'ചെയ്തതിൽ എന്താണ് തെറ്റ്..?, ആരും ഇത് പ്രോത്സാഹിപ്പിക്കില്ല, എല്ലാത്തിനും അതിരുണ്ട്'; ഹേമമാലിനിക്ക് പിന്തുണ!
ഒരുകാലത്ത് സിനിമാ പ്രേക്ഷകർക്ക് ഡ്രീം ഗേൾ എന്ന പേരിലാണ് ഹേമമാലിനിയെ വിശേഷിപ്പിക്കാൻ സാധിക്കുമായിരുന്നത്. ഉറങ്ങണമെന്ന ചിന്തയേക്കാള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് എപ്പോഴും പറയാറുള്ള ഹേമമാലിനി സമൂഹത്തില്‍ ഇപ്പോഴും സജീവമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഥുര സീറ്റിൽ ഹേമമാലിനി വിജയിച്ചിരുന്നു. ബിജെപി സ്ഥാനാർഥി കോൺഗ്രസിൻ്റെ മുകേഷ് ധംഗറിനെ 29407 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു വിജയം.
നടിയും ലോക്സഭ എംപിയുമായ ഹേമമാലിനിയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സെലിബ്രിറ്റികളെ അടുത്ത് കിട്ടുമ്പോൾ ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തടിച്ച് കൂടുന്നത് സ്ഥിരം കാഴ്ചയാണ്. ഒരു ഫോട്ടോ എങ്ങനെയും എടുക്കുക, സാധിക്കുമെങ്കിൽ ഒന്ന് സംസാരിക്കുക, സ്നേഹം പ്രകടിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ് ആളുകൾ സെലിബ്രിറ്റികൾക്ക് ചുറ്റം തടിച്ച് കൂടുന്നത്.

ലോകത്തെമ്പാടുമായി ഈ എഴുപത്തിയഞ്ചാം വയസിലും നിരവധി ആരാധകർ ഹേമമാലിനിക്കുണ്ട്. അതുകൊണ്ട് തന്നെ എവിടെ ചെന്നാലും താരത്തെ കാണാൻ ആളുകൾ തടിച്ച് കൂടും. അത്തരത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള നടിയുടെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹേമമാലിനിക്ക് ചുറ്റം ആരാധകർ തടിച്ച് കൂടി. അതിൽ ഒരു സ്ത്രീ പെടുന്നനെ ഹേമയ്ക്ക് അരികിലെത്തി ഫോട്ടയ്ക്ക് പോസ് ചെയ്തു.
മാത്രമല്ല ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ ഭാഗമായി അനുവാദമില്ലാതെ ആ സ്ത്രീ നടിയുടെ ദേഹത്ത് സ്പർശിച്ചു. അത് ഹേമയെ അസ്വസ്ഥയാക്കി. മാത്രമല്ല തന്നെ തൊടരുതെന്ന് ഹേമ സ്ത്രീയോട് ആവശ്യപ്പെടുന്നതും വൈറൽ വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ ചർച്ചയായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
ചിലർ നടിയുടെ പ്രവൃത്തിയെ വിമർശിക്കുകയാണ് ചെയ്തത്. ബോളിവുഡ് സിനിമയിലെ മുൻകോപികളായ സ്ത്രീകൾ ജയാ ബച്ചനും ഹേമമാലിനിയുമാണെന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റുള്ളവരുടെ സ്പർശം ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും എന്തിനാണ് ആൾക്കൂട്ടത്തിനിടയിലേക്ക് പോയി ഫോട്ടോയ്ക്ക് പോസ് ചെയ്തത് എന്നായിരുന്നു മറ്റൊരു കമന്റ്.
മണ്ടന്മാരും അഹങ്കാരികളുമായ സെലിബ്രിറ്റികൾക്കൊപ്പം ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരാധകരുടെ തെറ്റാണെന്നും കമന്റുകളുണ്ട്. വളരെ മോശം പെരുമാറ്റമായിരുന്നു ഹേമയുടേതെന്നും ആളുകൾ വിമർശിച്ച് കുറിച്ചു. അതേസമയം ചിലർ ഹേമമാലിനിയെ പിന്തുണച്ച് എത്തി. ഹേമമാലിനി ചെയ്തതിൽ കുഴപ്പമൊന്നുമില്ല. ഒരു അപരിചിതൻ എൻ്റെ തോളിൽ കൈ വെയ്ക്കുന്നത് ഞാൻ പോലും ഇഷ്ടപ്പെടില്ല.

ആളുകൾ അതിരുകളും പേഴ്സണൽ സ്പേസും മനസിലാക്കേണ്ടതുണ്ടെന്നാണ് ഒരാൾ അനുകൂലിച്ച് കുറിച്ചത്. അവർ അസ്വസ്ഥരാണെങ്കിൽ സമ്മതമില്ലാതെ ആളുകളെ തൊടരുത്. എത്ര സെലിബ്രിറ്റിയാണെങ്കിലും അവരും മനുഷ്യരാണെന്നത് പരിഗണിക്കണമെന്നാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ട മറ്റൊരാൾ കുറിച്ചത്. അനുവാദമില്ലാതെ സ്പർശിച്ചതിലുള്ള അതൃപ്തി ആ സ്ഥലത്ത് നിന്ന് നീങ്ങും വരെ നടിയുടെ മുഖത്ത് വ്യക്തമായിരുന്നു.
അതേസമയം ഹേമമാലിനിക്ക് വിമർശനം വർധിക്കാൻ കാരണം മുമ്പ് കാരണമില്ലാതെ ആരാധകരോട് മോശമായി പെരുമാറിയത് കൊണ്ട് കൂടിയാണ്. ഗുൽസാർ സാബ്: ഹസാർ റഹെയ്ൻ മഡ് കെ ദേഖിൻ പ്രകാശന ചടങ്ങിനിടെ ഒരു ആരാധകൻ സെൽഫി ചോദിച്ചതിനെ തുടർന്ന് നടി ദേഷ്യപ്പെട്ടിരുന്നു. ഞങ്ങൾ സെൽഫിയെടുക്കാൻ വന്നതല്ലെന്ന് പറഞ്ഞാണ് അന്ന് ആരാധകനോട് ഹേമമാലിനി കയര്‍ത്തത്.
അതിന്റെ വീഡിയോയും വൈറലായിരുന്നു. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ ധർമ്മേന്ദ്രയെ വിവാഹം കഴിച്ച ഹേമ അടുത്തിടെയായി അഭിനയത്തിൽ സജീവമല്ല. താര ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. തമിഴ്നാട്ടിലെ അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച് തമിഴകവും കടന്ന് ഹിന്ദി സിനിമ ലോകവും കീഴടക്കിയ ഹേമ അമ്പത് വർഷത്തോളമായി ലൈം ലൈറ്റിലുണ്ട്. ഷിംല മിർച്ചിയാണ് അവസാനമായി ഹേമ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications











