറില്ലെന്നും റിതേഷ് പറഞ്ഞിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X