തന്റെ മേക്കപ്പ് മാന് ജാക്വിലിന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ! കാണാം
ബോളിവുഡിലെ താരസുന്ദരിമാരിലൊരാളാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. റിതേഷ് ദേശ്മുഖിന്റെ നായികയായി അലാദിന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നത്.തുടര്‍ന്ന് അക്ഷയ് കുമാറിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ ഹൗസ്ഫുള്‍ 2വിലും ജാക്വിലിന്‍ അഭിനയിച്ചിരുന്നു. ഇമ്രാന്‍ ഹാഷ്മിക്കൊപ്പമുളള മര്‍ഡര്‍ 2വെന്ന ചിത്രമാണ് താരത്തെ ബോളിവുഡില്‍ ശ്രദ്ധേയയാക്കിയിരുന്നത്. ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ജാക്വിലിന്‍ നടത്തിയിരുന്നത്. മോഹിത് സൂരിയൊരുക്കിയ ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ടൈഗര്‍ ഷെറോഫ് നായകനായ ബാഗി 2വാണ് ജാക്വലിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ബോളിവുഡില്‍ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച ഏക് ദോ തീന്‍ എന്ന ഗാനമാണ് റീമിക്‌സ് ചെയ്ത് പുറത്തിറക്കിയിരുന്നത്. ജാക്വിലിന്റെ ഗ്ലാമര്‍ പ്രദര്‍ശനമായിരുന്നു പാട്ടിന്റെ മുഖ്യ ആകര്‍ഷണം.താരത്തിന്റെ പുതിയ ചിത്രമായ ബാഗി 2വിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. ടൈഗര്‍ ഷെറോഫ് തന്നെ നായകനായി 2016ല്‍ പുറത്തിറങ്ങിയ ബാഗിയുടെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം. ആദ്യ ഭാഗത്തില്‍ ശ്രദ്ധ കപൂര്‍ ടൈഗറിന്റെ നായികയായപ്പോള്‍ രണ്ടാം ഭാഗത്തില്‍ ജാക്വിലിനാണ് നറുക്കു വീണത്. ബാഗിയുടെ വിജയത്തിനു ശേഷം സല്‍മാന്‍ ഖാന്‍ നായകനാവുന്ന റേസ് 3 എന്ന ചിത്രത്തിലാണ് ജാക്വിലിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
റേസ് 3യ്ക്കു പുറമേ സുശാന്ത് സിംഗ് രജ്പുത് നായകനാവുന്ന ഡ്രൈവ് എന്ന ചിത്രത്തിലും ജാക്വിലിന്‍ അഭിനയിക്കുന്നുണ്ട്. ചിത്രീകരണ തിരക്കുകള്‍ക്കിടെ കഴിഞ്ഞ ദിവസം ജാക്വിലിന്‍ തന്റെ മേക്ക്അപ്പ് മാന് വലിയൊരു പിറന്നാള്‍ സമ്മാനം നല്‍കിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തന്റെ സഹപ്രവര്‍ത്തകരെ കുടുംബത്തെ പോലെ സ്‌നേഹിക്കുന്ന സ്വഭാവമുളള ജാക്വലിന്‍ മേക്കപ്പ്മാന്‍ ഷാന്‍ മുട്ടത്തലിന് പുതിയൊരു കാറായിരുന്നു സമ്മാനമായി നല്‍കിയിരുന്നത്. ഷാന്‍ തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.


Click it and Unblock the Notifications











