'അമ്മയും മകനും ക്യൂട്ട്... അച്ഛന്റെ പേര് കൂടി പറയൂ...'; കുഞ്ഞ് പിറന്നിട്ട് രണ്ട് മാസമായ സന്തോഷത്തിൽ ഇല്യാന!
നടി ഇല്യാന ഡിക്രൂസ് അടുത്തിടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പുറത്തുവിട്ടത്. കോവ ഫീനിക്സ് ഡോളൻ എന്നാണ് കുട്ടിയുടെ പേര്. മകന്റെ ചിത്രവും നടി പങ്കുവെച്ചിരുന്നു.
ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയമായ താരമാണ് ഇല്യാന ഡിക്രൂസ്. മകന്റെ പേരിന്റെ അർഥം ചില ആരാധകർ തിരക്കിയിരുന്നു. യോദ്ധാവ്, ധീരൻ എന്നിങ്ങനെയാണ് പേരിന്റെ അർഥമെന്ന് ബംപ് ഡോട്ട് കോമിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും വ്യക്തി ജീവിതത്തെക്കുറിച്ച് ഇല്യാന അധികമൊന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത താരമാണ്. അടുത്തിടെയാണ് തന്റെ കാമുകന്റെ ഒരു ചിത്രം താരം പങ്കുവെച്ചത്. പങ്കാളിക്കൊപ്പമുള്ള ഡേറ്റ് നൈറ്റ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇല്യാന തന്റെ ജീവിതത്തിലെ പുരുഷനെ കുറിച്ച് വെളിപ്പെടുത്തിയത്.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് ഹൃദയ ഇമോജിക്കൊപ്പം പങ്കാളിയുടെ ചിത്രം നടി പങ്കുവച്ചത്. മൈക്കിൽ ഡോളനാണ് ഇല്യാനയുടെ കാമുകനെന്നാണ് റിപ്പോർട്ടുകൾ. ബാദ്ഷായുടെ ഗാനമായ സബ് ഗസാബിന്‍റെ വീഡിയോയില്‍ ഇല്യാന അഭിനയിച്ചിരുന്നു. ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷമാണ് താൻ ഗർഭിണിയായ വിവരം ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും മാമ എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവെച്ച് ഇല്യാന അറിയിച്ചത്.
നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യഎന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ അന്ന് കുറിച്ചത്. നിരവധി പേരാണ് താരത്തിന് അന്ന് ആശംസകളുമായി രംഗത്തെത്തിയത്. എന്നാല്‍ അന്ന് പങ്കാളിയുടെ വിവരങ്ങൾ ഇല്യാന പങ്കുവച്ചിരുന്നില്ല. ഇതോടെ നടിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
ഗർഭിണിയാണെന്ന വിവരം പുറത്ത് വിട്ട് വൈകാതെ ഇല്യാന കാമുകൻ മൈക്കിളുമായി വിവാഹിതയായെന്നും റിപ്പോർട്ടുണ്ട്. അതിനുശേഷം ജീവിതത്തിന്റെ മനോഹരമായ വിശേഷങ്ങൾ നിരന്തരം ഇല്യാന സോഷ്യൽമീഡിയിയൽ പങ്കുവെക്കാൻ തുടങ്ങി.
ഇപ്പോഴിതാ മകൻ പിറന്ന് രണ്ട് മാസം പിന്നിടുമ്പോൾ ആദ്യമായി കുഞ്ഞിനേയും എടുത്ത് നിൽക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ഇല്യാന. രണ്ട് മാസം പൂർത്തിയായി എന്നാണ് മകനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് ഇല്യാന കുറിച്ചത്. ഇല്യാനയുടെ തോളിൽ തലവെച്ച് കിടക്കുന്ന കുഞ്ഞിന്റെ ചിത്രം അതിവേഗത്തിൽ വൈറലായി.

ചിത്രത്തിന് താഴെയും കുഞ്ഞിന്റെ അച്ഛന്റെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള കമന്റുകളുണ്ട്. ചില വളരെ മോശമായ തരത്തിലുള്ള കമന്റ് പങ്കുവെച്ച് ഇല്യാനയെ അധിക്ഷേപിച്ചിട്ടുമുണ്ട്. പക്ഷെ താരം ഒന്നിനോടും പ്രതികരിച്ചിട്ടില്ല. തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഇല്യാന. അല്ലു അർജുനൊപ്പം ഗജപോക്കിരി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു.
2006ൽ തെലുങ്ക് ഭാഷ ചിത്രമായ ദേവദാസിലൂടെയാണ് ഇല്യാന ഡിക്രൂസ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം വാണിജ്യപരമായി വിജയിക്കുകയും ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഇല്യാനയ്ക്ക് ലഭിക്കുകയും ചെയ്തു. അഭിഷേക് ബച്ചനോടൊപ്പമുള്ള ദി ബിഗ് ബുൾ ആയിരുന്നു ഇലിയാനയുടെ അവസാന സിനിമ.


Click it and Unblock the Notifications











