നിരവധി തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ്! വെളിപ്പെടുത്തി പ്രേക്ഷകരുടെ പ്രിയ താരം...
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഇല്യാന ഡിക്രൂസ്. 2006 ൽ പുറത്തു വന്ന തെലുങ്ക് ചിത്രമായ ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ഇല്യാന വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രം തന്നെ കരിയറിൽ വലിയൊരു ബ്രേക്കാവുകയായിരുന്നു ആ വർഷം മികച്ച പുതുമുഖ താരത്തിനുള്ള ഫിലിംഫെയർ അവാർഡു ലഭിച്ചിരുന്നു. ഇപ്പോഴിത ജീവിതത്തിൽ നേരിട്ട വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

ജീവിതത്തിന്റ ആരംഭഘട്ടത്തിൽ തന്നെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്ന് ഇല്യാന പറഞ്ഞു. നിരവധി തവണ ആത്മഹത്യയ്ക്ക് മുതിർന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. വിഷാദ രോഗത്തിന് അടിമപ്പെടുകയും, പലപ്പോഴും ആത്മഹത്യയെ കുറിച്ച് നിരന്തരം ചിന്തിക്കുകയും ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു. ജീവിതം പോലും വിരസമായി തോന്നിയൊന്നും ഇലിയാന പറഞ്ഞു.
മരുന്നിലൂടേയും സൈക്കേതെറാപ്പിയിലൂടേയുമാണ് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറിയത്. ഇപ്പോൾ തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ ഇടമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇലിയാനയുടെ 34ാം പിറന്നാളായിരുന്നു. താരത്തിന് പിറന്നാൾ ആശസ നേർന്ന് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications











