കന്യകാത്വം നഷ്ടമായത് എപ്പോഴാണ്! അശ്ലീല കമന്റിന് മറുപടി നല്‍കി ഇല്യാന
സൈബർ ആക്രമണങ്ങളിൽ സ്ഥിരം ഇരയാകുന്നത് സിനിമ താരങ്ങളാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ നിരവധി അശ്ലീലചുവയുളള കമന്റുകളാണ് താരങ്ങൾക്ക് കേൾക്കേണ്ടി വരുന്നത്. ഭൂരിഭാഗം താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്ൽ. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ചുവട് വളരെ മോശമായ കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ചിലത് കണ്ടില്ലെന്ന് നടിക്കുമെങ്കിലും ഗതിയില്ലാതെ വരുമ്പോൾ ശക്തമായി പ്രതികരിക്കും.

തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ഇല്യാന ഡിക്രൂസ്. കഴിഞ്ഞ ദിവസം താരം തന്റെ ആരാധകരുമായി സംവാദിക്കാൻ എത്തിയിരുന്നു . താരത്തിന്റെ കരിയറും വ്യക്തി ജീവിതവുമെല്ലാം ചർച്ചയുടെ ഭാഗാമായിരുന്നു. അതിനിടെ താരത്തിനോട് മോശമായ ചോദ്യം ഉന്നയിച്ചു കൊണ്ട് ഒരു വിരുതൻ രംഗത്തെത്തി. ''എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്''? എന്നായിരുന്നു ഇയാളുടെ ചോദ്യം.
ഉടൻ തന്നെ ചോദ്യത്തിന് ഇല്യാന മറുപടി നൽകുകയും ചെയ്തു.''നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക''? എന്നായിരുന്നു താരത്തിന്റെ മറുപടി. നടിയുടെ ഉരുളയ്ക്ക് ഉപ്പേരി എന്നുള്ള മറുപടി പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് നടൻ ടൈഗർ ഷ്റോഫിനു നേരേയും ഇത്തരത്തിൽ സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. ചോദിച്ചയാളെ നാണം കെട്ടവന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു താരം മറുപടി നൽകിയത്.


Click it and Unblock the Notifications











