For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയില്ലാതെ ജീവിച്ചതിനേക്കാൾ കൂടുതൽ അമ്മയോടൊപ്പം ഞാൻ ജീവിച്ചു'; ശ്രീദേവിയുടെ ഓർമയിൽ മകൾ ജാൻവി!

  |

  ബോളിവുഡിന്റെ നിത്യഹരിത നായികയായ ശ്രീദേവി ഓർമ്മയായിട്ട് നാല് വർഷം പൂർത്തിയാകാൻ പോവുകയാണ്. 2018 ഫെബ്രുവരി 24നായിരുന്നു ബോളിവുഡ് ലോകത്തെ ഞെട്ടിച്ച് ലേഡി സൂപ്പർ സ്റ്റാറിന്റെ അകാല വിയോഗം സംഭവിച്ചത്. ഇപ്പോഴും കപൂർ‍ കുടുംബം ശ്രീദേവിയുടെ വിയോഗത്തിലുള്ള നടുക്കത്തിൽ നിന്നും പൂർണ്ണമായി മുക്തരാകാറായിട്ടില്ല. ഭർത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തിനായി പങ്കെടുക്കാനായിട്ടായിരുന്നു ശ്രീദേവി ദുബായിലേക്ക് പോയിരുന്നത്. ഇളയമകളായ ഖുഷിയും ബോണി കപൂറും വിവാഹം കഴിഞ്ഞയുടൻ മുംബൈയിലേക്ക് തിരിച്ചുപോരുകയായിരുന്നു.

  Also Read: 'പെണ്ണായതിനാൽ അതിഥികളെ സൽക്കരിക്കാൻ അമ്മ നിർബന്ധിക്കും'; ലിം​ഗവിവേചനത്തെ കുറിച്ച് ബച്ചന്റെ കൊച്ചുമകൾ!

  പിറ്റേന്നാണ് ദുബായിയിലെ ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ അസ്വഭാവികതകളൊന്നുമില്ലെന്ന് ദുബായ് പോലീസ് പിന്നീട് കണ്ടെത്തിയതോടെയാണ് വിവാദങ്ങൾ ശമിച്ചത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. നാലാം വയസിൽ തുണൈവൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉൾപ്പെടെയുള്ള 26 മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാചരിത്രത്തിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ, ഇന്ത്യൻ സിനിമചരിത്രത്തിലെ ഉയർന്ന പ്രതിഫലം വാങ്ങിയ ആദ്യ നടി.

  Also Read: 'മൂക്കിലെ മറുക് ഇഷ്ടമായിരുന്നില്ല, ഒഴിവാക്കാൻ വഴികൾ നോക്കി, ആ സംഭവത്തിന് ശേഷം മറുകിനെ സ്നേഹിച്ചു'; രശ്മി അനിൽ

  ഇന്ത്യൻ സിനിമയുടെ നൂറാം വർഷം കൊണ്ടാടിയപ്പോൾ മികച്ച ജനപ്രിയ നടിക്കുള്ള പുരസ്‌കാരം ലഭിച്ചവർ, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സ്വന്തം പേര് അന്വർഥമാക്കും വിധം എല്ലാ പ്രേക്ഷകരെയും തൻറെ സൗന്ദര്യത്താലും നൃത്തപാടവത്താലും അഭിനയ ചാതുരയാലും വശീകരിച്ചവൾ തുടങ്ങി വിവിധ വിശേഷണങ്ങളാൽ ഇന്ത്യൻ സിനിമയുടെ താരസിംഹാസനത്തിലേക്ക് മെല്ലെ നടന്ന് കയറിയ സ്വപ്ന സുന്ദരിയായിരുന്നു ശ്രീദേവി. നാലാം വയസിൽ തുടങ്ങിയ ശ്രീദേവിയെന്ന ചലച്ചിത്ര സപര്യ ആകസ്മികമായി അവസാനിച്ചുവെന്ന വാർത്ത ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാപ്രേമികൾ കണ്ണീരോടെയാണ് കേട്ടത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തത്. ജാൻവി, ഖുഷി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ജാൻവി ബോളിവുഡിലെ വളർന്ന് വരുന്ന യുവപ്രതിഭയാണ്.

  അമ്മ മരിച്ച് നാല് വർഷം പിന്നിടുമ്പോഴും അമ്മയുടെ ഓർമകളിൽ തന്നെയാണ് ബോണി കപൂറും കുടുംബവും. ഇപ്പോൾ ശ്രീദേവിയുടെ നാലാം ചരമ വാർഷികത്തിൽ അമ്മയുടെ ഓർമകൾ മനസിൽ നിറച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജാൻവി കപൂർ. അമ്മയോടൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ജാൻവി കപൂറിന്റെ കുറിപ്പ്. 'അമ്മയില്ലാതെ എന്റെ ജീവിതത്തിൽ ഞാൻ ജീവിച്ചതിനെക്കാൾ കൂടുതൽ വർഷം അമ്മയ്ക്കൊപ്പം എനിക്ക് ജീവിക്കാൻ സാധിച്ചു. എന്നാൽ അമ്മയില്ലാതെ ജീവിതത്തിലേക്ക് ഒരു വർഷം കൂടി വന്ന് ചേരുന്നത് ഞാൻ വെറുക്കുന്നു. അമ്മയ്ക്ക് അഭിമാനിക്കാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ആ ലക്ഷ്യമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. എന്നേക്കും അമ്മയെ സ്നേഹിക്കുന്നു' ജാൻവി കുറിച്ചു.

  Recommended Video

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  രാജീവ് മസന്ദിനുമായുള്ള ഒരു അഭിമുഖത്തിൽ ജാൻവി തന്റെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും മാതാപിതാക്കളുടെ പാരമ്പര്യം താൻ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ഒരു സ്റ്റാർ കിഡ് എന്ന ലേബലിൽ ജീവിക്കുന്നതിനെ കുറിച്ചും ജാൻവി സംസാരിച്ചു. അമ്മയുടെ പൈതൃകത്തെ നിസ്സാരമായി കാണുന്നില്ലെന്നും അതൊരു ഉത്തരവാദിത്തമായാണ് കരുതുന്നതെന്നും ജാൻവി പറഞ്ഞു. അമ്മയ്ക്ക്... പ്രത്യേകിച്ച് പ്രേക്ഷകരിൽ നിന്ന് വളരെയധികം സ്നേഹവും അഭിനന്ദനവും ലഭിച്ചിരുന്നുവെന്നും ജാൻവി പറഞ്ഞു. റൂഹിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ജാൻവി കപൂർ സിനിമ. ദോസ്താന, മിലി തുടങ്ങിയ സിനിമകളാണ് ഇനി ജാൻവിയുടേതായി റിലീസിനെത്താനുള്ളത്.

  Read more about: sridevi
  English summary
  Actress Janhvi Kapoor shares a heartwarming note on the fourth death anniversary of her mother Sridevi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X