ഇനി ബിക്കിനിയില്ല ട്രിക്കിനി, ഇപ്പോൾ ഇതാണ് പറ്റിയതെന്ന് താരം,നടിയുടെ ചിത്രം വൈറലാകുന്നു
അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ വെറുതെ ഇരുന്ന് സമയം കളായാൻ താരങ്ങൾ തയ്യാറല്ല. തുടക്കത്തിൽ പാചകവും വീട് ക്ലീനിങ്ങുമായി കൂടിയെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ ഇവരും ചുവട് മാറുകയാണ്. കൊവിഡ് കാലത്ത് എല്ലാവർക്കും പ്രയോജനപ്പെടുന്ന കാര്യങ്ങൾ കണ്ടെത്തുന്ന തിരക്കിലണിപ്പോൾ. കൊവിഡ് കാലത്ത് വ്യക്തിശുചിത്വവും പരസ്പരം അകലം പാലിക്കാനു താരങ്ങൾ പറയുന്നുണ്ട്. കൊവിഡ് ഭീതിയിൽ ജീവിക്കുന്ന ജനങ്ങൾക്ക് മുന്നിൽ പുതിയ ഐഡിയയുമായി നടി കജോൾ. ബിക്കിനിയിലെ വ്യത്യസ്ത കണ്ടു പിടുത്തവുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു പുതിയ കണ്ടുപിടുത്തം പ്രേക്ഷകരിൽ എത്തിച്ചത്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന കാലത്ത് പ്രേക്ഷകർക്കായി 3 പീസ് സ്വിമ്മിങ് സ്യൂട്ടാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ട്രിക്കിനിയെന്നാണ് പുതിയ കണ്ടുപിടുത്തതിന് പേരും നൽകിയിരിക്കുന്നത്. 3 പീസ് സ്വിമ്മിങ് സ്യൂട്ടാണ് താരത്തിന്റെ ട്രിക്കിനി. മൂന്നാമത്തെ പീസാണ് വസ്ത്രത്തിലെ ഹൈലൈറ്റാണ്.
ബിക്കിനിക്കൊപ്പം ഒരു ഫോസ് മാസ്ക്ക് കൂടി താരം നാൽകിയിരിക്കുകയാണ് താരം. 2020ലെ ട്രിക്കിനി ഇങ്ങനെയായിരിക്കുമെന്നാണ് താരം പറയുന്നത്. താരത്തിന്റെ പുതിയ കണ്ടു പിടുത്തം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുകയാണ്.. വളരെ ശരിയാണെന്നാണ് ആരധകരുടെ അഭിപ്രായം. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നായിരിക്കുകയാണ്. സർക്കാർ ഉൾപ്പെടെ മാസ്ക്ക് നിർബന്ധമാക്കാൻ പ്രേക്ഷകരോട് നിർദ്ദേശിച്ചിരിക്കുന്നത്.
ലോക്ക് ഡൗൺ കാലം വിശേഷങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ത്രോബാക്ക് ചിത്രങ്ങൾപ്പെടെ താരം പങ്കുവെയ്ക്കാറുണ്ടായിരുന്നു. മകനും മകൾക്കുമൊപ്പ ലഭിച്ച അവധിക്കാലം വീടിനുളളിൽ തന്നെ ആഘോഷമാക്കുകയാണ്. ഇതിനറെ ചിത്രങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. കൂടാതെ പഴയ മനോഹരമായ മുഹൂർത്തങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.കജോളിന്റെ മകൾ നൈസയുടെ പിറന്നാളിയിരുന്നു ഇന്ന്. മകൾക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ താരം നേർന്നിട്ടുണ്ട്.താരപുത്രിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പിറന്നാൾ കേക്കിന്റെ ചിത്രം കഴിഞ്ഞ ദിവസം തന്നെ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications