'നിലവിൽ ഉറക്കം എന്നതില്ല എന്നിട്ടും അമ്മ റോളിൽ ദിവസം മുഴുവൻ എങ്ങനെ നിലനിൽക്കുന്നുവെന്ന് അറിയില്ല'; ഇല്യാന
സിനിമാ മേഖലയിൽ തൻ്റേതായ ഇടം നേടിയ നടിയാണ് ഇല്യാന ഡിക്രൂസ്. തിരക്കേറിയ കരിയറിനിടയിലും, മകനായ കോവയെ പരിപാലിക്കുന്നതിനും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും ഇല്യാന സമയം കണ്ടെത്താറുണ്ട്. വിവാഹിതയാകാതെ കുഞ്ഞിനെ ഗർഭം ധരിച്ചു എന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇല്യാന തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം അറിയിച്ചത്.
താരം തന്റെ ബേബിമൂണിൽ നിന്നുള്ള നിരവധി ഫോട്ടോകളും വീഡിയോകളും പങ്കിട്ടതോടെയാണ് ഇല്യാനയുടെ ഗർഭകാലം സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് ഇല്യായാനയ്ക്ക് ആൺകുഞ്ഞ് പിറന്നത്. കോവ ഫീനിക്സ് ഡോള എന്നാണ് ഇല്യാനയുടെ മകന്റെ പേര്. പങ്കാളി മൈക്കിൾ ഡോളനും കുഞ്ഞിനുമൊപ്പം യുഎസിലാണ് താരമിപ്പോൾ.

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ഇല്യാനയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് താരത്തിന്റെ സോഷ്യൽമീഡിയ പേജ് വഴിയാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം ആരാധകരെ സംവദിക്കവെ തന്റെ സ്വകാര്യ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മകൻ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം ഇല്യാന വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിലെ ആസ്ക് മി എനിതിംഗ് സെഷനിലൂടെ ആരാധകരുമായി സംവദിക്കവെയാണ് വ്യക്തിപരമായ കാര്യങ്ങൾ ഇല്യാന പങ്കിട്ടത്.
സെഷനിൽ ഇല്യാന മാതൃത്വത്തിലേക്ക് കടന്നശേഷമുള്ള യാത്രയെ കുറിച്ചും ഭർത്താവ് മൈക്കൽ ഡോളയുമൊത്തുള്ള അൺസീൻ ഫോട്ടോ പങ്കിടുകയും ചെയ്തു. 2023ലാണ് ഇല്യാന മൈക്കൽ ഡോളനെ വിവാഹം ചെയ്തത്. ശേഷം വൈകാതെ ഇരുവർക്കും മകൻ പിറക്കുകയായിരുന്നു.
അമ്മയെന്ന നിലയിൽ തൻ്റെ പുതിയ റോളിൻ്റെ വെല്ലുവിളികളെ കുറിച്ചാണ് ആസ്ക് മി എനിതിംഗ് സെഷനിലൂടെ ആദ്യം ഇല്യാന സംസാരിച്ചത്. മകൻ പിറന്നശേഷം ഉറക്കം കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് ആരാധകരിൽ ഒരാൾ ചോദിച്ചപ്പോൾ തമാശ കലർത്തിയായിരുന്നു നടിയുടെ മറുപടി. ഉറക്കം നിലവിലില്ല. ഫുൾടൈം അമ്മമാരായി ഞങ്ങൾ ദിവസം മുഴുവൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയില്ല.
പക്ഷെ ഞങ്ങൾ അത് പാലിക്കുന്നു എന്നാണ് ഇല്യാന പറഞ്ഞത്. അമ്മയായശേഷം എങ്ങനെ മോട്ടിവേറ്റഡായി മുന്നോട്ട് പോകുന്നുവെന്നാണ് മറ്റൊരു ഫോളോവർ ചോദിച്ചത്. എനിക്ക് എന്നോട് കഴിയുന്നത്ര ദയ കാണിക്കുന്നതിലൂടെ പൊരുത്തപ്പെടാനും വളരാനും എനിക്ക് സമയവും കൃപയും നൽകുന്നു. യാഥാർത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങൾ സ്ഥാപിക്കാതിരിക്കാൻ ശ്രമിക്കുന്നു എന്നാണ് നടി നൽകിയ മറുപടി.

ശരിയായ സമയമാകുമ്പോൾ അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം സൂചിപ്പിച്ചുകൊണ്ട് സിനിമാ മേഖലയിലെ തൻ്റെ ഭാവി പദ്ധതികളെക്കുറിച്ചും നടി വെളിപ്പെടുത്തി. എൻ്റെ മകന് ഇപ്പോൾ സമയം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് അഭിനയത്തിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇല്യാന പറഞ്ഞത്. വിദ്യാ ബാലൻ, പ്രതീക് ഗാന്ധി, സെന്തിൽ രാമമൂർത്തി എന്നിവർക്കൊപ്പം ദോ ഔർ ദോ പ്യാർ എന്ന റൊമാൻ്റിക് കോമഡിയിലാണ് ഇല്യാന അവസാനമായി പ്രത്യക്ഷപ്പെട്ടത്.
മുമ്പ് പ്രസവശേഷം താൻ അനുഭവിച്ച പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് ഇല്യാന പറഞ്ഞത് വൈറലായിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷനെന്ന് പറയുന്നത് യാഥാർത്ഥ്യമാണ്. ഒരു രീതിയിലും ഇതിനായി തയാറാവാൻ നമുക്കാവില്ല. കുടുംബത്തിൽ എനിക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്.
നല്ല ഡോക്ടർമാരുടെ ടീം എന്നെ നന്നായി പരിചരിക്കുന്നു. അമ്മമാർക്കുണ്ടാകുന്ന കുറ്റബോധം യാഥാർത്ഥ്യമാണ്. ഒരിക്കൽ ഞാൻ എന്റെ മുറിയിൽ ഇരിക്കുമ്പോൾ എനിക്ക് വല്ലാതെ കരച്ചിൽ വന്നു. എന്റെ പങ്കാളി എന്നോട് എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് മകൻ അടുത്ത മുറിയിൽ കിടന്നുറങ്ങുകയാണെങ്കിലും എനിക്ക് അവനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു.
കുട്ടി ഉണ്ടായതിനുശേഷം ഇത്തരത്തിലുള്ള തീവ്രമായ വികാരങ്ങളിലൂടെ കടന്നുപോകും. മൈക്കിനെ പോലെ മികച്ച പങ്കാളിയെ ലഭിച്ചതിൽ എനിക്ക് നന്ദിയുണ്ട്. എനിക്ക് അവനോട് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കേണ്ടതായി വരാറില്ലെന്നാണ് ഇല്യാന അന്ന് പറഞ്ഞത്.


Click it and Unblock the Notifications











