twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അമ്മയുടെ മരണം വിഷാദത്തിലേക്ക് എത്തിച്ചു, അന്ന് എനിക്ക് രക്ഷയായത് ധടക്ക് സിനിമയായിരുന്നു'; ജാൻവി കപൂർ

    |

    കുറഞ്ഞ കാലത്തിനുള്ളിൽ ബോളിവുഡിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ജാൻവി കപൂർ. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന ശ്രീദേവിയുടേയും നിർമാതാവ് ബോണി കപൂറിന്റേയും മകളായ ജാൻവി ഇരുപത്തഞ്ചാം വയസിൽ എത്തിനിൽക്കുകയാണ്. പിറന്നാൾ ദിവസം വലിയ ആഘോഷങ്ങളെല്ലാം ഒഴിവാക്കി തിരുപ്പതിയിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് ജാൻവി. കൂട്ടുകാർക്കൊപ്പം തിരുപ്പതി ദർശനത്തിന് എത്തിയ ചിത്രങ്ങൾ ജാൻവി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈ എയർപോട്ടിലെത്തിയ ജാൻവി പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ വൈറലായിരുന്നു.

    'എന്റെ ആലോചനകളിൽ എപ്പോഴും അവർ ഉണ്ടാകാറുണ്ട്'; ആഷിക് അബു ചിത്രത്തിലൂടെ വീണ്ടും ഭാവന മലയാളത്തിലേക്ക്!'എന്റെ ആലോചനകളിൽ എപ്പോഴും അവർ ഉണ്ടാകാറുണ്ട്'; ആഷിക് അബു ചിത്രത്തിലൂടെ വീണ്ടും ഭാവന മലയാളത്തിലേക്ക്!

    പിറന്നാൾ ദിവസം ആന്ധ്രപ്രദേശിലെ തിരുപ്പതിയിലേക്കുള്ള യാത്രയ്ക്ക് എത്തിയതായിരുന്നു ജാൻവി. 2018ൽ പുറത്തിറങ്ങിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി അഭിനയ ലോകത്ത് എത്തുന്നത്. ഇതിനകം നിരവധി ചിത്രങ്ങളിൽ നായികയായ താരത്തിന്റെ ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഗുഡ് ലക്ക് ജെറിയാണ് ജാൻവിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നയൻതാര നായികയായി 2018ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റിമേക്കാണ് ഗുഡ് ലക്ക് ജെറി.

     'ആത്മഹത്യ ചെയ്യുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തി, കളിയാക്കലുകൾ കൂടിയപ്പോൾ സിനിമ നിർത്താൻ അമ്മ പറഞ്ഞു'; ​ഗായത്രി! 'ആത്മഹത്യ ചെയ്യുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തി, കളിയാക്കലുകൾ കൂടിയപ്പോൾ സിനിമ നിർത്താൻ അമ്മ പറഞ്ഞു'; ​ഗായത്രി!

    ജാൻവിക്ക് ഇരുപത്തിയഞ്ചാം പിറന്നാൾ

    ഇതുകൂടാതെ കരൺ ജോഹറിന്റെ ദോസ്താന 2ലും ജാൻവിയാണ് നായിക. രാജ് കുമാർ റാവുവിനൊപ്പം മിസ്റ്റർ ആന്റ് മിസിസ് മഹിയിലാണ് ജാൻവി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം ഒക്ടോബർ 7ന് ചിത്രം പുറത്തിറങ്ങും. ശ്രീദേവിയുടെ മൂത്ത മകളായ ജാൻവി ശ്രീദേവിയെ പകർത്തിവെച്ചപോലെയാണ് രൂപത്തിൽ. ശ്രീദേവി അവസാന കാലത്ത് ഏറ്റവും കൂടുതൽ‌ ആ​ഗ്രഹിച്ചതും ജാൻവിയുടെ സിനിമാ പ്രവേശനമായിരുന്നു. എന്നാൽ മകളുടെ ആദ്യ സിനിമ തിയേറ്ററിലെത്തും മുമ്പ് ശ്രീദേവി ഈ ലോകത്ത് നിന്നും പോയി. അപ്രതീക്ഷിതമായിരുന്നു ശ്രീദേവിയുടെ മരണം. ആ സമയങ്ങളിൽ എല്ലാം ജാൻവിയുടെ ധടക്കിന്റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തലക്കേറ്റ പ്രഹരം പോലെയായിരുന്നു ശ്രീദേവിയുടെ മരണവാർത്ത.

    ശ്രീദേവിയുടെ മരണം

    ദുബായിൽ ബന്ധുവിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീദേവി. 2018 ഫെബ്രുവരി 25 നാണ് ദുബായിൽ താരം താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബിൽ ബോധരഹിതയായ നിലയിൽ ശ്രീദേവിയെ ഭർത്താവ് ബോണി കപൂർ കണ്ടത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അമ്മയുടെ മരണം ജാൻവിക്കും ഇളയ മകൾ ഖുശിക്കും വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. പെട്ടന്നുണ്ടായ ശ്യൂനത എങ്ങനെ അതിജീവിച്ചുവെന്നത് ഇപ്പോഴും അറിയില്ലെന്ന് ജാൻവി പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ മരിച്ച് കുറച്ച് നാളുകൾക്ക് ശേഷം ജാൻവി തിരികെ ധടക്ക് പൂർത്തികരിക്കാനായി ഷൂട്ടിങിനെത്തിയിരുന്നു. ഉടൻ ഷൂട്ടിങ് സെറ്റിലേത്ത് എത്തിയത് അമ്മയുടെ വേർപാട് സൃഷ്ടിച്ച വേദന മറകടക്കാനാണെന്ന് പിന്നീട് ജാൻവി കപൂർ പറഞ്ഞിരുന്നു. 'തീവ്രമായ ആഘാതമാണ് അമ്മയുടെ മരണത്തിലൂടെ എനിക്ക് സംഭവിച്ചത്. വിഷാദം പിടിപെടുന്ന സ്ഥിതിയായി.'

    Recommended Video

    മമ്മൂക്ക 100 കോടിയിലേക്ക്,ഭീഷ്മയിലെ ഇക്കയുടെ അഴിഞ്ഞാട്ടം കാണുന്നതിനു മുമ്പ് | Bheeshma Parvam Review
    വിഷാദത്തിലായപ്പോൾ

    'അന്ന് എന്നെ മുന്നോട്ട് നയിച്ചത് ഷൂട്ടിങിന് പോകുമ്പോഴുള്ള ചെറിയ സന്തോഷങ്ങളായിരുന്നു. കൂടുതൽ സങ്കടം എനിക്കുണ്ടാകാതിരിക്കാൻ പ്രത്യക്ഷത്തിൽ സഹതാപം കാണിക്കാതെ എല്ലാവരും ഒപ്പം നിന്നു. സെറ്റുകളിൽ സന്തോഷത്തോടെ തുടരാൻ വേണ്ടതെല്ലാം അഭിനേതാക്കളും അണിയറപ്രവർത്തകരും എനിക്ക് ചെയ്ത് തന്നു' ജാൻവി പറയുന്നു. ജാൻവിയുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളായിരുന്നു താനെന്നും അതിനാൽ തന്നെ ശ്രീ​ദേവിയുടെ മരണ ശേഷം തിരികെ ഷൂട്ടിനെത്തിയ ജാൻവി വീണ്ടും സങ്കടങ്ങളിലേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങൾ എപ്പോഴും തങ്ങളുടെ ഭാ​ഗത്ത് നിന്നും ചെയ്തിരുന്നുവെന്നും ധടക്കിന്റെ സംവിധായകനവ്‍ ശശാങ്ക് ഖൈതാൻ പറഞ്ഞു.

    Read more about: sridevi
    English summary
    Actress Janhvi Kapoor says that she overcome Grief of her mother Sridevi's demise because of Dhadak
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X