'ഒരു കാലത്ത് ആമിർ എന്റെ നല്ല സുഹൃത്തായിരുന്നു, പിന്നീട് അദ്ദേഹം ഹൃത്വിക്കിന്റെ വിശ്വസ്തനായി മാറി'; കങ്കണ

ബോളിവുഡിൽ ഏറ്റവും കൂടുതൽ വിവാദ പ്രസ്താവനകൾ നടത്തി എപ്പോഴും വാർത്തകളിൽ നിറയുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്യുന്ന നടിയാണ് കങ്കണ റണൗട്ട്. മുന്നോട്ട് കരിയറിന് ഇടിവ് സംഭവിച്ചാലും പറയാനുള്ളത് ആരുടേയും മുഖത്ത് നോക്ക് പറയുന്നമെന്ന രീതിയാണ് കങ്കണ. വൻ താരമൂല്യമുള്ള നടന്മാരോട് പോലും കങ്കണ ഇതേ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്.

ചിലപ്പോഴൊക്കെ നടിക്ക് കാര്യങ്ങൾ കൈവിട്ട് പോകുന്നുവെന്ന തോന്നൽ താരത്തിന്റെ ആരാധകർക്കും ഉണ്ടാകാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് ആമിർ ഖാൻ അവതാരകനായ സത്യമേവ ജയതേയെന്ന പരിപാടിയിൽ കങ്കണ അതിഥിയായി വന്നിരുന്നു. ആ ഷോയിൽ നിന്നുള്ള നടിയുടെ വീഡിയോ അടുത്തിടെ തന്റെ ഫാൻസ് പേജ് വഴി ഷെയർ ചെയ്യപ്പെട്ട് വന്നപ്പോൾ കങ്കണ തന്റെ സോഷ്യൽമീഡിയയിലും പങ്കുവെച്ചിരുന്നു.

Kangana Ranaut

വീഡിയോ പങ്കുവെച്ചുകൊണ്ട് നടൻ ആമിർ ഖാനെ കുറിച്ച് കങ്കണ കുറിച്ച കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. ഒരു കാലത്ത് ആമിർ ഖാൻ തന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നുവെന്നും ഹൃത്വിക്കുമായുള്ള നിയമപോരാട്ടം ആരംഭിച്ച ശേഷം തന്റെ സൗഹൃദം ഉപേക്ഷിച്ച് അദ്ദേഹം ഹൃത്വിക്കിന് ഒപ്പം ചേർന്നുവെന്നുമാണ് കങ്കണ പറയുന്നത്.

പഴയ സൗഹൃദം എവിടെപോയിയെന്ന് അറിയില്ലെന്നാണ് കങ്കണ കുറിച്ചത്. ആമിർ സാർ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന കാലം ചിലപ്പോഴൊക്കെ ഞാൻ ഓർക്കാറുണ്ട്. ആ ദിവസങ്ങൾ എവിടെപോയെന്ന് അറിയില്ല എന്നാണ് കങ്കണ കുറിച്ചത്.

താനും ഹൃത്വിക് റോഷനും തമ്മിലുള്ള നിയമ യുദ്ധത്തെക്കുറിച്ചും കങ്കണ പറഞ്ഞു. ഒരു കാര്യം ഉറപ്പാണ്... അദ്ദേഹം എന്നെ ഉപദേശിക്കുകയും അഭിനന്ദിക്കുകയും എന്റെ പല തെരഞ്ഞെടുപ്പുകളും നടത്തുന്നതിന് എന്നെ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഹൃത്വിക് എന്റെ മേൽ കേസ് കൊടുത്ത ശേഷം ആമിർ സാർ ഹൃത്വിക്കിന്റെ വിശ്വസ്തനായി.

ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു ഇൻഡസ്ട്രിക്ക് എതിരെ നിന്ന് പൊരുതി എന്നും കങ്കണ കുറിച്ചു. താനും നടന്‍ ഹൃത്വിക് റോഷനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് കങ്കണ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായി മാറിയിരുന്നു. പിന്നാലെ കങ്കണയ്ക്കെതിരെ ഹൃത്വിക് രംഗത്ത് എത്തുകയുണ്ടായി. മാനഷ്ടത്തിന് ഹൃത്വിക് കങ്കണയ്ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.

Kangana Ranaut

2013-14 കാലത്ത് കങ്കണയുടെ ഇമെയിലില്‍ നിന്നും തനിക്ക് നൂറ് കണക്കിന് മെയിലുകള്‍ വന്നതായും ഹൃതിക്ക് ആരോപിച്ചിരുന്നു. കൃഷ് 3 സിനിമയ്ക്ക് ശേഷം ഇരുവരും ഡേറ്റിങിലാണെന്ന രീതിയില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. 2013ലാണ് ഭാര്യ സൂസനുമായുള്ള വിവാഹബന്ധം ഹൃത്വിക്ക് അവസാനിപ്പിക്കുന്നത്. ഇരുവരും കെെറ്റ്സ്, കൃഷ് 3 എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2016ലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

മുംബെെ സെെബര്‍ സെല്‍ യൂണിറ്റായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ആദ്യ ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയ ഹൃത്വിക്ക് ഇപ്പോൾ നടിയും ​ഗായികയുമെല്ലാമായ സബ ആസാദുമായി പ്രണയത്തിലാണ്. ഇരുവരും ഈ വർഷം അവസാനം വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ട്.

കങ്കണയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ചന്ദ്രമുഖി 2വാണ്. സിനിമയുടെ സെറ്റിൽ നിന്നുള്ള കങ്കണയുടേയും രാഘവ ലോറൻസിന്‍റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിലവില്‍ ചന്ദ്രമുഖി 2ന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കി കങ്കണ.

പി.വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസും കങ്കണയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തമിഴില്‍ വലിയ ഹിറ്റായി മാറിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ് ചന്ദ്രമുഖി 2. ആദ്യ ഭാഗത്തിൽ രജനികാന്തും ജ്യോതികയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X