''ആദ്യ ചിരിയിലെ പ്രണയം'', ഇങ്ങനെയാണ് ഞങ്ങളുടെ കൊവിഡ് കാലം, ചിത്രം പങ്കുവെച്ച് നടി...

ബോളിവുഡ് കോളങ്ങളിലും സിനിമ പേജുകളിലും ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിൽ ഒന്നായിരുന്നു കൽകി കൊച് ലീൻ. താരം അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത ആരാധകർക്കിടയിൽ വലിയ ചർച്ച വിഷയമായിരുന്നു. വിവാഹത്തിന് മുൻപ് അമ്മയാകുന്നത് വിദേശ രാജ്യങ്ങളിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇന്ത്യയിലെ സ്ഥിതി നേരെ മറിച്ചാണ്. പ്രണയവും ഡേറ്റിങ്ങും അംഗീകരിക്കുമെങ്കിലും വിവാഹത്തിന് മുൻപ് അമ്മയാകുന്നത് ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല , വിവാഹത്തിന് മുൻപ് അമ്മയായതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കൽക്കിയ്ക്കും കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം ചെവിക്കൊള്ളാൻ പോലും തയ്യാറായിരുന്നില്ല.

ചർച്ചകളും വിമർശനങ്ങളും ഓരു വശത്ത് നടക്കുമ്പോൾ ഗർഭകാലം ആഘോഷമാക്കുകയായിരുന്നു താരം. എങ്കിലും തന്നെ വിമർശിക്കുന്നവർക്ക് ഉഗ്രൻ മറുപടി കൊടുക്കാനും താരം മറന്നിരുന്നില്ല. ജീവിതത്തിലെ അതിമനോഹരമായ കാലമെന്നാണ് അമ്മയാകാൻ പോകുന്ന ദിനങ്ങളെ കുറിച്ച് കൽക്കലി പറഞ്ഞത്. 10 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി7 നായിരുന്നു താരം കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ കുഞ്ഞ് മാലാഖയെ ചുറ്റിപ്പറ്റിയാണ് താരത്തിന്റെ ജീവിതം.

  സോഷ്യൽ മീഡിയയിലെ ചിത്രം

ലോക്ക് ഡൗൺ കാലം മകൾ സാഫോയ്ക്കൊപ്പം ആഘോഷിക്കുകയാണ് കൽക്കി. കഴിഞ്ഞ ദിവസം തന്റെ മനോഹരമായ ലോക്ക് ഡൗൺ ജീവിതം താരം വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗാമിൽ‌ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കൽക്കിയെ നോക്കി പുഞ്ചിരിക്കുന്ന മകൾ സാഫോയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. അമ്മയെ നോക്കി അതി മനോഹരമായി പുഞ്ചിരിക്കുന്ന ആ മാലാഖയുടെ ചിത്രം നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

 ആദ്യ  ചിരിയിലെ പ്രണയം

കൊവിഡ് കാലം എന്ന് കുറിച്ചു കൊണ്ടായിരുന്നു ലോക്ക് ഡൗൺ ദിനങ്ങളെ കുറിച്ച് താരം പങ്കുവെച്ചത്. അടച്ചു പൂട്ടിയ മുറിക്കുള്ളിൽ കുഞ്ഞിനോടൊപ്പം ഇരുന്ന് അവളുടെ കളി ചിരികൾ രസിക്കുകയാണ് താരം. ആദ്യ ചിരിയിലെ പ്രണയം എന്നാണ് മകളുടെ ചിരിയെ കുറിച്ച് താരം പറയുന്നത്. കാമുകന്‍ ഗൈ ഹര്‍ഷ്‌ബേഗാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കൽക്കിക്കും മാലാഖ കുഞ്ഞിനും ആശംസ നേർന്ന് കൊണ്ട് ആരാധകരും സിനിമ താരങ്ങളും എത്തുന്നുണ്ട്. മികച്ച കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഗർഭകാലത്ത് വിമർശനം കേൾക്കേണ്ടി വന്നിരുന്നുവെങ്കതിലും അമ്മയായപ്പോൾ ആ സ്ഥിതി മാറിയിരിക്കുകയാണ്.

മകളെ   ചുറ്റിപ്പറ്റിയുള്ള  ജീവിതം

ഗർഭകാലം പോലെ മാതൃത്വവും ആഘോഷമാക്കുകയാണ് കൽക്കി. മകളോടൊപ്പമനുള്ള ഓരോ നിമിഷവും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കൂടുതലും മകളെ കൈകളിൽ പിടിച്ച് ഉറങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കാറുളളത്. കഴിഞ്ഞ കുറച്ചു നാളുകളായി ഉറക്കം പോലും ഇല്ലാതായി എന്ന് കുറിച്ചു കൊണ്ടായിരുന്നു പല ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാദങ്ങൾ

സംവിധായകൻ അനുരാഗ് കശ്യപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു പിയാനോയിസ്റ്റായ ഗൈഹര്‍ഷ്ബഗിനൊപ്പം ഒരുമിച്ച് ജീവിച്ച് തുടങ്ങുന്നത്. വിവാഹത്തിന് മുൻപ് അമ്മയായതിൽ ആരാധകർക്കിടയിൽ മാത്രമല്ല കൽകിയുടെ വീട്ടുകാർക്കിടയിലും എതിർപ്പുണ്ടായിരുന്നു. ഇതിനെ കുറിച്ച് താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹത്തിനോട് തനിയ്ക്ക് എതിർപ്പൊന്നുമില്ലെന്നും എന്നാൽ അമ്മയാകുന്നതിന്റെ പേരിൽ വിവാഹം കഴിക്കുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്നും താരം പറഞ്ഞിരുന്നു. വിവാഹത്തിന് എതിരല്ല ഞങ്ങള്‍. ഒരിക്കല്‍ അതിന്റെ സമയം വരുമ്പോള്‍ അത് നടക്കും. ഞങ്ങള്‍ രണ്ട് പേരും ഇപ്പോള്‍ സന്തുഷ്ടരാണ്. അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ അമ്മ പറഞ്ഞത് ഇത്രമായിരിന്നു. ജീവിക്കാൻ വേണ്ടിയാണ് വിവാഹം കഴിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X