For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ' ആ സംഭവം എന്നെ തകർത്തു'; ബിപാഷയുടെ ഭർത്താവിനെക്കുറിച്ച് മുൻ ഭാര്യ ജെന്നിഫർ

  |

  ആറു വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ മാതാപിതാക്കളാവാൻ പോവുകയാണ് ബോളിവുഡ് നടി ബിപാഷ ബസുവും ഭർത്താവ് കരൺ സിം​ഗ് ​ഗ്രോവറും. 2016 ഏപ്രിൽ 30 നായിരുന്നു ഇരുവരുടെയും വിവാഹം. 2015 ൽ എലോൺ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ നടനാണ് കരൺ സിം​ഗ്.

  സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അമിതാബ് ബച്ചനും കുടുംബവും, സഞ്ജയ് ദത്ത്, സോനം കപൂർ, രൺബീർ കപൂർ, പ്രീതി സിന്റ, സുസ്മിത സെൻ തുടങ്ങി വൻ താരനിരയായിരുന്നു ബിപാഷയുടെ വിവാഹാഘോഷത്തിന് എത്തിയത്.

  കരൺ സിം​ഗ് ​ഗ്രോവറിന്റെ മുൻ വിവാഹ മോചനം വലിയ ചർച്ചയായിരിക്കെയായിരുന്നു നടൻ ബിപാഷ ബസുവിനെ വിവാഹം കഴിച്ചത്. ടെലിവിഷൻ നടി ജെന്നിഫർ വിം​ഗെറ്റ് ആയിരുന്നു കരണിന്റെ ആദ്യ ഭാര്യ. ടെലിവിഷനിലെ ഹിറ്റ് ജോഡിയായിരുന്ന ജെന്നിഫറും കരണും പിന്നീട് പ്രണയത്തിലാവുകയും 2012 ൽ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ 2014 ഓടെ ഇരുവരും വേർപിരിഞ്ഞു.

  മൂന്നാം കെട്ടുകാരനുമായുള്ള കല്യാണം എതിര്‍ത്ത് കുടുംബം; കരിയറിന്റെ പീക്കിലെ വിവാഹം; വിദ്യയുടെ പ്രണയകഥ!

  തന്നെ ഏറെ തകർത്ത സംഭവമായിരുന്നു ഇതെന്നാണ് ജെന്നിഫർ പറഞ്ഞത്. 'എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സമയമെടുത്തു. ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അത്. ആരോടും എന്നെത്തന്നെ ന്യായീകരിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് തോന്നിയില്ല. കാരണം ഇത് എന്റെ ജീവിതവും എന്റെ തെരഞ്ഞെടുപ്പുമാണ്. ഒരാൾ എന്റെ ജീവിതത്തിൽ പ്രവേശിച്ചു. പിന്നീട് വിട്ടു പോയി. അത്രയേ ഉള്ളൂ. അത് എന്റെ ജീവിതത്തിന്റെ മുഴുവൻ ഭാ​ഗവും ആവേണ്ടതില്ല,' 2018 ൽ ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജെന്നിഫർ പറഞ്ഞതിങ്ങനെ.

  ദിവ്യ ഭാരതിക്കൊപ്പം പെർഫോം ചെയ്യില്ലെന്ന് ആമിർ; വിട പറഞ്ഞ നടിയും ആമിർ ഖാനും തമ്മിലുണ്ടായ പ്രശ്നം

  അടുത്തിടെ ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലും ജെന്നിഫർ ഇതേപറ്റി സംസാരിച്ചിരുന്നു. 'ആളുകളോട് എന്താണ് പറയേണ്ടതെന്നോ അത് എങ്ങനെ അഭിമുഖീകരിക്കണം എന്നോ അറിയാതെ ഞാൻ ആശയക്കുഴപ്പത്തിലായി. എന്റെ സുഹൃത്തുക്കൾ പുറത്തേക്ക് വരാൻ എന്നെ നിർ‌ബന്ധിക്കുമായിരുന്നു'

  'പക്ഷെ ഞാൻ പോവാനാ​ഗ്രഹിച്ചില്ല. പുറത്തേക്ക് എപ്പോഴെങ്കിലും പോയാൽ ആളുകൾ എന്നെ സഹതാപത്തോടെയാണ് നോക്കിയിരുന്നത്. അത് കൂടുതൽ വിഷമിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ പുറത്ത് പോവാതിരുന്നത്,' ജെന്നിഫർ പറഞ്ഞു. കുറച്ചു കാലത്തേക്ക് ആളുകളിൽ നിന്നും പൂർണമായും താൻ മാറിനിൽക്കുകയും പിന്നീട് വിഷമങ്ങൾ മാറ്റി പഴയ രീതിയിലേക്ക് തിരിച്ചു വരികയായിരുന്നെന്നും ജെന്നിഫർ പറഞ്ഞു.

  തുണിയുടുക്കാത്തതിന് ഇവന്‍ ഒരുനാള്‍ അകത്താകും; രണ്‍വീറിന്റെ ഭാവി അന്നേ പ്രവചിച്ച ഷാരൂഖ്

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  ജെന്നിഫറിന് മുമ്പ് ടെലിവിഷൻ നടി ശ്രദ്ധ നി​ഗവുമായി വിവാഹിതനായിരുന്നു കരൺ സിം​ഗ് ​ഗ്രൊവർ. എന്നാൽ വിവാഹം കഴിഞ്ഞ് 10 മാസത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. ഇതിനു ശേഷമായിരുന്നു ജെന്നിഫറുമായുള്ള വിവാഹവും വിവാഹ മോചനവും.

  Read more about: bipasha basu
  English summary
  actress jennifer winget on divorce with karan singh grover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X