ഷാരൂഖിന്റെ കൂടെ ദില്‍വാലെയില്‍ അഭിനയിച്ചതില്‍ ഖേദമുണ്ടെന്ന് കാജോള്‍!

By Sruthi K M

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാനും കാജോളും വര്‍ഷങ്ങള്‍ക്കുശേഷം സ്‌ക്രീനില്‍ ഒരുമിച്ചഭിനയിച്ച ചിത്രമാണ് ദില്‍വാലെ. പഴയകാല പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് കേട്ടതില്‍ പിന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. സിനിമ ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുമെന്നുവരെ പറയുകയുണ്ടായി. എന്നാല്‍, സിനിമ ഒരു തരത്തില്‍ പറഞ്ഞാല്‍ പരാജയം തന്നെയായിരുന്നു.

ഷാരൂഖും കാജോളും വീണ്ടും ഒന്നിച്ചത് ബോളിവുഡില്‍ ക്ലിക്കായില്ലെന്നു തന്നെ പറയാം. പ്രതീക്ഷിച്ച റെക്കോര്‍ഡൊന്നും ദില്‍വാലേയ്ക്ക് നേടാനായില്ല. ഷാരൂഖിന്റെ അസഹിഷ്ണുതാ പരാമര്‍ശം സിനിമയെയും ബാധിച്ചുവെന്നും സംസാരമുണ്ടായി. ഷാരൂഖിന്റെ ഒരു ചിത്രവും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയതോടെ അതു സിനിമയെ സാരമായി ബാധിച്ചുവെന്നു തന്നെ പറയാം.

-kajol-fans-rejoice-actress-has-good-news-for-you

പ്രേക്ഷകരോട് ഷാരൂഖിന് ഒടുവില്‍ മാപ്പു പറയേണ്ടി വരെ വന്നു. എങ്കിലും ദില്‍വാലെ എന്ന ചിത്രം ആരാധകരെ തികച്ചും നിരാശപ്പെടുത്തി കടന്നു പോകുകയായിരുന്നു. ഈ ചിത്രത്തില്‍ ഭാഗമാകേണ്ടി വന്നതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നാണ് കാജോള്‍ പറയുന്നത്. ഷാരൂഖിന്റെ അടുത്ത സുഹൃത്തായ കാജോള്‍ ഇങ്ങനെ പറയാനുണ്ടായ കാരണമെന്താണ്.

ഷാരൂഖിന്റെ കൂടെ വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ കാജോള്‍ ഇപ്പോള്‍ ഇങ്ങനെ പറഞ്ഞത് എന്തുക്കൊണ്ടായിരിക്കാം? കഹാനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുജോയ് ഘോഷിന്റെ പുതിയ ചിത്രമാണ് 'ദുര്‍ഗാ റാണി സിങ്'. ഈ ചിത്രം വേണ്ടെന്നുവെച്ചാണ് കാജോള്‍ ദില്‍വാലെയില്‍ അഭിനയിച്ചത്. നല്ലൊരു സിനിമ വേണ്ടെന്നുവെച്ച് ദില്‍വാലെയില്‍ അഭിനയിച്ചപ്പോള്‍ ചിത്രം പ്രതീക്ഷിച്ച തൃപ്തി നല്‍കിയില്ലെന്നാണ് കാജോളിന്റെ പരാതി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X