ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിച്ചുപോകുന്ന ഗജിനി ബൈഡന്‍, ഒരു കൊല്ലം തികയ്ക്കില്ലെന്ന് കങ്കണ
അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ പരിഹസിച്ച് നടി കങ്കണ റാവത്ത്. മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ബൈഡന്‍ അധികാരത്തിലെത്തിയത്. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ട്വിറ്ററിലൂടെയാണ് പ്രതികരണവുമായി കങ്കണ റാവത്ത് എത്തിയത്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് ഒരു വര്‍ഷം പോലും തികയ്ക്കില്ലെന്ന് കങ്കണ തന്റെ പുതിയ ട്വീറ്റില്‍ പറയുന്നു.

ബൈഡനെ പരിഹസിച്ച സമയത്ത് ഇന്ത്യന്‍ വംശജയും അമേരിക്കയുടെ പുതിയ വൈസ് പ്രസിഡണ്ടുമായ കമലാ ഹാരിസിനെ അഭിനന്ദിക്കുകയും ചെയ്തു കങ്കണ. കങ്കണയുടെ വാക്കുകളിലേക്ക്: ഓരോ അഞ്ച് മിനുറ്റിലും ഡാറ്റ നശിച്ചുപോകുന്ന ഗജിനി ബൈഡനെ കുറിച്ച് ഉറപ്പില്ല, അവര്‍ അദ്ദേഹത്തിന് നല്‍കുന്ന മരുന്നുകള്‍ ഒരു വര്‍ഷത്തേക്കാള്‍ കൂടുതല്‍ നിലനില്‍ക്കില്ല, കമല തന്നെയായിരിക്കും കാര്യങ്ങള്‍ നേക്കുക എന്നത് വ്യക്തമാണ്. ഒരു സ്ത്രീ ഉയര്‍ന്നുവന്നാല്‍ എല്ലാ സ്ത്രീകള്‍ക്കുമുളള വഴിയാണ് സൃഷ്ടിക്കുന്നത്.
ചരിത്ര ദിനത്തിന് ആശംസകള്‍ എന്നാണ് കങ്കണ റാവത്ത് ട്വീറ്റ് ചെയ്തത്. അതേസമയം ട്വീറ്റിന് പിന്നാലെ കങ്കണയെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ജോ ബൈഡനെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് ചിലര്‍ പറയുന്നു. ബൈഡനെ കുറിച്ചുളള ട്വീറ്റിനൊപ്പം കമലാ ഹാരിസിന്റെ നന്ദി പ്രസംഗത്തിന്റെ വീഡിയോയും കങ്കണ റിട്വീറ്റ് ചെയ്തിട്ടുണ്ട്. കങ്കണയ്ക്ക് പുറമെ കഴിഞ്ഞ ദിവസം നിരവധി താരങ്ങള്‍ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ശേഷമുളള പ്രതികരണവുമായി എത്തിയിരുന്നു. ഇതില്‍ മിക്കവരും ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ചുകൊണ്ടാണ് എത്തിയത്.
മിക്ക താരങ്ങളുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം നടന്‍ സന്തോഷ് പണ്ഡിറ്റിറ്റും ബൈഡനെയും കമലാ ഹാരിസിനെ അഭിനന്ദിച്ച് എത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണെന്ന് സന്തോഷ് പണ്ഡിറ്റ് കുറിച്ചു. ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് ട്രംപ് ജി...ബൈഡന്‍ ജി യും അത് തുടരുമെന്നും പാക്കിസ്ഥാനോ, ചൈനയുമായോ ഭാവിയിലും ഉണ്ടായേക്കാവുന്ന ഏത് സംഘ൪ഷങ്ങളിലും ഇന്ത്യയോടൊപ്പം കട്ടക്ക് നില്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നും താരം കുറിച്ചിരുന്നു.


Click it and Unblock the Notifications